Featured Sports

ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എന്താണ് പറ്റിയത് ? പരിശീലകനെ മാറ്റി, ഋഷഭ്പന്തിനെയും മാറ്റും?

ഐപിഎല്ലിലെ വമ്പന്‍ ടീമുകളില്‍ ഒന്നായ ഡല്‍ഹി ക്യാപിറ്റല്‍സിന് എന്താണ് പറ്റിയത് ? കഴിഞ്ഞ ഏതാനും സീസണിലെ കനത്ത തിരിച്ചടിക്ക് ശേഷം പരിശീലകനെ മാറ്റിയ അവര്‍ നായകന്‍ ഋഷഭ് പന്തിനെയും മാറ്റാനുള്ള നീക്കത്തിലാണ്. ഈ ഐപിഎല്‍ സീസണില്‍ താരം പുതിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

ഐപിഎല്‍ 2025ല്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും പന്തിനെ ടീമില്‍ നിന്നു വിട്ട് പുതിയൊരാളെ നായകനാക്കണമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ട്.

അടുത്തിടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗിനെ പുറത്താക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനും പകരക്കാരനെ കണ്ടെത്താനുള്ള ആലോചനയിലാണ്. ഭയാനകമായ ഒരു കാര്‍ അപകടത്തെത്തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളം സൈഡ്ലൈനിലുണ്ടായിരുന്ന ശേഷം, ഐപിഎല്‍ 2024 ല്‍ പന്ത് തന്റെ തിരിച്ചുവരവ് നടത്തുകയും ഡല്‍ഹിക്യാപ്പിറ്റല്‍സിനെ നയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഫ്രാഞ്ചൈസിക്ക് വേണ്ടി പന്തിന്റെ പ്രകടനത്തില്‍ ഡിസി മാനേജ്മെന്റ് അത്ര സന്തുഷ്ടരല്ല. ഐപിഎല്‍ 2025-ല്‍ അദ്ദേഹത്തെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഇതുവരെ ടീം തീരുമാനമെടുത്തിട്ടില്ല. ഫ്രാഞ്ചൈസി താരത്തെ വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ പന്തിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തണമെന്നാണ് സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ പറയുന്നത്.

2021ല്‍ ഡിസിയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ട പന്തിന് ഐപിഎല്ലിന്റെ കഴിഞ്ഞ പതിപ്പുകളിലൊന്നും ടീമിനെ കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ 2024 ലെ അവരുടെ 14 കളികളില്‍ ഏഴെണ്ണം മാത്രമേ ക്യാപിറ്റല്‍സിന് ജയിക്കാനായുള്ളൂ. ടീം ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ആദ്യം, റിക്കി പോണ്ടിംഗിനെ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡിസി നീക്കിയിരുന്നു, പകരക്കാരനായി ഗൗതം ഗംഭീറിനെ പോലെയുള്ള ഒരാളെയാണ് ടീം തിരയുന്നത്.