ഇന്ത്യയിലെ രണ്ട് പ്രധാന റസ്റ്റോറന്റ് ശൃംഖലകളായ മോത്തി മഹലും ദര്യഗഞ്ചും ഒരു നിയമ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ട് ഏറെക്കാലമായി. ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിഭവമായ ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും ആരാണ് കണ്ടുപിടിച്ചത് അരാണെന്നും അത്തരത്തില്‍ ഒരു ‘ടാഗ്ലൈന്‍’ ഉപയോഗിക്കാന്‍ അവകാശം എന്നതാണ് വിഷയം. ഇവയുടെ കണ്ടുപിടുത്തം നടത്തിയവര്‍ എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചതിന് മോത്തി മഹല്‍ റെസ്റ്റോറന്റുകളുടെ ഉടമകള്‍ ദര്യഗഞ്ച് റസ്റ്റോറന്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍, ദര്യഗഞ്ച് റെസ്റ്റോറന്റ് ബട്ടര്‍ ചിക്കന്റെയും ദാല്‍ Read More…
വെള്ള ഷര്‍ട്ട് ഉണ്ടായ കഥ
വെള്ള ഷര്‍ട്ട് ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഒന്നാണ് വെള്ളഷര്‍ട്ട്. ഔദ്യോഗികമായും അനൗദ്യോഗികമായും വളരെയധികം അനുയോജ്യമായ വസ്ത്രം കൂടിയാണ് ഇത്. എന്നാല്‍ ആരാണ് ഈ വെള്ള ഷര്‍ട്ട് ആദ്യമായി കണ്ട് പിടിച്ചതെന്ന് അറിയുമോ? 18-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഫ്രാന്‍സിലെ അവസാനത്തെ രാജ്ഞിയായിരുന്ന മേരി ആന്റോനെറ്റ് ഒരു വെളുത്ത പരുത്തി വസ്ത്രത്തില്‍ അവരുടെ ഛായാചിത്രം കമ്മീഷന്‍ ചെയ്തപ്പോഴാണ് ആധുനിക വെള്ളഷര്‍ട്ടിന്റെ ആദ്യത്തെ രൂപം പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്‍ട്ടിന്റെ ഉത്ഭവം മധ്യകാലഘട്ടത്തില്‍ നിന്ന് Read More…
ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമ ഏതാണ് ? ബോക്‌സോഫീസില്‍ 200 കോടി നേടിയ ചിത്രം
ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ വിപണിയിലെ സംസാരം ആയിരം കോടിയെ കുറിച്ചാണ്. ഷാരൂഖ് നായകനായ ജവാന്‍ 1000 കോടിയിലേക്ക് കയറിയതോടെ ഇന്ത്യയിലെ ഏറ്റവും പണംവാരി ചിത്രവുമായി. പക്ഷേ ഇവിടെ സംസാരിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹൊറര്‍ സിനിമയെക്കുറിച്ചാണ്. ബ്‌ളോക്ക് ബസ്റ്ററായി മാറിയ സിനിമ നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ഇന്നത്തെ മൂല്യം വെച്ച് 200 കോടി. 1949 ല്‍ പുറത്തുവന്ന ‘മഹല്‍’ ആണ് ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമയായി കണക്കാക്കുന്നത്. മധുബാല നായികയായ കമല്‍ അംരോഹി സംവിധായകനായി അരങ്ങേറ്റം നടത്തിയ Read More…
ജീന്‍സില്‍ പോക്കറ്റിനുള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പോക്കറ്റുകള്‍ നാം സാധാരണ മൊബൈല്‍ഫോണ്‍, കീചെയിനുകള്‍, വാലറ്റുകള്‍ എന്നിങ്ങനെ എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ പാകത്തിലുള്ള വസ്തുക്കള്‍ക്ക് വേണ്ടിയാണെന്ന് നമുക്കറിയാം. എന്നാല്‍ ജീന്‍സിലും ട്രൗസറിലുമുള്ള പോക്കറ്റുകള്‍ക്ക് ഉള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് വെയ്ക്കുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതിന്റെ രഹസ്യം ഒടുവില്‍ കണ്ടുപിടിച്ചു. ഉപയോഗശൂന്യമെന്ന് തോന്നുന്ന ഈ പോക്കറ്റ് 1890-ലാണ ജീന്‍സ് കമ്പനിയായ ലെവി സ്‌ട്രോസ് ആന്റ് കോ തുന്നിച്ചേര്‍ത്തത്. അക്കാലത്ത്, സാധാരണ ഉപയോഗിച്ചിരുന്ന പോക്കറ്റ് വാച്ചുകള്‍ ഇടുന്നതിനായിരുന്നു ഇതെന്നാണ് കണ്ടുപിടുത്തം. ഈ ഉദ്ദേശ്യം ഇപ്പോഴില്ലെന്ന് മാത്രം. Read More…
സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍
ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും. നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന Read More…
അങ്ങിനെയാണ് ഇന്ത്യാക്കാരുടെ പ്രിയ വിഭവമായ ചിക്കന്‍ മഞ്ചൂരിയന്‍ ഉണ്ടായത്
അയല്‍ക്കാരാണെങ്കിലും ഇന്ത്യാക്കാര്‍ക്ക് ചൈനാക്കാരോട് അത്ര ഇഷ്ടമാണെന്ന് പറയാനാകില്ല. പക്ഷേ ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ചൈനാക്കാരുടെ ഭക്ഷണം വളരെ ഇഷ്ടമാണ്. സ്പ്രിംഗ് റോളുകള്‍ മുതല്‍ ചൗമെയിന്‍, ഷെച്ച്വാന്‍ വരെ, ഭക്ഷണവിഭവങ്ങള്‍ കാലങ്ങളായി ഇന്ത്യന്‍ പ്രിയങ്കരമാണ്. എന്നാല്‍ ഭൂരിപക്ഷം ഇന്ത്യാക്കാരും ആസ്വദിച്ച് കഴിക്കുന്ന ചൈനാക്കാരുടെ ഒരു വിഭവമുണ്ട്. ആയിരം രുചികളുള്ള ഗ്രേവിയും വറുത്ത ചിക്കന്‍ കഷണങ്ങളുമായി വായില്‍ കപ്പലോടിക്കുന്ന ചിക്കന്‍ മഞ്ചൂറിയന്‍. ഇന്ത്യയില്‍ അതിന്റെ ചരിത്രത്തിന്റെ ഉത്ഭവം മുംബൈയില്‍ താമസമാക്കിയിരുന്ന ഒരു ഷെഫില്‍ നിന്നുമായിരുന്നു. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. Read More…