വഞ്ചനയ്ക്ക് പകരമായി കാമുകി നല്‍കിയ തുക ബന്ധം വേര്‍പരിഞ്ഞതിനെ തുടര്‍ന്ന് കാമുകന്‍ തിരികെ കൊടുക്കേണ്ടെന്ന് കോടതി. ചൈനയില്‍ ലീ എന്ന വ്യക്തിക്ക് മുന്‍കാമുകി സൂ നല്‍കിയ 300,000 യുവാന്‍ (3.2 കോടി രൂപ) തിരികെ നല്‍കേണ്ടതില്ലെന്ന് ഷാങ്ഹായ് കോടതി വിധി പുറപ്പെടുവിച്ചത്. സൂവിന് തന്റെ അനന്തരവനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലീ ബന്ധം വിഛേദിച്ചത്.
2018 ല്‍ ലിയും സുവും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ 2020 ല്‍ സൂവിന് മറ്റു പലരുമായും ബന്ധമുണ്ടെന്ന് ലീ കണ്ടുപിടിച്ചതോടെ അവരുടെ ബന്ധം വലിയ പ്രതിസന്ധി നേരിട്ടു. വിശ്വാസവഞ്ചനയില്‍ ലി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തനിക്ക് പറ്റിയ പിഴവുകള്‍ ഏറ്റുപറഞ്ഞ് സൂ ക്ഷമാപണം നടത്തി. തനിക്ക് തെറ്റു പറ്റിയെന്നും താന്‍ ലീയെ പലതവണ വഞ്ചിച്ചെന്നും സമ്മതിച്ച സൂ കാമുകനുണ്ടായ വേദനയില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു എന്നും തെറ്റുകള്‍ തിരുത്തുകയും ആത്മാര്‍ത്ഥത കൊണ്ട് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
ക്ഷമാപണം കഴിഞ്ഞ് അടുത്ത രണ്ട് ദിവസങ്ങളില്‍, പശ്ചാത്താപമെന്ന നിലയില്‍ ഒന്നിലധികം ബാങ്ക് ഇടപാടുകളിലൂടെ ഷു 300,000 യുവാനും ലിക്ക് കൈമാറി. ലി ക്ഷമാപണം സ്വീകരിക്കുകയും ബന്ധം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നിരുന്നാലും, 2022-ല്‍, സൂ തന്റെ അനന്തരവനുമായി ഇപ്പോഴും ബന്ധം തുടരുന്നതായി കണ്ടെത്തിയതോടെ ലീ ബന്ധം ശാശ്വതമായി അവസാനിപ്പിച്ചു.
വേര്‍പിരിഞ്ഞതോടെ 300,000 യുവാന്‍ തിരികെ നല്‍കണമെന്ന് സൂ ആവശ്യപ്പെട്ടു, ഈ പണം അവരുടെ അന്തിമ വിവാഹത്തിനുള്ള സോപാധികമായ സമ്മാനമാണെന്ന് ലീ ന്യായീകരിച്ചു. എന്നാല്‍ വിവാഹം ഒരിക്കലും നടക്കാത്തതിനാല്‍, തുക തിരികെ നല്‍കാന്‍ ലി ബാധ്യസ്ഥനാണെന്ന് സൂ വാദിച്ചെങ്കിലും സുവിന്റെ ആവര്‍ത്തിച്ചുള്ള അവിശ്വസ്തത അദ്ദേഹത്തെ വളരെയധികം മാനസിക വിഷമത്തിലാക്കിയെന്നും അവളുടെ പെരുമാറ്റത്തിന് നഷ്ടപരിഹാരമായി പണം സ്വമേധയാ നല്‍കിയതാണെന്നും ലീ പറഞ്ഞു.
ഈ വര്‍ഷം ആദ്യം സു ഷാങ്ഹായ് കോടതിയില്‍ കേസ് കൊണ്ടുവന്നു. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം, അവരുടെ ബന്ധം നന്നാക്കാന്‍ സൂ സ്വമേധയാ ഫണ്ട് കൈമാറ്റം ചെയ്തതാണെന്നും സോപാധികമായ സമ്മാനമാണെന്നും കോടതി നിഗമനം ചെയ്തു. പണം തിരികെ നല്‍കാന്‍ ബാധ്യസ്ഥനല്ലെന്ന് തീരുമാനിച്ച് കോടതി ലിക്ക് അനുകൂലമായി വിധിച്ചു.