Health

ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്‌ലറ്റ് കുറയാം, രക്തത്തിലെ കൗണ്ട് എങ്ങനെ വര്‍ധിപ്പിക്കാം?

പ്ലേറ്റ് കൗണ്ട് കുറയുന്നതു മൂലം രോഗികളെ കുഴപ്പത്തിലാക്കുന്ന പനിയാണ് ഡെങ്കിപ്പനി. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്ലേറ്റ്‌ലറ്റ് കൗണ്ട് 1.5 ലക്ഷം മുതല്‍ 4 ലക്ഷം വരെയായിരിക്കും. ഡെങ്കിപ്പനി ബാധിക്കുന്നത് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറാന്‍ ഇടയാകും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് പ്ലേറ്റ്‌ലറ്റുകളുടെ കൗണ്ട് കുറയുന്നത് രക്തസ്രാവത്തിലേക്ക് നയിക്കും. ആരോഗ്യ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രക്തം സ്വീകരിക്കുന്നതിലൂടെയാണ് വേഗത്തില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നത്. ഇതുകൂടാതെ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…

* മാതളനാരങ്ങ – രക്തചംക്രമണം മെച്ചപ്പെടുത്താനും പ്ലേറ്റ്‌ലറ്റ് ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് മാതളനാരങ്ങ.

* മത്തങ്ങ –  വൈറ്റമിന്‍ എ, ഇരുമ്പ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ പ്ലേറ്റ്‌ലറ്റ് ഉത്പാദനത്തിന് സഹായിക്കുന്നു.

* പപ്പായ – വിറ്റാമിന്‍ സി, എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പപ്പായ. ഇത് പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.

ചീര – ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമായ ചീര പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് – രക്തം വര്‍ധിപ്പിക്കുന്ന ഗുണങ്ങള്‍ അടങ്ങിയ ബീറ്റ്‌റൂട്ടില്‍ ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *