സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് വളരെ പ്രധാനമാണ്. നോര്‍വേ, ഫിന്‍ലന്റ് , പോലുള്ള രാജ്യങ്ങള്‍ സത്രീകളുടെ സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്നു.എന്നാല്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നത് ഏവരെയും ഒരുപോലെ ഞെട്ടിക്കുന്ന സത്യമാണ്. പല രാജ്യന്തര ഏജന്‍സികളും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കുന്നത്.
സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് ദക്ഷിണാഫ്രിക്കയാണ്. സ്ത്രീകള്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. വേള്‍ പോപുലേഷ്ന്‍ റിവ്യു അനുസരിച്ച് ഇവിടുത്തെ 75 % സ്ത്രീകളും ഒറ്റക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നു. തട്ടികൊണ്ടുപോകല്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയും ഇവിടെ അധികമാണ്.
മതപരവും സാംസ്‌കാരികവുമായ നിരവധി കാരണങ്ങള്‍ കൊണ്ടും ആഭ്യന്തര കലാപങ്ങള്‍ കൊണ്ടും സൊമാലിയയിലെ സ്ത്രീകള്‍ ഒട്ടും തന്നെ സുരക്ഷിതരല്ല. സ്ത്രീകള്‍ക്ക് ഇവിടെ കൃത്യമായ ഭക്ഷണമോ അടിസ്ഥാന വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. കൂടാതെ ചേലകര്‍മം പോലുള്ള മതാചാരങ്ങളും ഇവിടെ നിര്‍ബന്ധമാണ്.
യെമനിലും സ്ത്രീകള്‍ വലിയ രീതിയില്‍ ചൂക്ഷണം ചെയ്യാപ്പെടുന്നു.സ്ത്രീകള്‍ക്ക് ആരോഗ്യ പരിരക്ഷയോ നിയമ സംരക്ഷണമോ ഇവിടെ ലഭിക്കുന്നില്ല.മതസംഘടനകളുടെ സ്വാധീനവും ഇവിടുത്തെ സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമാണ് കോംഗോ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇവിടുത്തെ സ്ത്രീ സുരക്ഷ ഇല്ലാത്താക്കി. കൂട്ടകൊലയും കൂട്ടബലാത്സംഗവും ഇവിടുത്തെ പതിവ് കാഴ്ചയായി മാറുന്നു.
ഇന്ത്യയിലും സ്ത്രീകള്‍ സുരക്ഷിതരല്ല. അതിന് എന്നും പത്രങ്ങളില്‍ കണ്ടുവരുന്ന വാര്‍ത്തകള്‍ തന്നെ തെളിവാണ്.രാജ്യന്തര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇവിടെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായിയാണ്. വിദേശ വനിതകള്‍ക്ക് പോലും രാജ്യത്ത് യാതൊരു വിധത്തിലുള്ള സുരക്ഷയുമില്ല. ലിഗയുടെ മരണം അത് വ്യക്തമാക്കുന്നുണ്ട്.ബലാത്സംഗ കൊലകള്‍ , തട്ടികൊണ്ടുപോകല്‍, ദുരഭിമാനകൊല എന്നിങ്ങനെയുള്ള ആക്രമണങ്ങളുടെ പട്ടികയില്‍ ഇന്ത്യമുന്നിലാണ്.