Travel

ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴും ; കോസ്റ്റാറിക്കയിലെ ഈ ‘മരണഗുഹ’ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

കോസ്റ്റാറിക്കയിലെ വെനീസിയ ഡി സാന്‍ കാര്‍ലോസിലുള്ള റെക്രിയോ വെര്‍ഡെ ടൂറിസ്റ്റ് കോംപ്ലക്സില്‍ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഒരു പര്‍വ്വതഗുഹ ‘ലാ ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ സംസാരവിഷയമാണ്. ഗുണം കൊണ്ടല്ല, ദോഷം കൊണ്ടാണ് ഗുഹ ശ്രദ്ധ നേടുന്നത്. ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴുന്ന ഗുഹയ്ക്ക് ‘മരണഗുഹ’ എന്നാണ് വിശേഷണം. ഒരു പക്ഷിക്കോ പ്രാണിക്കോ ചെറിയ മൃഗങ്ങള്‍ക്കോ അനായാസം കയറാവുന്ന രണ്ടു മീറ്റര്‍ ആഴവും മൂന്ന് മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ പക്ഷേ അകത്തുകയറിയവരെ പുറത്തേക്ക് വിടില്ല.

പ്രവേശിക്കുന്ന ഏതൊരു ജീവിയെയും കൊല്ലാനുള്ള കഴിവ് കാരണമാണ് മരണത്തിന്റെ ഗുഹ എന്ന് അറിയപ്പെടുന്നത് തന്നെ. പോസ് അഗ്‌നിപര്‍വ്വതത്തിന്റെ അരികില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ഗുഹ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, നിറമില്ലാത്തതും മണമില്ലാത്തതും രുചിയില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് അങ്ങേയറ്റം വിഷലിപ്തമാണ്. മരണ ഗുഹ യഥാര്‍ത്ഥത്തില്‍ എത്രമാത്രം മാരകമാണെന്ന് തെളിയിക്കാന്‍, പ്രാദേശിക ഗൈഡുകള്‍ ഗുഹയ്ക്കുള്ളില്‍ തീ കത്തിച്ചു കാണിക്കുന്നു. ഓക്‌സിജന്റെ അഭാവവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉയര്‍ന്ന സാന്ദ്രതയും അത് തല്‍ക്ഷണം കെട്ടുപോകും.

മരണ ഗുഹയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല, എന്നാല്‍ വാതകത്തിന്റെ ജൈവ സ്വഭാവം ഭൂമിയുടെ മാഗ്മയിലെ ഉയര്‍ന്ന താപനിലയ്ക്കും മര്‍ദ്ദത്തിനും വിധേയമായ ധാതു നിക്ഷേപത്തിന്റെ ഫലമാണെന്നാണ് ഗവേഷകരുടെ നിഗമനം. ലാ ക്യൂവ ഡി ലാ മ്യൂര്‍ട്ടെ ഓരോ മണിക്കൂറിലും 30 കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നുവെന്ന് കണ്ടെത്തി.

റെക്രിയോ വെര്‍ഡെ സമുച്ചയത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളിലാണ് ഗുഹ എത്രമാത്രം മാരകമാണെന്ന് ആള്‍ക്കാര്‍ തിരിച്ചറിഞ്ഞത്. തണല്‍ കൊള്ളാന്‍ ഒരു തൊഴിലാളി ഗുഹയിലേക്ക് കയറാനൊരുങ്ങി. എന്നാല്‍ പ്രവേശന കവാടത്തിന് വളരെ അടുത്തെത്തിയപ്പോള്‍ ത്തെ ഇയാള്‍ക്ക്് അസുഖം തോന്നിത്തുടങ്ങി. ഇത് ചുറ്റുപാടുകളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിന് കാരണമായി. അതിന്റെ മാരകമായ പ്രശസ്തി, സന്ദര്‍ശകര്‍ അകത്തേക്ക് കടക്കാത്ത ചുരുക്കം ചില വാണിജ്യ ഗുഹകളില്‍ ഒന്നായി മരണ ഗുഹയെ മാറ്റി.

മരണ ഗുഹയില്‍ ആളുകള്‍ക്ക് അവരുടെ ജീവന്‍ വിലമതിക്കുന്നുണ്ടെങ്കില്‍ അതിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന നിരവധി അടയാളങ്ങളുണ്ട്, എന്നാല്‍ അതിന്റെ ചെറിയ വലിപ്പവും ഇടുങ്ങിയ പ്രവേശനവും മനുഷ്യര്‍ക്ക് പ്രവേശിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.