Health

സ്ത്രീകൾക്ക് അരക്കെട്ടിനുതാഴെ എന്തുകൊണ്ടാണ് കൊഴുപ്പടിയുന്നത് ?

എന്ത് വണ്ണമാണ് ഇത്. കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു എന്ന ഡയലോഗ് കേൾക്കാത്ത ആളുകൾ കുറവാണ്. ഭക്ഷണം ഒന്നും കഴിക്കുന്നിമില്ല എന്നിട്ടും വണ്ണം വയ്ക്കുകയാണ് എന്നാകും ഇത് കേൾക്കുന്പോൾ നിങ്ങളുടെ മറുപടി. സ്ത്രീകൾക്ക് അരക്കെട്ടിനു താഴേക്ക് വണ്ണം വയ്ക്കുന്നത് പതിവാണ്. അതോടൊപ്പം വയറും ചാടും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലമാണ് അരക്കെട്ടിനു താഴെ സ്ത്രീകൾക്ക് വണ്ണം കൂടുന്നത്.

സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം അവരുടെ നിതംബത്തിലും തുടയിലും കാലിലും മാറിടത്തില്‍ അല്‍പമായും കൊഴുപ്പടിഞ്ഞു കൂടുന്നതിനു കാരണമാകും.

ചിലര്‍ക്ക് പാരമ്പര്യമായി ഇതുണ്ടാകും. വണ്ണമുള്ള കുടുംബപ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്. ഇതുപോലെ ടെന്‍ഷന്‍ കൂടിയാല്‍ അമിതമായ തടിയ്ക്കുന്നവരുണ്ട്. വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കിലും ഇതുണ്ടാകും. സ്ത്രീ, പുരുഷഹോര്‍മോണ്‍ വ്യത്യാസം കാരണവും ഉണ്ടാകുന്ന കൊഴുപ്പുമുണ്ട്.

അമിത വണ്ണം മൂലം കാലു വേദനയും ശരീര വേദനയും വിട്ടു മാറാതെ വരുന്നു. അമിത വണ്ണം ചിലപ്പോൾ നിങ്ങളെ നിത്യ രോഗി പോലുമാക്കിക്കളയും. ശരിയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കുവാൻ സാധിക്കും. കൃത്യമായ ഡയറ്റിലൂടെ ശരീര ഭാരവും കുറയ്ക്കാൻ സാധിക്കും.