Oddly News

ഗോമൂത്രം ദൈവീകമെന്ന പോലെ കുടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

ഗോമൂത്രം കുടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘@RadioGenoa’ എന്ന ഹാൻഡിൽ X പ്ലാറ്റ്‌ഫോമിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ക്ലിപ്പില്‍ ഉദ്യോഗസ്ഥൻ മൂത്രം കുടിക്കുന്നതായി കാണിക്കുന്നു. പശു മൂത്രമൊഴിക്കുന്നതിനിടെ ദൈവീകമെന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗോമൂത്രം കുടിക്കുന്നത്. ഇന്നലെ പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി, ആളുകളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു

ഗോമൂത്രം കുടിക്കുന്നതോ ചാണകം പൂശുന്നതോ ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണത്തെക്കുറിച്ച് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ വാഴ്​ത്തുന്നതും നാം കണ്ടിട്ടുണ്ട്. ഈയിടെ ആരാധന നടക്കുന്ന പന്തലിലേക്കുള്ള പ്രവേശനത്തിനായി ഗോമൂത്രം നിര്‍ബന്ധമാക്കണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു.

ഈ പ്രവര്‍ത്തിയെ ആനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്. ഇന്ത്യയില്‍ പശുവിനെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും അതിനാല്‍ ഗോമൂത്രം കുടിക്കുന്നത് ഒരു പുതിയ കാര്യമല്ലെന്നും ചിലര്‍ പറയുമ്പോള്‍ വിഡിയോ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഗോമൂത്രം സൂപ്പര്‍ പവര്‍ തരുമെന്നായിരുന്നു ഒരാള്‍ തമാശയായി കമന്‍റ് ചെയ്​തത്.