Lifestyle

ചീനച്ചട്ടി വേണ്ട; എളുപ്പത്തിൽ എത്ര കിലോ തേങ്ങയും വറുത്തെടുക്കാനായി ഒരു കിടിലൻ വിദ്യ

നല്ല തേങ്ങ വറുത്തരച്ച കടലകറിയും, തീയലും ചിക്കന്‍ക്കറിയുമൊക്കെ കഴിച്ചിട്ടില്ലേ നിങ്ങള്‍. എന്താല്ലേ രുചി. എന്നാല്‍ തേങ്ങ വറക്കുകയെന്നത് പലര്‍ക്കും ഒരു ടാസ്‌കാണ്. ചീനച്ചട്ടിയില്‍ ചെറുതീയില്‍ തേങ്ങ വറത്തെടുക്കണം. തീ കൂടിയാല്‍ തേങ്ങ കരിഞ്ഞുംപോകും. എന്നാല്‍ ഇനി പേടിക്കേണ്ട. എളുപ്പത്തില്‍ കരിഞ്ഞ് പോകാതെ എത്ര കിലോ തേങ്ങ വേണമെങ്കിലും നന്നായി വറുത്തെടുക്കുന്നതിന് ഒരു ട്രിക്കുണ്ട്. റെസ്മീസ് കറി വേള്‍ഡ് യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ രീതി അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടുത്തെ താരം കുക്കറാണ്. തേങ്ങ ആദ്യം തന്നെ നന്നായി ചിരവി എടുക്കണം. ശേഷം മിക്‌സിയിടെ ജാറിലിട്ട് ഒന്ന് നന്നായി ചതച്ചെടുക്കണം. ഒരുപാട് അരഞ്ഞ് പോകരുത്. ശേഷം ഒരു കുക്കറില്‍ തേങ്ങയുടെ അളവ് അനുസരിച്ച് വെളിച്ചെണ്ണ ചേര്‍ക്കണം. അതിലേക്ക് തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടയ്ക്കാം. പ്രഷര്‍ കുക്കറിന് വിസില്‍ ഇടരുത്.

ഒരു മിനിറ്റിന് ശേഷം അടപ്പ് തുറക്കാതെ കുക്കറോടെ എടുത്ത് നന്നായി കുലുക്കി എടുക്കാം. അടിയിലുള്ള തേങ്ങ മുകള്‍ ഭാഗത്തേയ്ക്ക് ആക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ട് മിനിറ്റിന് ശേഷം കുക്കറിന്റെ അടപ്പ് തുറന്ന് നന്നായി ഇളക്കിയിട്ട് വെക്കാം. തേങ്ങ നല്ല ബ്രൗണ്‍ നിറമാകുന്നത് അപ്പോള്‍ തന്നെ കാണാന്‍ സാധിക്കും. എത്ര കിലോ തേങ്ങ വേണമെങ്കിലും ഇത്തരത്തില്‍ വറത്തെടുക്കാം. ചെറിയ തീയിലിട്ടിട്ട് വറുത്തെടുക്കാൻ ശ്രദ്ധിക്കുക.