സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിനും പുരോഗതിക്കും വഴിതെളിച്ച നാഴികക്കല്ലുകളില്‍ ഒന്നാണ് പേപ്പര്‍ കറന്‍സികള്‍. ഇന്ത്യയില്‍ 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ പേപ്പര്‍ കറന്‍സികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. നാണയത്തില്‍ നിന്ന് കടലാസ് നോട്ടുകളിലേക്ക് മാറിയ ഈ സുപ്രധാനനിമിഷം പിന്നീട് ആധുനിക ബാങ്കിംഗിന്റെ നട്ടെല്ലായി മാറുകയും ചെയ്തു. 1812 സെപ്തംബര്‍ 9 ന് ബാങ്ക് ഓഫ് ബംഗാള്‍ ആദ്യത്തെ പേപ്പര്‍ കറന്‍സി പുറത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ അദ്ധ്യായം തുടങ്ങുന്നത്. മുമ്പ്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച Read More…
ഹല്‍വയെന്ന് കേട്ടാല്‍തന്നെ വായില്‍വെള്ളമൂറും! ഹല്‍വയുടെ ചരിത്രം കേട്ടിട്ടുണ്ടോ?
പലഹാരങ്ങളുടെ നിറങ്ങള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് കിട്ടുക പലതരം നിറത്തില്‍ അലമാരകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹല്‍വകള്‍ക്ക് ആയിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ മധുരപലഹാരം, വര്‍ഷങ്ങളായി ലോകത്തുടനീളമുള്ള ഭക്ഷണപ്രേമികളുടെ വായില്‍ കപ്പലോടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഹല്‍വക്ക് ഇന്ത്യന്‍ ഭക്ഷണ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ഹല്‍വയുടെ ചരിത്രത്തിലേക്ക് കടക്കുമ്പോള്‍, ഏറ്റവും ജനപ്രിയമായ കഥ അതിന്റെ പേരിലാണ്. ‘മധുരം’ എന്ന് അര്‍ത്ഥമാക്കുന്ന ‘ഹല്‍വ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഹല്‍വ വന്നത്. പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു വിഭവമായി ഹല്‍വയെ കണക്കാക്കുന്നു. Read More…
സിഖ് സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ മകള്‍ ; ഇന്ത്യയിലെ ആദ്യത്തെ വനിതാ അവകാശ പ്രവര്‍ത്തക
ബ്രിട്ടീഷ് സ്ത്രീവോട്ടവകാശ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ വംശജയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമായ സോഫിയ രാജകുമാരി സ്ത്രീ സമത്വത്തിനായി പോരാടിയ ആദ്യത്തെ ഇന്ത്യാക്കാരിയായിട്ടാണ് ചരിത്രം കണക്കാക്കുന്നത്. ബ്രിട്ടീഷ് രാജകുമാരിയാണെങ്കിലും ഇന്ത്യന്‍ വംശജയാണ് സോഫിയ ദുലീപ് സിംഗ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനില്‍ വനിതകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ പോസ്റ്റല്‍ സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. സിഖ് Read More…
ലോകത്തെ ഏറ്റവും പഴക്കംചെന്ന കമ്പനി: പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1500 വര്‍ഷം
ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ പല കമ്പനികള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള്‍ പിന്നിടുകയാണ്. ആയിരം വര്‍ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊറിയന്‍ കാര്‍പെന്റര്‍ സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1446 വര്‍ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…
സേമിയ പായസവും ഉപ്പുമാവും ഇഷ്ടമല്ലേ? സേമിയ ഇന്ത്യയില്‍ എത്തിയത് എങ്ങിനെ?
സേമിയ കൊണ്ട് വിശേഷപ്പെട്ട പലതരം വിഭവങ്ങളാണ് ലോകത്തുടനീളം പ്രചാരത്തിലുള്ളത്. രുചികരമായ പായസവും ഉപ്പുമാവും മധുരമുള്ളതും ഇല്ലാത്തതുമായ പല പലഹാരങ്ങളും ഇതുവെച്ച് ഉണ്ടാക്കാറുണ്ട്. നെയ്യ്, റവയോ മൈദയോ കൊണ്ടുള്ള വെർമിസെല്ലി നൂഡിൽസ്, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരം എന്നിവ ചേര്‍ത്താണ് സേമിയ ഉണ്ടാക്കുന്നത്. 1660-കള്‍ മുതല്‍ ഇന്ത്യാക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന സേമിയയെ ഇന്ത്യക്കാര്‍ പരിചയപ്പെട്ടത് എങ്ങിനെയാണെന്ന് അറിയാമോ? വെര്‍മിസെല്ലിയുടെ ഉത്ഭവം സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും അജ്ഞാതമാണെങ്കിലും ക്വിന്‍ രാജവംശം 221 ബിസിഇ മുതല്‍ ഏഷ്യന്‍ പാചകരീതിയില്‍ വെര്‍മിസെല്ലിയെയും അതിന്റെ Read More…
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഉത്സവം തുടങ്ങിയത് എന്നാണെന്നറിയാമോ?
ജനാധിപത്യത്തിന്റ ഉത്സവം എന്നാണ് തെരഞ്ഞെടുപ്പിനെ പറയാറ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എത്ര സ്ഥാനാര്‍ത്ഥികളാണെന്ന് അറിയാമോ? 1800 ലധികം സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. ഇന്ത്യ സ്വാതന്ത്ര്യമായി നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ആദ്യം തെരഞ്ഞെടുപ്പിലേക്ക് പോയത്. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെയാണ് സ്വതന്ത്ര ഇന്ത്യ അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. അക്കാലത്ത് ലോകത്ത് നടന്ന Read More…
നമ്മെ അടക്കിഭരിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയത് ഈ ഇന്ത്യക്കാരന്‍
സ്വാതന്ത്ര്യത്തിനെ കുറിച്ച് പഠിക്കുമ്പോള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ പറ്റി നമ്മള്‍ തീര്‍ച്ചയായും കേട്ടിരിക്കും. ചരിത്രത്തിനോട് അത്രയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒരു പേരാണിത്. 1858 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനി ഇംഗ്ലണ്ടുകാര്‍തന്നെ പുനരുജീവിപ്പിച്ചെങ്കിലും കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥന്‍ ഒരു ഇന്ത്യക്കാരനാണ്. അദ്ദേഹത്തിന്റെ പേരാവട്ടെ സഞ്ജീവ് മേത്തയെന്നാണ്. 1961ല്‍ ഗുജറാത്തിലെ ഒരു ജെയിന്‍ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സഞ്ജീവിന്റെ മുത്തശ്ശനാവട്ടെ ഒരു രത്ന വ്യാപാരിയായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം മേത്ത ലണ്ടനിലേക്ക് ചേക്കേറി. അഹമ്മദാബാദ് ഐഐഎം, ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക Read More…
ലോണ്‍ ടെന്നീസ് പിറക്കുന്നതിന് 300 വര്‍ഷം മുമ്പുണ്ടായ ഗെയിം ; ‘റീയല്‍ ടെന്നീസ്’ ഇപ്പോഴും 50 ലധികം പേര്‍ കളിക്കുന്നു
ടെന്നീസ് എന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിംബിള്‍ഡണിലെ പച്ചവിരിച്ച പുല്‍മൈതാനവും ഫ്‌ളൂറസെന്റ് നിറമുള്ള പന്തുമാണ്. എന്നാല്‍ സ്‌കോട്‌ലന്റിലെ ഫോക്ക്ലാന്‍ഡ് പാലസ് കോര്‍ട്ടിലെ ‘റീയല്‍ ടെന്നീസ്’ ക്ലബ്ബിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗോള്‍ഫിന്റെ ജന്മസ്ഥലത്ത് നിന്ന് 20 മൈല്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഇവിടെ ടെന്നീസിന് സമാനമായ ഒരു ഗെയിം കളിക്കാറുണ്ട്. ആധുനിക ലോണ്‍ ടെന്നീസിന് 300 വര്‍ഷം മുമ്പുണ്ടായ ഈ ഗെയിമിനെ ‘റീയല്‍ ടെന്നീസ്’ എന്നാണ് അതിന്റെ ആരാധകര്‍ വിളിക്കുന്നത്. ഫോക്ക്ലാന്‍ഡ് പാലസ് റോയല്‍ ടെന്നീസ് ക്ലബ്ബുമായി Read More…
ലോകത്തിലെ ആദ്യത്തെ മൂര്‍ഖന്‍ പാമ്പ് ജനിച്ചത് എവിടെയാണ്? അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും
മാമ്പകള്‍ക്കും പവിഴ പാമ്പുകള്‍ക്കുമൊപ്പം ആദ്യത്തെ മൂര്‍ഖന്‍ പാമ്പും ആഫ്രിക്കയില്‍ നിന്നാണ് ഉണ്ടായതെന്നായിരുന്നു വളരെക്കാലമായി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തല്‍, 33 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഈ ഫോസിലിനെ പാമ്പുകളുടെ ഏറ്റവും പഴയ ബന്ധുവായി കരുതപ്പെടുന്നു. എന്നല്‍, റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലില്‍ ഓഗസ്റ്റ് 7 ന് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം ഈ വിശ്വാസത്തെ മാറ്റിമറിച്ചു. മൂര്‍ഖന്‍, മാമ്പകള്‍, പവിഴ പാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന എലപ്പേഡിയ (Elapoidea )സൂപ്പര്‍ Read More…