ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഒന്നാം ട്വന്റി20യില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ജസ്പ്രീത് ബുംറയുടെ ട്വന്റി20യിലെ നൂറാം വിക്കറ്റ് നേട്ടമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പത്താം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഡിയേവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുംറ തന്റെ 100-ാം വിക്കറ്റ് ആഘോഷിച്ചത്.
മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു ബ്രെവിസിന്റെ മടക്കം. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി ബുംറയെറിഞ്ഞ പന്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൈപ്പിടിയിലാക്കി. പന്ത് നോബോളാണോയെന്ന് അംപയര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ബ്രെവിസ് മടങ്ങി. കമന്റേറ്റര്‍മാരും ഇതേ സംശയം പ്രകടിപ്പിച്ചു. പരിശോധിക്കാൻ അമ്പയർമാർ യോഗം ചേർന്നു. മൂന്നാം അമ്പയർ അദ്ദേഹത്തെ ഔട്ട് എന്ന് വിധിച്ചെങ്കിലും, പിന്നീട് നടന്ന റീപ്ലേകളിൽ ബുംറ ഒരു പൊടിക്ക് കാല് മുന്നിലേക്ക് വച്ചുവെന്ന് വ്യക്തമായിരുന്നുവെങ്കിലും തേഡ് അംപയര്‍ വിക്കറ്റ് അനുവദിക്കുകയായിരുന്നു.
നേട്ടത്തോടെ മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് നേടിയ അഞ്ചാമത്തെ ബോളറായും ബുംറ മാറി. ഷാക്കിബ് അല്‍ ഹസന്, ടിം സൗത്തി, ലസിത് മലിംഗ, ഷഹീന് അഫ്രീദി എന്നിവരാണ് മറ്റുതാരങ്ങള്‍.




