80,000 വർഷമായി കാണാൻ കൊതിക്കുന്ന ഒരു ആകാശക്കാഴ്ചയാണ് ഇപ്പോൾ ഇന്ത്യൻ ആകാശത്തെ അലങ്കരിക്കുന്നത്. കോമെറ്റ് എ 3 എന്ന വാൽനക്ഷത്രം ഏതാണ്ട് 80000 വർഷങ്ങൾക്ക് മുൻപാണ് മനുഷ്യന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിച്ചത്.
നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന ധൂമകകേതുവിനെ സംബന്ധിച്ച് 2023 ജനുവരിയിയിലാണ് വിവരം ലഭിക്കുന്നത്. ആകാശ പ്രേമികൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കോമെറ്റ് A3 യെ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2024 സെപ്തംബർ 28-ന് സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ വാൽനക്ഷത്രം നിരീക്ഷകർക്ക് കൂടുതൽ ദൃശ്യമാകുകയു ചെയ്യും.
ലഡാക്ക്, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജ്യോതിശാസ്ത്രജ്ഞരും അമച്വർ ജ്യോതിശാസ്ത്രജ്ഞരും വാൽനക്ഷത്രത്തിന്റെ ചിത്രങ്ങൾ ഇതിനോടകം പകർത്തിയിട്ടുണ്ട് . കോമെറ്റ് A3 അതിന്റെ തെളിച്ചം കൊണ്ട് പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കഴിഞ്ഞ ദശകത്തിൽ നിരീക്ഷിച്ച ഏറ്റവും തിളക്കമുള്ള ധൂമകേതുക്കളിൽ ഒന്നായി വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നു.
നഗ്നനേത്രങ്ങൾക്ക്, ഇത് ഒരു അവ്യക്തമായ പന്ത് പോലെയാണ് കാണപ്പെടുന്നത്, എന്നാൽ അതിന്റെ യഥാർത്ഥ സൗന്ദര്യം ബൈനോക്കുലറുകളിലൂടെയോ ചെറിയ ദൂരദർശിനികളിലൂടെയോ വ്യക്തമായി കാണാൻ സാധിക്കും. ഇത് കാഴ്ചക്കാർക്ക് അതിന്റെ നീളമേറിയ വാൽ തിരിച്ചറിയാൻ സഹായകമാകുന്നു .
സൂര്യോദയത്തിന് തൊട്ടുമുമ്പ്, കിഴക്കൻ ചക്രവാളത്തിൽ വാൽനക്ഷത്രം താഴ്ന്ന നിലയിലാകും ദൃശ്യമാവുക . ഒക്ടോബർ 12 മുതൽ, സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ആകാശത്ത് ഇത് ദൃശ്യമാകും. ഒക്‌ടോബർ 14 മുതൽ 24 വരെയാണ് കോമെറ്റ് A3 കാണാൻ സാധിക്കുക . ഭൂമിയിൽ നിന്ന് ഏതാണ്ട് 44 ദശലക്ഷം മൈൽ അകലത്തിലാകും കോമെറ്റ് എത്തുക.