Lifestyle

ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അടുത്തകാലത്തായി, യുവതലമുറക്കിടയിൽ ഹൃദയാഘാത കേസുകൾ വർദ്ധിച്ച് വരുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ജിമ്മിൽ വെച്ചോ, കുടുംബ പരിപാടികൾക്കിടയിലോ, നൃത്തം ചെയ്യുന്നതിനിടയിലോ ആളുകൾ ഹൃദയാഘാതം അനുഭവിക്കുന്ന വാര്‍ത്തകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയില്‍ രാമചന്ദ്രപുരത്ത് ക്ലാസ് മുറിയില്‍വച്ച് ഒരു പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നല്ലമില്ലി സിരി എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ ഈ ഞെട്ടിക്കുന്ന സംഭവം പതിഞ്ഞു. സംഭവം നടന്നത് ശനിയാഴ്ച രാവിലെ 9:45 ഓടെയാണ്.

ഒന്നാം ബെഞ്ചിലിരുന്ന പെൺകുട്ടി പെട്ടെന്ന് തളർന്നു വീഴുന്നകയായിരുന്നു. ബോർഡിൽ എഴുതുകയായിരുന്ന അദ്ധ്യാപകനും മറ്റ് വിദ്യാർത്ഥികളും ​േ​ര്‍ന്ന് ഓടിയെത്തി അവളെ രക്ഷിക്കാന്‍ ശ്രമിച്ചു.

നല്ലമില്ലി സിരിയെ ഉടൻതന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ എത്തിക്കും മുമ്പുതന്നെ അവൾ മരിച്ചതായി ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു. കോനസീമ ജില്ലയിലെ പാസലപ്പുടി ഗ്രാമവാസിയാണ് 15 വയസ്സുകാരിയായ നല്ലമില്ലി സിരി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ മാസം ആദ്യം, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന മറ്റൊരു സംഭവത്തിൽ, പരീക്ഷ എഴുതുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.