Health

നിങ്ങള്‍ മധുരത്തിന് അഡിക്ടാണോ ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

മധുരത്തിന് അഡിക്ടാകുക എന്നത് ലഹരിയ്ക്ക് അഡിക്ടാകുന്നതു പോലെ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം ആവാം എന്ന തോന്നല്‍ ഉണ്ടോ ? എങ്കില്‍ ഇത് മധുരത്തിന് അഡിക്ടായ ഒരാളുടെ ലക്ഷണമാണ്. ചിലയാളുകള്‍ ഒരു ദിവസം പല സമയത്തും മധുരം കഴിക്കാറുണ്ട്. ഉദാഹരണത്തിന് ആഹാരം കഴിക്കുമ്പോള്‍, വാഹനം ഓടിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ ദൈനംദിന പ്രവൃത്തികളിലൊക്കെ മധുരത്തെ കൂടി ആശ്രയിക്കുന്നതായി കാണാം. എന്നാല്‍ ഈ രീതി ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ മാത്രമാണ് സാധിക്കുന്നത്.

ഞരമ്പിലൂടെ സംജ്ഞാ സംപ്രേക്ഷണത്തിന് സഹായിക്കുന്ന അമിനോ രാസവസ്തു അഥവാ ഡോപമൈന്റെ പ്രവര്‍ത്തം മൂലം മധുരമുള്ള ഒരു ബിസ്‌ക്കറ്റ് കഴിക്കാം എന്ന ചിന്തയില്‍ നിന്ന് നാലോ ആറോ ബിസ്‌ക്കറ്റ് എന്ന എണ്ണത്തിലേക്ക് മാറുന്നു. ഇതിന് പരിഹാരം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ മധുരം മാത്രമേ കഴിക്കാവൂ എന്ന നിലപാട് എടുക്കുക എന്നതാണ്.

നിങ്ങള്‍ മധുരത്തിന് അഡിക്ടായ വ്യക്തി ആണോയെന്നറിയാന്‍ ഈ ചോദ്യങ്ങള്‍ പരിശോധിക്കൂ…….

  • നിങ്ങള്‍ ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ ശേഷവും മധുരം കഴിക്കണമെന്ന് താല്പര്യപ്പെടുന്നുണ്ടോ ?
  • നിങ്ങള്‍ക്ക് വയറു നിറഞ്ഞ ശേഷവും വിശപ്പ് അനുഭവപ്പെടുന്നുണ്ടോ ?
  • നിങ്ങള്‍ക്ക് വിശപ്പ് ഇല്ലെങ്കില്‍ പോലും വെറുതെ മധുരം കഴിക്കാറുണ്ടോ ?
  • നിങ്ങള്‍ക്ക് നിങ്ങളുടെ ആഹാര രീതികളില്‍ നാണക്കേട് തോന്നാറുണ്ടോ ?
  • നിങ്ങള്‍ ഈ മധുരം കഴിക്കല്‍ പ്രവണതയില്‍ അസ്വസ്ഥനാണോ ?
  • നിങ്ങള്‍ കുറച്ച് കഴിക്കണമെന്ന് വിചാരിച്ച സ്ഥാനത്ത ആ പാക്കറ്റ് മുഴുവനും കാലി ആക്കിയോ ?
  • ഭക്ഷണ കഴിച്ച ശേഷം മധുരം കഴിക്കണമെന്ന് തോന്നാറുണ്ടോ ?
  • ആരും അറിയാതെ രഹസ്യമായി മധുരം കഴിക്കാറുണ്ടോ ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ”അതെ” എന്നാണെങ്കില്‍ നിങ്ങള്‍ മധുരത്തിന് അഡിക്ടായ ഒരു വ്യക്തിയാണെന്ന് പറയാം. ഈ അവസ്ഥയില്‍ രക്ഷപെടാന്‍ സ്വയം ശ്രമിക്കുകയാണ് വേണ്ടത്. പെട്ടെന്ന് മധുരം ഒഴിവാക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിന്റെ അളവ് കുറച്ച് കൊണ്ടു വരികയാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മധുരത്തിന് അഡിക്ടായ അവസ്ഥയെ മറികടക്കാന്‍ സാധിക്കും.