Celebrity

റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ, ജയപ്രദ എന്നെ തല്ലിയെന്നോ? മറുപടിയുമായി ദലിപ് താഹിൽ

ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ജയപ്രദ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും അംഗലാവണ്യം കൊണ്ടും ജയപ്രദ ഒരുപാട് ആരാധകരെ നേടിയിരിയുന്നു. അന്ന് സഹതാരങ്ങൾക്കിടയിൽ തന്നെ ജയപ്രദയെ ആരാധിച്ചിരുന്നവർ കുറവല്ല. അതുകൊണ്ട് തന്നെ പലരും ജയപ്രദയുമായുള്ള ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ മനം മറന്നു അഭിനയിക്കുമായിരുന്നു. ചിലർ നുണക്കഥകളുടെ പേരിലും വാർത്തകളിൽ നിറഞ്ഞു. അത്തരത്തിൽ ഒരു വാർത്തയായിരിരുന്നു റേപ്പ്സീൻ ചിത്രീകരിക്കുന്നതിനിടെ, നടൻ ദലിപ് താഹില്‍ പരിധി വിട്ടെന്നും അത് ജയപ്രദയെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പേരിൽ ജയ തല്ലിയെന്നുമാണ് പ്രചരിച്ച കഥകള്‍.ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

ഈ സംഭവത്തെ കുറിച്ച്‌ അവതാരക ചോദിച്ചപ്പോള്‍ ചിരിയോടെയാണ് താഹില്‍ പ്രതികരിച്ചത്. ആ റിപ്പോര്‍ട്ടുകള്‍ താൻ തമാശയായിട്ടാണ് എടുത്തതെന്നും കാരണം താൻ ഇതുവരെ ജയപ്രദയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്നുമാണ് ദലിപ് മറുപടി പറഞ്ഞത്.”ആദ്യം റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ജയപ്രദാജിയെ ബഹുമാനിക്കുന്ന ആളാണ് ഞാൻ, അവര്‍ ഏറ്റവും സുന്ദരിയായ അഭിനേതാക്കളില്‍ ഒരാളാണ്. എന്നാല്‍ ആ സിനിമ ഏതാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. അത് ഏതാ പടം? അത് ഏത് സിനിമയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ?

എനിക്കറിയാവുന്നത് വച്ച്‌, ഞാൻ അവരുമായി സ്‌ക്രീൻ ടൈമൊന്നും പങ്കിട്ടിട്ടില്ല. ഞാൻ അവര്‍ക്കൊപ്പം ഒരു സിനിമയും ചെയ്തിട്ടില്ല.സ്ത്രീകള്‍ക്ക് വേണ്ടിയും സിനിമയിലെ സ്ത്രീ അഭിനേതാക്കള്‍ക്കുവേണ്ടിയും എപ്പോഴും അനുകൂല നിലപാടുകളാണ് ഞാൻ സ്വീകരിക്കാറുള്ളത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിച്ചപ്പേള്‍ സംവിധായകര്‍ എന്നോട് ഫ്ലോ അനുസരിച്ച്‌ പോകണമെന്ന് പറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സഹതാരങ്ങളെ ഇക്കാര്യം അറിയിക്കാൻ ഞാൻ എപ്പോഴും മുൻകൈ എടുക്കാറുണ്ട്. ഞാൻ എപ്പോഴും മാന്യമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ വിശ്വസിക്കുന്നു. അതിര്‍ത്തി കടക്കുന്ന സാഹചര്യങ്ങളില്‍ സിനിമ ഉപേക്ഷിക്കാനും ഞാൻ തയ്യാറാണ്…” ദലിപ് പറഞ്ഞു. സിദ്ധാര്‍ത്ഥ് കാനനുമായുള്ള അഭിമുഖത്തിലാണ് ദലിപ് ഈ അഭ്യൂഹങ്ങളെക്കുറിച്ച്‌ തുറന്ന് പറച്ചിലുകള്‍ നടത്തിയത്.

തന്റെ ആദ്യ ചിത്രങ്ങളില്‍ ഒന്നിന്റെ ചിത്രീകരണ സമയത്തുണ്ടായ അനുഭവങ്ങളും അഭിമുഖത്തില്‍ ദലിപ് പങ്കുവച്ചു. “അതില്‍ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഞങ്ങള്‍ ബാന്ദ്രയിലെ അംബേദ്കര്‍ റോഡില്‍ ഷൂട്ട് ചെയ്യുകയായിരുന്നു, അതായിരുന്നു എന്റെ ആദ്യത്തെ വാണിജ്യ സിനിമ. ബച്ചൻ സാബ് വന്ന് എന്റെ കത്തി തട്ടിയെടുക്കുമ്ബോള്‍ വില്ലൻ സംഘത്തിലെ അംഗമായ ഞാൻ ഷേവ് ചെയ്യുകയായിരുന്നു. വിവരങ്ങള്‍ ചോര്‍ത്താൻ എന്റെ കഴുത്തോട് ചേര്‍ത്ത് കത്തി പിടിക്കുന്നതും സീനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞാൻ സെറ്റില്‍ കാത്തിരിക്കുമ്പോൾ, പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു, ‘ഹായ്, ഞാൻ മിസ്റ്റര്‍ അമിതാഭ് ബച്ചൻ.’ ഉടൻ തന്നെ ഞാൻ വെപ്രാളപ്പെടാൻ തുടങ്ങി. നാടകത്തിലുള്ള എന്റെ പശ്ചാത്തലം, രംഗം എളുപ്പമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് കരുതിയെങ്കിലും യഥാര്‍ത്ഥ രംഗം ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. ഞാൻ എന്റെ വരികള്‍ മറന്നു തുടങ്ങി. ഇത് കണ്ട ബച്ചൻ സാബ് എന്റെ അടുത്ത് വന്ന് ‘റിലാക്സ്. ഡോണ്ട് വറി. നിനക്കാവശ്യത്തിനുള്ള സമയമെടുക്കുക. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ഞാനാണെന്ന് ചിന്തിക്കണ്ട; നിങ്ങളുടെ ഇഷ്ടം പോലെ രംഗം തുടരുക’ എന്നു പറഞ്ഞു. രംഗം പൂര്‍ത്തിയാക്കാൻ മൂന്ന്-നാല് ടേക്കുകള്‍ എടുത്തു, പക്ഷേ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു,” ദലിപ് കൂട്ടിച്ചേര്‍ത്തു.സൈലേഷ് കൊളാനുവിന്റെ ആക്ഷൻ സസ്‌പെൻസ്-ത്രില്ലറായ ‘ഹിറ്റ് : ദ ഫസ്റ്റ് കേസ്’ എന്ന ചിത്രത്തിലാണ് ദലിപ് താഹില്‍ അവസാനമായി അഭിനയിച്ചത്.