Health

ചുണ്ടിലുണ്ടാകുന്ന മുറിവ്, പാടുകള്‍ , വേദന, ശ്രദ്ധിക്കണം; ലിപ് കാന്‍സറിന്റെ ലക്ഷണങ്ങളും കാരണവും

ഒരു തരത്തിലുള്ള ഓറല്‍ കാന്‍സറാണ് ചുണ്ടിലെ അര്‍ബുദം അഥവാ ലിപ് കാന്‍സര്‍. ഇത് ആരംഭിക്കുന്നത് ചുണ്ടിലെ കോശങ്ങളിലാണ്. ഇത് ആദ്യം തുടക്കം കുറിക്കുന്നത് സ്‌ക്വമസ് കോശങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണായിക്കാന്‍ സാധിക്കും. അമേരിക്കയില്‍ ഏതാണ്ട് 0.6 ശതമാനം ആളുകള്‍ക്കും ലിപ് കാന്‍സര്‍ ഉള്ളതായി കണക്കുകള്‍ തെളിയിക്കുന്നു. 40000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലിപ് കാന്‍സറിന് വായിലുണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട്. ഇളം ചര്‍മമുള്ളവരില്‍ ചുവന്നും ഇരുണ്ട നിറമുള്ളവരില്‍ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ ആണ് ഇത്തരത്തിലുള്ള വൃണങ്ങള്‍ കാണപെടുന്നത്. ഇതിലെ അണുബാധ ദീര്‍ഘകാലം നില്‍ക്കും. ഓരോ വ്യക്തിയിലും രോഗവ്യാപനം വ്യത്യസ്തമായിരിക്കും. ചിലരില്‍ പെട്ടെന്ന് തന്നെ വ്യാപിക്കും മറ്റ് ചിലരിലാവട്ടെ മിതവേഗത്തിലായിരിക്കും വ്യാപിക്കുക.

2017ല്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത് ഏതാണ്ട് 10 മുതല്‍ 12 മാസം കൊണ്ടാണ് രോഗം വ്യാപിക്കുന്നത്. എന്നാല്‍ മെറ്റാസ്റ്റാസിസ് വരാന്‍ വെറും മൂന്ന് മാസം മാത്രം മതിയാകും. ലിംഫ്നോഡ്, താടിയെല്ല് , വായിലെ തന്നെ മറ്റ് കലകള്‍, ശ്വാസകോശങ്ങള്‍, ശരീരത്തിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ലിപ് കാന്‍സര്‍ വരുന്നത്.

ഉണങ്ങാത്ത മുറുവുകള്‍, ചുണ്ടില്‍ കടുത്ത വേദന, ചുണ്ടില്‍ നിന്ന് രക്തം വരുന്നത്, ചുണ്ടിന്റെ നിറത്തിലും ഘടനയിലുമുള്ള മാറ്റം, കഴുത്തിലെ ലിംഫ് നോഡുകളിലെ വീക്കം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. പുകയിലയുടെ ഉപയോഗവും, മദ്യത്തിന്റെ അമിതമായ ഉപയോഗവും, ദുര്‍ബലമായ രോഗ പ്രതിരോധ സംവിധാനവും, വെളുത്ത നിറമുള്ള ചര്‍മവുമെല്ലാം ഇതിലേക്ക് നയിക്കുന്ന ചില കാരണങ്ങളാണ്.