Movie News

ധനുഷിന്റെയും ഐശ്വര്യയുടേയും ബന്ധം തകരാന്‍ കാരണം… ഈ നടി പറയുന്നത് കേള്‍ക്കൂ

നടന്‍ ധനുഷും ഐശ്വര്യാരജനീകാന്തും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് രണ്ടു വര്‍ഷമായി. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയുമാണ്. അതിനിടയില്‍ ഇരുവരും തമ്മില്‍ പിരിയാനുള്ള സാഹചര്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് പാട്ടുകാരി സുചിത്ര. ഇരുവരും പിരിയാനുള്ള കാരണം വിവാഹബന്ധത്തില്‍ വിശ്വാസ്യത കാണിക്കാതെ ഇരുവരും പരസ്പരം വഞ്ചിക്കുയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മക്കളെ വളരെ നന്നായി പരിപാലിക്കുന്ന പിതാവാണ് ധനുഷെങ്കിലും അദ്ദേഹം കുടുംബം നോക്കില്ലെന്നാണ് ഐശ്വര്യ എല്ലാവരോടും പറയാറുള്ളതെന്നും സുചിത്ര ആരോപിക്കുന്നു. ധനുഷും ഐശ്വര്യയും ധനുഷിനും ഐശ്വയ്രയ്ക്കും ഒന്നിലധികം പ്രേമങ്ങളുണ്ടായിരുന്നുവെന്നും ദമ്പതികളുടെ മക്കളായ യാത്രയും ലിംഗയും അവരുടെ മുത്തശ്ശിമാര്‍ക്കൊപ്പം വളരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.

ധനുഷുമായി വ്യക്തിപരമായ ശത്രുതയുള്ളയാളാണ് സുചിത്ര. അതേസമയം തങ്ങളുടെ കരിയറുമായി മുമ്പോട്ട് പോകുകയാണ് ധനുഷും ഐശ്വര്യയും. രായന്‍ എന്ന സ്വന്തം സിനിമയുടെ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. ഇതിനൊപ്പം കുബേര, തേരേ ഇഷ്‌ക്ക് മേ, ഇതുവരെ പേരിട്ടിട്ടില്ലാത്ത ഇളയരാജയുടെ ജീവചരിത്ര സിനിമ എന്നിവയാണ് ധനുഷിന്റെ ബാഗിലുള്ളത്. മൂന്നാമത്തെ സിനിമയായ നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന സിനിമയും ധനുഷിന്റേതായി വഴിയിലാണ്. ഐശ്വര്യയാകട്ടെ അവസാനമായി സംവിധാനം ചെയ്ത സിനിമ ലാല്‍സലാമാണ്. സ്‌പോര്‍ട്‌സ് ഡ്രാമയായിട്ട് ഒരുക്കിയ സിനിമ തീയേറ്ററില്‍ മെച്ചമായിരുന്നില്ല.