കൈദിയും മാസ്റ്ററും ലിയോയും വരെ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയിട്ടുള്ള സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തെക്കുറിച്ച് അധികമൊന്നും പറയേണ്ട ആവശ്യമില്ല. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലോകേഷ് കനകരാജിന്റെ സിനിമകള്‍ കഴിഞ്ഞേ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റു സിനിമകളുള്ളൂ. എന്തായാലും രജനീകാന്തിനെ നായകനാക്കി ഒരുക്കിയ കൂലി ആഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കെ സംവിധായകന്‍ അഭിനയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.
ധനുഷിനെ നായകനാക്കി ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ അടുത്ത പ്രോജക്ടില്‍ പ്രധാന വേഷത്തില്‍ ലോകേഷ് എത്തുമെന്നാണ് കേള്‍ക്കുന്നത്. ലോകേഷ് മുമ്പ്് വിജയ്യുടെ മാസ്റ്ററില്‍ അതിഥി വേഷം ചെയ്യുകയും ശ്രുതി ഹാസനൊപ്പം ഇനിമേല്‍ മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ മറ്റു വിവരങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. അതേസമയം നിലവില്‍ ലോകേഷ കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തു വരികയാണ്.
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ തമിഴ് അരങ്ങേറ്റ ചിത്രമായിരിക്കും ഈ ചിത്രമെന്നാണ് സൂചന. സ്വര്‍ണ്ണ കള്ളക്കടത്തിനെ കുറിച്ചുള്ള ഈ ആക്ഷന്‍-ത്രില്ലറില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയ്ക്കും കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയ്ക്കും വേഷമുണ്ടാകും. 2024 ഏപ്രിലില്‍ കൂലി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു,
ജൂലൈയില്‍ മറ്റൊരു സിനിമ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫി ആരംഭിക്കും. സിനിമയുടെ ഛായാഗ്രഹണം ദേശീയ അവാര്‍ഡ് ജേതാവ് ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിന്‍ രാജും സംഗീതം അനിരുദ്ധ് രവിചന്ദറും നിര്‍വ്വഹിക്കുന്നു. 1930 കളില്‍ ബ്രിട്ടീഷ് ആര്‍മിയിലെ ഒരു ഇന്ത്യന്‍ സൈനികനെയും അവന്റെ കലാപത്തെയും കുറിച്ചുള്ള ഒരു കാലഘട്ട നാടകമായിരുന്നു അരുണ്‍ മാതേശ്വരന്‍ ഇതിന് മുമ്പ് ചെയ്ത ക്യാപ്റ്റന്‍ മില്ലര്‍ സിനിമ പറഞ്ഞത്.