Oddly News

ആദ്യവിവാഹത്തി​ലെ കുട്ടിയുടെ ‘അമ്മ’, രണ്ടാമത്തേതില്‍ ‘അച്ഛന്‍’; ഇരട്ട പ്രത്യുത്പാദനം, ലിംഗഭേദ കുരുക്കില്‍ ​ഫാക്ടറി തൊഴിലാളി

ഇരട്ട പ്രത്യുത്പാദനമെന്ന പ്രത്യേക അവസ്ഥയുള്ള ഒരു ഫാക്ടറി തൊഴിലാളി സ്ത്രീയായും പുരുഷനായും കുട്ടികള്‍ക്ക് ജന്മം നല്‍കിയത് പ്രാദേശിക സമൂഹത്തെ ഞെട്ടിച്ചു. ഒരു വ്യക്തി ജീവിതത്തിന്റെ ആദ്യപകുതി സ്ത്രീയായും രണ്ടാമത്തേത് പുരുഷനായും ദ്വന്ദവ്യക്തിത്വത്തില്‍ ജീവിച്ചപ്പോള്‍ അവരുടെ രണ്ടു മക്കള്‍ അവരെ ‘അമ്മ’ എന്നും ‘അച്ഛന്‍’ എന്നും വിളിക്കുന്ന കൗതുകത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയ വ്യക്തിയുടെ വിവരം പുറത്തുവിട്ടത് ചോങ്കിംഗ് മോണിംഗ് പോസ്റ്റ് ആണ്. രണ്ട് വ്യത്യസ്ത വിവാഹങ്ങളില്‍ നിന്ന് രണ്ട് ആണ്‍മക്കള്‍ക്ക് ആയിരുന്നു ലിയു ജന്മം നല്‍കിയത്. സ്ത്രീയായി ആദ്യം ഒരാണ്‍കുട്ടികളെ പ്രസവിച്ച അവര്‍ പിന്നെ ഒരു പുരുഷനായി ഒരു കുട്ടിക്ക് ജന്മം കൊടുക്കുകയും ചെയ്തു. ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ബിഷാന്‍ കൗണ്ടിയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച 59 വയസ്സുള്ളയാള്‍ ഇപ്പോള്‍ പുരുഷനായിട്ടാണ് ജീവിതം നയിക്കുന്നത്.

ആദ്യവിവാഹത്തിലെ കുട്ടി അമ്മ എന്ന വിളിക്കുമ്പോള്‍ രണ്ടാം വിവാഹത്തിലെ കുട്ടി അച്ഛായെന്ന് വിളിക്കുന്നു. കുട്ടിക്കാലത്ത് പെണ്‍കുട്ടിയായിട്ടാണ് ലിയു വളര്‍ന്നത്. എന്നിരുന്നാലും മിക്ക പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായി ആണ്‍കുട്ടികളുടെ മുന്‍ഗണനകളും സ്വഭാവങ്ങളും അവള്‍ക്കുണ്ടായിരുന്നു. മുടി മുറിക്കുകയും പുരുഷ വസ്ത്രങ്ങള്‍ ധരിക്കാനും ഇഷ്ടപ്പെട്ടു. എന്നിരുന്നാലും പതിനെട്ടാം വയസ്സില്‍ ടാങ് എന്ന കുടുംബപ്പേരുള്ള ഒരാളെ വിവാഹം കഴിച്ചു, ഒരു വര്‍ഷത്തിനുള്ളില്‍ അവള്‍ക്ക് ഒരു മകനുണ്ടായി.

അധികം താമസിയാതെ അവളുടെ ശരീരത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ അനുഭവപ്പെട്ടു. ആന്‍ഡ്രോജെനിക് ഹോര്‍മോണുകളുടെ ഒരു കുതിച്ചുചാട്ടത്തില്‍ അവള്‍ക്ക് താടി വളരാന്‍ തുടങ്ങുകയും അവളുടെ സ്തനങ്ങളുടെ വലിപ്പം കുറയുകയും ചെയ്തു. ലൈംഗികാവയവങ്ങള്‍ വികസിക്കുകയും ചെയ്തു. ഈ മാറ്റം താങ്ങാനാവാതെ ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്തു. മകനെ അവന്റെ പിതാവിന് വിട്ടുകൊടുത്ത് ലിയു അവിടെ നിന്നും താമസം മാറി. പിന്നീട് ഒരു ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുകയും ഒരു പുരുഷനായി ജീവിക്കുകയും ചെയ്തു.

ഫാക്ടറിയില്‍ ഷൗ എന്നു പേരുള്ള ഒരു സഹപ്രവര്‍ത്തകയ്ക്ക് അവനോട് പ്രണയമായി. തന്റെ പ്രത്യേക ശാരീരികാവസ്ഥ കാരണം ആദ്യം, ലിയു ഷൗവിന്റെ സമീപനങ്ങളെ എതിര്‍ത്തു. പക്ഷേ ഷൗവിന്റെ സ്ഥിരോത്സാഹവും ആത്മാര്‍ത്ഥതയും അയാള്‍ക്ക് അവഗണിക്കാനായില്ല. ലിയു അവരെ പിന്നീട് വിവാഹം കഴിച്ചു. അതേസമയം ഈ വിവാഹം ഇപ്പോള്‍ കുഴപ്പമായി വന്നിരിക്കുകയാണ്. ലിയുവിന്റെ ഐഡി കാര്‍ഡില്‍ ലിംഗഭേദം അടയാളപ്പെട്ടില്ല. അതിനാല്‍ ഇപ്പോഴും അവര്‍ സ്ത്രീയായി തുടരുകയാണ്. സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായതിനാല്‍ ചൈനയില്‍ ലിയു വിന്റെ ഐഡി രേഖകള്‍ കുഴപ്പത്തിലാണ്. സഹായത്തിനായി ലിയു തന്റെ മുന്‍ ഭര്‍ത്താവ് ടാംഗിനെ സമീപിച്ചു.

ഷൗവുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അവള്‍ ടാംഗിനോട് ആവശ്യപ്പെട്ടു, പകരം അവരുടെ മകന്റെ വളര്‍ത്തലിനായി കൂടുതല്‍ സാമ്പത്തികമായി സംഭാവന നല്‍കാമെന്ന് ലിയു വാഗ്ദാനം ചെയ്തു. ഇതു സമ്മതിച്ച ടാങ് സഹായിച്ചു. പിന്നീട് ലിയുവിനൊപ്പം വര്‍ഷങ്ങളോളം താമസിച്ച ശേഷം, ഷൗ ഗര്‍ഭിണിയാകുകയും 2000-കളുടെ തുടക്കത്തില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ലിയുവിന് രണ്ട് ആണ്‍മക്കളുണ്ട്, ഒരാള്‍ അവനെ ‘അമ്മ’ എന്നും മറ്റേയാള്‍ ‘അച്ഛന്‍’ എന്നും വിളിക്കുന്നു. ലിയുവിന്റെ കഥ 2005-ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യവ്യാപകമായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ചില ഡോക്ടര്‍മാര്‍ അദ്ദേഹത്തെ സമീപിച്ചു, ശാരീരിക പരിശോധന നടത്താമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ അവരുടെ ഓഫറുകള്‍ നിരസിച്ചു.
ചെലവ് കാരണം താന്‍ ഇതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്ന് ലിയു പറഞ്ഞു.അദ്ദേഹത്തിന്റെ ഐഡി കാര്‍ഡിലെ ലിംഗവിവരങ്ങള്‍ ഇതുവരെ മാറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ കഥ അടുത്തിടെ ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ തരംഗത്തിന് കാരണമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *