Health

രാത്രി ഉറങ്ങുന്നതിനുമുമ്പ് രണ്ട് ഏലക്ക ചവയ്ക്കാ​മോ? ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്

ഏലയ്ക്ക ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, അവയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ഇത് വാത, പിത്ത, കഫം എന്നിവ സന്തുലിതമാക്കാൻ സഹായിക്കുന്നു. പുരാതന ആയുർവേദ വൈദ്യന്മാർ ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ ശ്വസന പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വരെ ഏലക്ക ഉപയോഗിച്ചിരുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ഏലക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

ഗുണങ്ങൾ:

  1. ദഹനം മെച്ചപ്പെടുത്തുന്നു: ഏലം അതിന്റെ ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഭക്ഷണത്തിനു ശേഷം വയറു വീർക്കുന്നതോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏലയ്ക്ക ചവയ്ക്കുന്നത് തൽക്ഷണ ആശ്വാസം നൽകും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഏലക്ക കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
  2. നാച്ചുറൽ ഡിടോക്സ് ഏജന്റ്: ഏലം ശരീരത്തിലെ ഒരു ഡിടോക്സിഫയറായി പ്രവർത്തിക്കുന്നു.അതിന്റെ ഡൈയൂററ്റിക് ഗുണങ്ങളിലൂടെ മാലിന്യങ്ങൾ പുറന്തള്ളുന്നു. ഏലയ്ക്കാ വെള്ളം വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരത്തിന്റെ സ്വാഭാവിക ഡിറ്റോക്സ് പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ചെയ്യും.
  3. വായ് നാറ്റം ഇല്ലാതാക്കുക: ഏലയ്ക്ക ചവയ്ക്കുന്നത് വായ് നാറ്റം ഇല്ലാതാക്കുകയും ചെറുക്കുകയും ചെയ്യുന്നു. രാത്രിയിൽ ഇത് ചവയ്ക്കുന്നത് വായ് നാറ്റം ഇല്ലാതാക്കുക മാത്രമല്ല, ദോഷകരമായ ബാക്ടീരിയകളിൽ നിന്ന് നിങ്ങളുടെ പല്ലുകളെയും മോണകളെയും സംരക്ഷിക്കുകയും ചെയ്യുന്നു.
  4. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഏലം ക്രമേണ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇതിലെ തെർമോജനിക് ഗുണങ്ങൾ ശരീരത്തെ കൂടുതൽ ഫലപ്രദമായി കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. രാത്രിയിൽ ഏലയ്ക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
  5. പിരിമുറുക്കം കുറയ്ക്കുന്നു: സമ്മർദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. മനസ്സിനെ ശാന്തമാക്കാൻ ആയുർവേദ ചികിത്സകളിലും ഇതിന്റെ സുഗന്ധം ഉപയോഗിക്കുന്നു. ഒരു ചൂടുള്ള ഏലക്ക ചായ കുടിക്കുന്നത് സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
  6. ചർമ്മത്തിനും മുടിക്കും ഗുണം: ഏലക്ക ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും. ഇതിലെ ആന്റിഓക്‌സിഡൻ്റുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ ചെറുക്കുന്നു. ഒപ്പം ഇതിലെ പോഷകങ്ങൾ മുടിയെ ശക്തിപ്പെടുത്തുകയും താരൻ തടയുകയും ചെയ്യുന്നു.