Crime

പ്രധാനസാക്ഷി മൊഴി മാറ്റിയിട്ടും 49 കാരന്റെ വധശിക്ഷയ്ക്ക് അനുമതി നല്‍കി യുഎസ് കോടതി

പ്രധാന സാക്ഷി മൊഴിമാറ്റി നിരപാരാധിയാണെന്ന് വ്യക്തമായിട്ടും പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കൊലപാതകത്തിന് വധശിക്ഷ നേരിടുന്നത് നേരത്തെ ഫ്രെഡി ഓവന്‍സ് എന്നറിയപ്പെട്ടിരുന്ന 46 കാരനായ ഖലീല്‍ ഡിവൈന്‍ ബ്ലാക്ക് സണ്‍ അല്ലാ എന്നയാളാണ്. പ്രധാനസാക്ഷി ഇയാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വെള്ളിയാഴ്ച നിശ്ചയിച്ച പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിനെതിരേ വ്യാഴാഴ്ച സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സ്‌റ്റേറ്റ സുപ്രീം കോടതി തള്ളി.

അവസാന വിചാരണയില്‍ താന്‍ കള്ളം പറയുകയും ഓവന്‍സിനെ തെറ്റായിട്ടാണ് ശിക്ഷിച്ചതെന്നും സഹപ്രതിയായ സ്റ്റീവന്‍ ഗോള്‍ഡന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 1997ല്‍ 19 വയസ്സുള്ളപ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഓവന്‍സ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. നേരത്തെ ഖലീല്‍ ഡിവൈന്‍ ബ്ലാക്ക് സണ്‍ അല്ലായുടെ വധശിക്ഷ ഒഴിവാക്കാന്‍ അഭിഭാഷകര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

1997 നവംബറില്‍ സായുധ മോഷണത്തിനിടെ ഒരു സ്ത്രീ സ്റ്റോര്‍ ജീവനക്കാരിയെ വെടിവച്ചുകൊന്ന കേസില്‍ ഓവന്‍സിന് വധശിക്ഷ വിധിച്ചത്. 28 വര്‍ഷമായി അദ്ദേഹം തന്റെ നിരപരാധിത്വം നിലനിര്‍ത്തി. സിസിടിവി ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ച രണ്ടുപേര്‍ കവര്‍ച്ചയില്‍ ഏര്‍പ്പെടുന്നത് കാണുന്നുണ്ട്. വിചാരണയില്‍ താന്‍ കള്ളം പറയുകയും ഓവന്‍സിനെ തെറ്റായി ശിക്ഷിക്കുകയും ചെയ്തുവെന്ന് സഹപ്രതിയായ സ്റ്റീവന്‍ ഗോള്‍ഡന്‍ കോടതിയില്‍ എഴുതി. 1997ല്‍ 19 വയസ്സുള്ളപ്പോള്‍ നടന്ന കുറ്റകൃത്യം നടന്ന സ്ഥലത്ത് ഓവന്‍സ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മനസാക്ഷിക്കുത്തുകൊണ്ടാണ് പുതിയ സാക്ഷ്യവുമായി താന്‍ മുന്നോട്ട് വന്നതെന്ന് ഗോള്‍ഡന്‍ കോടതിയില്‍ പറഞ്ഞു. ഓവന്‍സിനെതിരെ മൊഴി നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് താന്‍ രക്ഷപ്പെടുമെന്ന് അന്ന് പ്രോസിക്യൂട്ടര്‍മാര്‍ തന്നോട് പറഞ്ഞതായും ഗോള്‍ഡന്‍ ആരോപിച്ചു. എന്നാല്‍ ഗോള്‍ഡന്റെ പുതിയ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് പറഞ്ഞ് പ്രോസിക്യൂട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.