Celebrity

തുടര്‍ച്ചയായി മൂന്ന് 500 കോടി, ബ്ലോക്ക്ബസ്റ്ററുകളില്‍ നായികയായി; ഛാവ നടി രശ്മിക മന്ദാന ചരിത്രം സൃഷ്ടിച്ചു…!

ബോക്‌സ് ഓഫീസ് തകര്‍ത്തുവാരുന്ന ചാവയിലൂടെ മറ്റൊരു വിജയം കൂടി ആസ്വദിക്കുകയാണ് നടി രശ്മിക മന്ദാന. നിരൂപക പ്രശംസ നേടിയ ചിത്രം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഹിന്ദി ബോക്‌സ് ഓഫീസില്‍ 500 കോടി രൂപ നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ചിത്രമായി മാറി. പക്ഷേ ഈ സിനിമയുടെ വിജയത്തിലൂടെ സിനിമാകരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് രശ്മികാമന്ദന.

500 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ നായികയാകുന്ന ആദ്യ ഇന്ത്യന്‍ നടിയായിട്ടാണ് രശ്മിക ഇപ്പോള്‍ മാറിയിരിക്കുന്നത്. ഹിന്ദിയില്‍ 516 കോടി രൂപയിലധികം ഈ ചിത്രം നേടിയിട്ടുണ്ട്. തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പ് ഉള്‍പ്പെടെ ഇന്ത്യയിലുടനീളം ആകെ 522 കോടി രൂപയും സിനിമ നേടി. ചാവയ്ക്ക് മുമ്പ്, പുഷ്പ 2: ദി റൂളിലാണ് രശ്മിക അഭിനയിച്ചത്.

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി ഇത് മാറി, അതിന്റെ ഹിന്ദി പതിപ്പ് മാത്രം 830 കോടി രൂപ നേടി. 2023-ല്‍ പുറത്തിറങ്ങിയ രണ്‍ബീര്‍കപൂര്‍ സിനിമ ‘ആനിമല്‍’ സിനിമയിലും രശ്മിക അഭിനയിച്ചിരുന്നു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ എ-റേറ്റഡ് ബ്ലോക്ക്ബസ്റ്ററായി മാറി.

ഹിന്ദിയില്‍ ഏകദേശം 505 കോടി രൂപയും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 556 കോടി രൂപയും നേടി. ഷാരൂഖ് ഖാനൊപ്പം 500 കോടി രൂപയുടെ രണ്ട് ചിത്രങ്ങളായ പത്താന്‍, ജവാന്‍ എന്നിവയില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡ് മുമ്പ് കൈവശം വച്ചിരുന്ന ദീപിക പദുക്കോണിന്റെ റെക്കോഡാണ് രശ്മിക മറികടന്നിരിക്കുന്നത്.

വരാനിരിക്കുന്ന സിക്കന്ദര്‍ എന്ന ചിത്രത്തിലൂടെ രശ്മിക കൂടുതല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തേക്കാം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ സല്‍മാന്‍ ഖാന്‍, കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മന്‍ ജോഷി, പ്രതീക് ബബ്ബര്‍ എന്നിവര്‍ക്കൊപ്പം നടി അഭിനയിക്കും. താമ, കുബേര, ദി ഗേള്‍ഫ്രണ്ട്, പുഷ്പ 3: ദി റാംപേജ് എന്നീ ചിത്രങ്ങളിലും നടി അഭിനയിക്കും.

Leave a Reply

Your email address will not be published. Required fields are marked *