പുഷ്പ 2 ന്റെ വിജയത്തിന് ശേഷം പ്രിയ താരം അല്ലുഅര്‍ജുന്‍ തന്റെ ഫിറ്റ്നസിന്റെ രഹസ്യം ഒരു ഇന്റര്‍വ്യൂവില്‍ പങ്കുവയ്ക്കുന്നുണ്ട്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താനായി എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആവശ്യകത അനുസരിച്ച് വര്‍ക്ക് ഔട്ടിലും ഭക്ഷണത്തിലും മാറ്റം വരുത്തി.
പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഒരു ദിവസം തുടങ്ങുന്നത് തന്നെ മുട്ട കഴിച്ചാണ്. പ്രഭാത ഭക്ഷണം എല്ലാ ദിവസവും ഒന്നു തന്നെയായിരുന്നു. മുട്ട എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി കഴിക്കുന്ന ഭക്ഷണം ഒരോ ദിവസവും വ്യത്യസ്തമായിരിക്കും. വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രം ചോക്ലേറ്റ് കഴിച്ചിരുന്നു. ഓട്ടവും കാലിസ്തെനിക്സും ചേര്‍ന്നതായിരുന്നു അല്ലുവിന്റെ വര്‍ക്ക്ഔട്ട്.
വെറും വയറ്റില്‍ 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ താന്‍ ഓടുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓടുന്നതിന് പല ഗുണങ്ങളുണ്ട് വെറും വയറ്റിലാണ് ഓടുന്നതെങ്കില്‍ ഗുണം വര്‍ധിക്കുന്നു.
വെറും വയറ്റില്‍ ഓടുമ്പോള്‍ കൊഴുപ്പിനെ ശരീരം കത്തിച്ചു കളയുന്നു. കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നു. അന്നജമായ ഗ്ലൈക്കോജന്റെ അളവ് കുറവായതിനാലാണിത്. കൂടാതെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
വെറും വയറ്റില്‍ വ്യായാമം ചെയ്താല്‍ വളര്‍ച്ച ഹോര്‍മോണുകളുടെ അളവ് കൂട്ടും. പേശികളുടെ രക്തം അകറ്റാനും കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കും. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ മാനസികമായ വ്യക്തത വരാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
വെറും വയറ്റില്‍ ഓട്ടം എല്ലാവര്‍ക്കും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.എന്നാല്‍ ചിലരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബോധക്കേടും തലക്കറക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. വെള്ളം നന്നായി കുടിക്കാനായി ശ്രദ്ധിക്കണം.