തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഒരു പാനീയമാണ് ചില്ലി ടീ . ആന്റിഓക്സിഡന്റുകളും കാപ്സൈസിനും ഈ ചായയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. രുചിയോടൊപ്പം ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നാണ് ചില്ലി ടീ . സാധാരണയായി ഇഞ്ചി, ഏലം, കറുവപ്പട്ട തുടങ്ങിയ മസാലകള്‍ക്കൊപ്പം പുതിയതോ ഉണക്കിയതോ ആയ മുളക് ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്.
ചില്ലി ടീയുടെ ആരോഗ്യ ഗുണങ്ങള്‍
വേദന കുറയ്ക്കുന്നു
ഫാര്‍മസ്യൂട്ടിക്കല്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മുളകിലെ ഒരു സംയുക്തമായ കാപ്സൈസിന്‍ വേദനയ്ക്ക് ശമനമുണ്ടാക്കുന്നതായി പറയുന്നു . കാപ്സൈസിന്‍, ചെറിയ അളവില്‍ കഴിക്കുന്നത് വേദന നിര്‍വീര്യമാക്കും. സന്ധിവാതം, പേശികളുടെ അസ്വസ്ഥത തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
ഈ പാനീയം ഫലപ്രദമായ ദഹനസഹായിയാണ് . മുളകിലെ ക്യാപ്സൈസിന്‍ ദഹന എന്‍സൈമുകളുടെയും ഉമിനീരിന്റെയും സമന്വയത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണ ദഹനത്തിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. വയറുവേദന, ദഹനക്കേട്, മലബന്ധം തുടങ്ങിയ സാധാരണ ദഹനപ്രശ്‌നങ്ങളെ കുറയ്ക്കും .
എരിവുള്ള ഭക്ഷണങ്ങള്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും, ചില്ലി ടീ, മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ് .
ചില്ലി ടീ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മുളകില്‍ കാണപ്പെടുന്ന എരിവുള്ള ഘടകമായ കാപ്സൈസിന് മെറ്റബോളിസം വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. ഒപ്പം സമീകൃതാഹാരവും വ്യായാമവും വേണമെന്ന് മാത്രം .
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
മോളിക്യൂള്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയതുപോലെ, ഈ നല്ല ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാന്‍ ഇവ സഹായിക്കും. ഒപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും കൂടുതല്‍ വിശ്രമവും ഏകാഗ്രതയും ശുഭാപ്തിവിശ്വാസവും നല്‍കുകയും ചെയ്യും.
ചില്ലി ടീ എങ്ങനെ ഉണ്ടാക്കാം?
ചേരുവകള്‍:
2 കപ്പ് വെള്ളം
2-3 ടീ ബാഗുകള്‍ (കറുപ്പോ പച്ചയോ)
1-2 പച്ചമുളക്, കീറിയത്
1 ഇഞ്ച് കഷണം ഇഞ്ചി
രുചിക്ക് തേനോ പഞ്ചസാരയോ
പാല്‍ (ഓപ്ഷണല്‍)
രീതി:
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.
തിളച്ച വെള്ളത്തില്‍ ടീ ബാഗ് , പച്ചമുളക്, ഇഞ്ചി അല്ലെങ്കില്‍ ചുക്ക് എന്നിവ ചേര്‍ക്കുക.
തീ കുറച്ച് 5 മുതല്‍ 7 മിനിറ്റ് വയ്ക്കുക .
തുടര്‍ന്ന് ടീ ബാഗുകള്‍, മുളക്, ഇഞ്ചി എന്നിവ നീക്കം ചെയ്യുക.
രുചിക്ക് തേനോ പഞ്ചസാരയോ ചേര്‍ക്കുക.
ഇതിനൊപ്പം ഇഷ്ട്ടാനുസരണം ഗ്രാമ്പൂ, കറുവപ്പട്ട, ഏലം തുടങ്ങിയ മറ്റ് ചേരുവകളും ചേര്‍ക്കാം.
ഈ ചായ നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് മിതമായ അളവില്‍ കഴിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് സെന്‍സിറ്റീവ് വയറുള്ളവര്‍ .
ചില്ലി ടീ നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുമുണ്ട്.
ക്യാപ്സൈസിന്‍ ദഹനനാളത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് നെഞ്ചെരിച്ചില്‍, വയറിളക്കം അല്ലെങ്കില്‍ വയറ്റിലെ അള്‍സര്‍ എന്നിവയിലേക്ക് നയിക്കുന്നു.
ചില്ലി ടീയുടെ മസാല സ്വഭാവം വായിലും തൊണ്ടയിലും അസ്വസ്ഥത ഉണ്ടാക്കും, പ്രത്യേകിച്ച് സെന്‍സിറ്റീവ് വായ ഉള്ളവര്‍ക്ക്.
നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും അതിനനുസരിച്ച് കഴിക്കുന്നത് ക്രമീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രതികൂല ഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഉപഭോഗം കുറയ്ക്കുകയോ ചില്ലി ടീ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്.