Featured Oddly News

പെറുവില്‍ നിന്നും കണ്ടെത്തിയ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതോ? നിഗൂഡത തെളിയിക്കുമെന്ന് ശാസ്ത്രജ്ഞര്‍

പെറുവില്‍ നിന്നും കണ്ടെത്തിയ അസാധാരണമായ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതാണെന്ന് വാദം തെളിയിക്കാന്‍ പ്രതിജ്ഞയെടുത്ത് പെറുവിലെ വിവാദശാസ്ത്രജ്ഞന്‍. മമ്മിയുടെ ആധികാരികത തെളിയിക്കാന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. യുഎഫ്ഒ വിദഗ്ധന്‍ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള പെറുവിലെ ജെയിം മൗസനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുടെ തെളിവാണെന്നാണ് വാദം.

കിട്ടിയിട്ടുള്ള മമ്മികള്‍ അന്യഗ്രഹ-മനുഷ്യ ‘സങ്കരയിനം’ ആയിരിക്കാനുള്ള സാധ്യതയും മൗസന്‍ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാദ ഗവേഷണം ഏകദേശം പത്ത് വര്‍ഷമായി ചര്‍ച്ചയ്ക്ക് കാരണമാകുന്നു. പുതിയ മാതൃകകളില്‍ ’30 ശതമാനം അജ്ഞാത’ ഡിഎന്‍എയും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരും പ്രഖ്യാപിച്ചു.

പെറുവിലെ പല്പ, നാസ്‌ക എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയ രണ്ട് മമ്മികള്‍ മെക്സിക്കന്‍ സര്‍ക്കാരിന് സമ്മാനിച്ച്് കഴിഞ്ഞ വര്‍ഷം മൗസാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അമേരിക്കയിലെ കൂടുതല്‍ നൂതനമായ ലാബുകളിലേക്ക് ‘മമ്മികളെ’ കയറ്റി അയക്കണമെന്നാണ് ജെയിം മൗസന്‍ പറയുന്നത്. ഇതിനായി പെറുവുമായി നിയമപോരാട്ടത്തിലാണ് താനെന്നും പറയുന്നു.

യുഎഫ്ഒകളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ചര്‍ച്ചകള്‍ക്കിടയില്‍ മൃതദേഹങ്ങളുടെ നിഗൂഢതയെക്കുറിച്ച് കൂടുതല്‍ തുറന്ന അന്വേഷണം ആവശ്യപ്പെട്ട് മുറവിളികളും ശക്തമായിട്ടുണ്ട്് ഏപ്രിലില്‍, മോണ്‍സെറാറ്റ് എന്ന് വിളിക്കപ്പെടുന്നപുതുതായി മമ്മി ചെയ്ത അവശിഷ്ടങ്ങളില്‍ ഒന്ന് പ്രദര്‍ശനത്തിന് എടുക്കുക എന്ന ഉദ്ദേശത്തോടെ പെറുവില്‍ മൗസന്‍ നടത്തിയ പത്രസമ്മേളനം വിമര്‍ശിക്കപ്പെട്ടിരുന്നു.

അതിനിടെ, സഹ അന്വേഷകനും പത്രപ്രവര്‍ത്തകനുമായ ജോയിസ് മാന്റില്ല നാസ്‌ക ‘അന്യഗ്രഹ മമ്മികള്‍’ യഥാര്‍ത്ഥമാണെന്നും അവ മനുഷ്യരുമായി സഹകരിച്ചിരുന്നുവെന്ന് ഡിഎന്‍എ തെളിവുകള്‍ തെളിയിക്കുന്നുവെന്നുമുള്ള വിവാദ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. മമ്മികളുടെ ഉത്ഭവം തിരിച്ചറിയാന്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മാന്റില്ല, ‘ചരിത്രത്തിന്റെ ഗതി മാറ്റാന്‍’ കഴിയുന്ന ഒരു മികച്ച ഡിഎന്‍എ കണ്ടെത്തല്‍ താന്‍ നടത്തിയതായി വിശ്വസിക്കുന്നു. അത് ചന്ദ്രനിലിറങ്ങിയതിനേക്കാള്‍ പ്രധാനമാണെന്നും കരുതുന്നു.

മമ്മികളെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പെറുവിയന്‍ പത്രപ്രവര്‍ത്തകന്‍, അവയ്ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ഒരിക്കല്‍ മനുഷ്യര്‍ക്കിടയില്‍ നടന്നിരുന്നുവെന്നും വിശ്വസിക്കുന്നു. നാഗരികതയുമായി ചേര്‍ന്ന് 1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഇതുവരെ കണ്ടെത്താനാകാത്ത ജീവികളാണ് ഇവയെന്ന് കാണിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ജയിം പറയുന്നു.