Movie News

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ധനുഷും നാഗാര്‍ജ്ജുനയുമായി കൈകോര്‍ക്കുന്നു ; നായികയായി രശ്മികാ മന്ദാനയും

ക്യാപ്റ്റന്‍ മില്ലറുടെ വന്‍ വിജയത്തിന് പിന്നാലെ ധനുഷ് വന്‍ ഹിറ്റായ ഫിദയും ലവ്‌സ്‌റ്റോറിയും ഒരുക്കിയ ശേഖര്‍ കമ്മൂലയുമായി ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും നാഗാര്‍ജുനയും സിനിമയില്‍ വേഷമിടുന്നുണ്ട്. ദേശീയവാര്‍ഡ് ജേതാവ് കൂടിയായ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്.

വ്യാഴാഴ്ച ഹൈദരാബാദില്‍ പൂജനടന്നു. പേര്, കഥാഗതി, റിലീസ് തീയതി, അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രധാന വിശദാംശങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പേരിട്ടിട്ടില്ലാത്ത മള്‍ട്ടി-സ്റ്റാറര്‍ ചിത്രത്തിന് സംവിധായകന്റെയും പ്രധാന നടന്റെയും ഇനിഷ്യലുകള്‍ സംയോജിപ്പിച്ച് ഡിഎന്‍എസ് എന്ന് പേരിട്ടു.

വരാനിരിക്കുന്ന തെന്നിന്ത്യന്‍ ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസിന് കീഴില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ റാം മോഹന്‍ റാവുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഡിഎന്‍എസിലൂടെ ഒരു ബ്ലോക്ക്ബസ്റ്ററാണ് ആരാധകരും പ്രേക്ഷകരും സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ധനുഷിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലര്‍ മകരസംക്രാന്തി ദിനത്തില്‍ ജനുവരി 12 ന് തമിഴില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തു. ജനുവരി 25ന് ചിത്രം തെലുങ്കില്‍ റിലീസ് ചെയ്യും.