Movie News

വിവാഹമോചനത്തിന് ശേഷം ജയം രവി പ്രിയങ്കയെ രഹസ്യമായി വിവാഹം കഴിച്ചോ?

നീണ്ട 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ആരതിയുമായുള്ള വിവാഹമോചനം അടുത്തിടെ ജയംരവി വെളിപ്പെടുത്തിയത്. പിന്നാലെ ഗായിക കെനീഷയുടേത് ഉള്‍പ്പെടെ അനേകരുടെ പേരുകള്‍ നടനുമായി ബന്ധപ്പെടുത്തി പുറത്തുവരികയും ചെയ്തു. എന്നാല്‍ നടന്റെ അടുത്തിടെ ഒരു നടിയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ഒരു ചിത്രം എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി.

നടി പ്രിയങ്ക അരുള്‍ മോഹനോടൊപ്പമുള്ള ജയംരവിയുടെ വിവാഹഫോട്ടോയാണ് വൈറലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരിക്കാമെന്നായിരുന്നു പുറത്തുവന്ന അഭ്യൂഹം. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്ന ഫോട്ടോയില്‍, ഇരുവരും വിവാഹ പൂമാലകള്‍ കൊണ്ട് അലങ്കരിച്ച വേദിയിലാണ്. അവര്‍ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചിരിക്കുന്നു, ജയം രവി സ്‌നേഹപൂര്‍വ്വം പ്രിയങ്കയുടെ തോളില്‍ കൈവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥ വിവാഹത്തെ സൂചിപ്പിക്കുന്നതല്ലെന്നും അടുത്തിടെ ഇരുവരും നായികനായകന്മാരാകുന്ന ‘ബ്രദര്‍’ എന്ന സിനിമയിലെ സ്റ്റില്ലാണെന്നുമാണ് പുറത്തുവരുന്ന വിവരം.

എം രാജേഷ് സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ഒക്ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തും. ജയം രവിയുടെ സുഹൃത്തും ആത്മീയ ചികിത്സകയുമായ കെനിഷ ഫ്രാന്‍സിസ് അടുത്തിടെ പങ്കുവെച്ചത് ‘പൊന്നിയിന്‍ സെല്‍വന്‍’ നടനെ ഭാര്യ ആരതി രവിയും അവളുടെ മാതാപിതാക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ്.

ആവശ്യപ്പെട്ടാല്‍ കോടതിയില്‍ തെളിവ് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അവര്‍ ഡിടി നെക്സ്റ്റിനോട് പറഞ്ഞു. നേരത്തെ, വൈറല്‍ അവകാശവാദങ്ങളെ അഭിസംബോധന ചെയ്ത കെനിഷ ഫ്രാന്‍സിസിന് തനിക്ക് ജയംരവിയുടെ വിവാഹമോചനത്തില്‍ ഒരു തരത്തിലും പങ്കില്ലെന്നും തങ്ങള്‍ ഒരു നല്ല സുഹൃത്താണെന്ന് ഊന്നിപ്പറഞ്ഞു. ഇപ്പോഴിതാ, ജയം രവിയും യുവനടി പ്രിയങ്ക അരുള്‍ മോഹനും ഒന്നിക്കുന്ന ഏറ്റവും പുതിയ ഫോട്ടോ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്.