ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കാനുള്ള അവിശ്വസനീയമായ കഴിവ് കാരണം, ആനിമേറ്റഡ് പരമ്പരയായ ദി സിംപ്‌സൺസ് ഒരു ആരാധനാപാത്രമായി മാറിയിരിക്കുകയാണ്. ആനിമേറ്റഡ് സിറ്റ്കോം ദി സിംപ്‌സൺസിനെ പലപ്പോഴും ഒരു ആധുനിക പ്രവചന പരമ്പരയായി വാഴ്ത്താറുണ്ട്, നിരവധി പ്രധാന ആഗോള സംഭവങ്ങൾ ഇത് പ്രവചിച്ചിട്ടുണ്ടെന്ന് ആരാധകർ അവകാശപ്പെടുന്നു.
ജനുവരി 16 വ്യാഴാഴ്ച ആഗോളതലത്തിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതം ആകുമെന്നും വൈദ്യതി മുടങ്ങുമെന്നാണ് സിംസൺ അവകാശപ്പെട്ടത്. ടിവി ഷോയിൽ നിന്നുള്ള ആ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എന്നാല്‍ ആ പ്രവചനം സത്യമായോ? 2025 ജനുവരി 16-ന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നതിനോടനുബന്ധിച്ച് രാജ്യവ്യാപകമായി ഇന്റർനെറ്റ് തടസ്സമുണ്ടാകുമെന്ന് ദി സിംപ്‌സൺസ് പ്രവചിച്ചതായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ക്ലിപ്പ് സൂചിപ്പിക്കുന്നത്.
പല കാര്യങ്ങളും പ്രവചിച്ച് ശരിയായി മാറിയിട്ടുള്ള ഒരു വ്യക്തിയാണ് സിംസൺ. വാച്ച് നോക്കാതെ കൃത്യമായി സമയം പ്രവചിക്കാനും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപ് തന്നെ വിജയിക്കും എന്നുമൊക്കെ പ്രവചിച്ച വ്യക്തിയാണ് സിംസൺ. അതിനാൽ തന്നെ സീൻസറിന്റെ പ്രവചനങ്ങൾ തെറ്റാറില്ലെന്ന് അനുമാനത്തിലാണ് ബാക്കിയുള്ളവരും.
വീഡിയോയിൽ, ഒരു വലിയ സ്രാവ് കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ വച്ചരച്ചതായി കാണിക്കുന്നു., ഇത് പൂർണ്ണമായ ഡിജിറ്റൽ ഷട്ട്ഡൗൺ ഉണ്ടാക്കുന്നു. ഫോണുകളും കമ്പ്യൂട്ടറുകളും പ്രവർത്തികള്‍ അവസാനിപ്പിക്കുന്നു, ഇടപാടുകൾ നിലയ്ക്കുന്നു, അരേിക്ക ഡിജിറ്റൽ യുഗം ഇനിയും കൈവരിച്ചിട്ടില്ലാത്ത എൺപതുകളിലേക്കാണ് ഈ രംഗം കാഴ്ചക്കാരെ കൊണ്ടുപോകുന്നത് എന്ന് പറഞ്ഞ് മറ്റൊരു കൂട്ടരും രംഗത്തെത്തി. എന്നാല്‍ ഈ വെറല്‍ വീഡിയോ യഥാര്‍ത്ഥമാണോ?
സൂക്ഷ്മപരിശോധനയിൽ, ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ക്ലിപ്പ് AI- സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി, ഷോയുടെ സംപ്രേഷണം ചെയ്ത എപ്പിസോഡിൽ നിന്ന് എടുത്തതല്ല. ഷോയുടെ വിപുലമായ ആർക്കൈവുകളിൽനിന്ന് ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമായി ഒരു എപ്പിസോഡും പൊരുത്തപ്പെടുന്നില്ലെന്ന് സ്ഥിരീകരിച്ചു.
മറ്റൊരു കാര്യം ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ഈ വീഡിയോയുടെ ബന്ധമാണ്. പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ജനുവരി 16 ന് അല്ല, ജനുവരി 20 നാണ് നടക്കുന്നത്. ഈ പൊരുത്തക്കേട് വീഡിയോയുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നു.
ഈ വൈറൽ ക്ലിപ്പ് പോസ്റ്റ് ചെയ്ത അതേ ടിക് ടോക്ക് ഉപയോക്താവ്, ഡിസംബർ 15-ന് ഇന്റർനെറ്റ് ഷട്ട്ഡൗൺ അവകാശപ്പെട്ടുകൊണ്ട് 2024-ൽ സമാനമായ ഒരു വീഡിയോ പങ്കിട്ടു. ഈ വർഷത്തെ വീഡിയോയിലെന്നപോലെ, അത്തരമൊരു സംഭവം യാഥാർത്ഥ്യമായില്ല, ഇതും ഈ “പ്രവചനങ്ങൾ” കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്നു.