വജ്രത്തിന് പേരുകേട്ട സൂററ്റിലെ വരച്ച ഏരിയയില്‍ ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ അബദ്ധത്തില്‍ റോഡില്‍ വീണുവെന്ന സന്ദേശം വൈറലായതിനെത്തുടര്‍ന്ന് വജ്രം തിരയാന്‍ നാട്ടുകാരുടെ വന്‍ തിരക്ക്. ആള്‍ക്കാര്‍ റോഡില്‍ വജ്രം തിരയുന്നതിന്റെ വീഡിയോ വൈറലായി.
വരാച്ച ബസാറിലെ ഒരു മനുഷ്യന്റെ വജ്രപ്പൊതി അബദ്ധത്തില്‍ റോഡില്‍ വീണു എന്നരീതിയില്‍ വന്ന വാര്‍ത്തയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ മാര്‍ക്കറ്റിലെ റോഡില്‍ നിന്ന് പൊടി വാരിയെടുത്ത് അതില്‍ സൂഷ്മമായി നോക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്.
ചിലര്‍ വജ്രങ്ങള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴാണ് നഷ്ടമായത് കൃത്രിമ വജ്രങ്ങളാണെന്ന വിവരം പുറത്തുവന്നത്. ഒരാള്‍ ഒരു വജ്രം കണ്ടെത്തി, പക്ഷേ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തെളിഞ്ഞു. സംഭവത്തില്‍ സാക്ഷിയായ ഒരാള്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍, ഇത് ഒരു അമേരിക്കന്‍ വജ്രമായിരുന്നു, ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങള്‍ ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന മുത്തുകളായിരുന്നു. സാരിയിലും മറ്റും വര്‍ക്ക് ആയി ഉപയോഗിക്കുന്ന തരത്തിലുള്ള സാധാനം ആയിരുന്നു. ആരോ ഒരു തമാശ പറഞ്ഞതാണ്. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ആളുകള്‍ വജ്രങ്ങള്‍ തിരയാന്‍ തിരക്കുകൂട്ടി തെരുവിലേക്ക് ചാടിയിറങ്ങുകയായിരുന്നു