Oddly News

കോടികളുടെ വജ്രങ്ങള്‍ റോഡില്‍ കിടക്കുന്നതായി സന്ദേശം ; സൂററ്റിലെ വരച്ചയില്‍ നിധിതേടി ജനക്കൂട്ടം…!

വജ്രത്തിന് പേരുകേട്ട സൂററ്റിലെ വരച്ച ഏരിയയില്‍ ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ അബദ്ധത്തില്‍ റോഡില്‍ വീണുവെന്ന സന്ദേശം വൈറലായതിനെത്തുടര്‍ന്ന് വജ്രം തിരയാന്‍ നാട്ടുകാരുടെ വന്‍ തിരക്ക്. ആള്‍ക്കാര്‍ റോഡില്‍ വജ്രം തിരയുന്നതിന്റെ വീഡിയോ വൈറലായി. വരാച്ച ബസാറിലെ ഒരു മനുഷ്യന്റെ വജ്രപ്പൊതി അബദ്ധത്തില്‍ റോഡില്‍ വീണു എന്നരീതിയില്‍ വന്ന വാര്‍ത്തയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ മാര്‍ക്കറ്റിലെ റോഡില്‍ നിന്ന് പൊടി വാരിയെടുത്ത് അതില്‍ സൂഷ്മമായി നോക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. ചിലര്‍ Read More…

Oddly News

കറുത്ത കേക്ക്, കറുത്ത ബലൂണ്‍മാല, കറുത്ത മെഴുകുതിരി; യുവതി മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം നടത്തി

ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് യുവതിയുടെ മുപ്പതാം ജന്മദിനാഘോഷം. ഓസ്‌ട്രേലിയക്കാരിയായ അലക്സാന്ദ്ര ഡഫിനാണ് നാടകീയമായ ശൈലിയില്‍ ഒരു ഉല്ലാസകരമായ ശവസംസ്‌കാരത്തെ അടിസ്ഥാനമാക്കി മുപ്പതാം ജന്മദിന പാര്‍ട്ടി നടത്തിയത്. തന്റെ ജീവിതത്തിലെ അവസാന 10 വര്‍ഷത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മെല്‍ബണിലെ അവളുടെ വീട്ടില്‍ വേണ്ടപ്പെട്ടവരും വിളിച്ചുകൂട്ടി. പിറന്നാള്‍ കേക്ക് ഉള്‍പ്പെടെ എല്ലാ അലങ്കാരങ്ങളും ദു:ഖത്തെ സൂചിപ്പിക്കുന്ന കറുത്ത നിറത്തില്‍ ആയിരുന്നു. പാര്‍ട്ടിയില്‍ കറുത്ത ബലൂണ്‍ മാല, 30 കറുത്ത ബലൂണുകള്‍, വാതിലില്‍ ഒരു ഫ്രെയിം, കറുത്ത റോസാപ്പൂക്കള്‍, മെഴുകുതിരികള്‍, റോസ് Read More…

Oddly News

വെള്ളമടിച്ചു കോണായി പിഞ്ചുകുഞ്ഞിനെ ‘ഇട്ടുപിടിത്തം’ കളിച്ചു , ചോദിക്കാന്‍ ചെന്നവര്‍ക്ക് തല്ല്; കേസും പുക്കാറുമായി അമേരിക്കന്‍ യുവതികള്‍

വെള്ളമടിച്ച് കോണായി കുഞ്ഞിനെ ‘കളിപ്പാട്ടം പോലെ’ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുപിടുത്തം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ അമേരിക്കയില്‍ കേസ്. ഡേടോണ ബീച്ചിലെ ബാറിന് പുറത്തുവെച്ചായിരുന്നു സംഭവം. ബ്രിയാന ലാഫോ (19), സിയറ ന്യൂവല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരേ കേസെടുകയും ചെയ്തു. ഡേടോണ ബീച്ചിലെ സീബ്രീസ് ബൊളിവാര്‍ഡിലുള്ള കൊയോട്ടെ അഗ്ലി സലൂണില്‍ വ്യാഴാഴ്ചയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഒരു കുഞ്ഞിനെ വായുവിലേക്ക് എറിയുകയും Read More…

Oddly News

കുട്ടികളെ കാണാത്ത വിഷമം; പാകിസ്താനിലേക്ക് കാമുകനെ കാണാന്‍ പോയ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണം

കാമുകനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകുകയും പിന്നീട് അവിടെ വെച്ച് അയാളെ വിവാഹം കഴിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിയായ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണമെന്ന്. അടുത്ത മാസം ഇന്ത്യയില്‍ ഇവര്‍ തിരിച്ചെത്തിയേക്കുമെന്ന് ഭര്‍ത്താവ് നസ്റുല്ല സ്ഥിരീകരിച്ചു. അഞ്ജു കടുത്ത മാനസീകവിഷമത്തില്‍ ആണെന്നും മക്കളെ ഇന്ത്യയില്‍ വന്ന് കാണണമെന്നുണ്ടെന്നും പറഞ്ഞു. അഞ്ജുവിന് തന്റെ കുട്ടികളെ കാണാന്‍ ആഗ്രഹമുണ്ടെന്നും കുട്ടികളില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ സാധുതയുള്ള വിസയില്‍ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് അഞ്ജു Read More…

Oddly News

വാങ്ങിയാല്‍ ഒരു അജ്ഞാത ‘കറുത്ത രൂപം’ പിന്തുടരും ! രണ്ടുതവണ വാങ്ങിയവര്‍ തിരിച്ചു കൊടുത്ത പ്രേതബാധയേറ്റ പെയിന്റിംഗ്

പ്രേതബാധയേറ്റതിന് ചാരിറ്റി ഷോപ്പിലേക്ക് രണ്ടുതവണ തിരിച്ചയച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ ‘ശപിക്കപ്പെട്ട’ ഛായാചിത്രം ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ 1,680ലധികം പൗണ്ട് വിലയ്ക്ക് വിറ്റു. ഈസ്റ്റ് സസെക്സ് ചാരിറ്റി ഷോപ്പില്‍ ‘അവള്‍ തിരിച്ചെത്തി! രണ്ട് തവണ വിറ്റ് രണ്ട് തവണ തിരിച്ചെത്തി! നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?’ എന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയതോടെ ചിത്രം വൈറലായി. ഓഗസ്റ്റില്‍ ഹേസ്റ്റിംഗ്‌സ് അഡൈ്വസ് ആന്‍ഡ് റെപ്രസന്റേഷന്‍ സെന്ററില്‍ നിന്ന് ഈ ഛായാചിത്രം അവസാനമായി വാങ്ങിയത് സോയി എലിയട്ട് ബ്രൗണ്‍ ആയിരുന്നു. വാങ്ങിയതിന് ശേഷം ഒരു Read More…

Oddly News

നോര്‍വേ രാജകുമാരിക്ക് അഞ്ചാം വിവാഹം, വരന്‍ മന്ത്രവാദി; വിവാദങ്ങളുടെ തരംഗം തീര്‍ത്ത രാജകുമാരിയും സിദ്ധനും

സ്‌കാന്‍ഡനേവിയന്‍ രാജ്യമായ നോര്‍വേയിലെ രാജകുമാരി ദീര്‍ഘകാല പങ്കാളിയായ മന്ത്രവാദിയെ വിവാഹം കഴിക്കാന്‍ പോകുന്നു. നോര്‍വീജിയന്‍ രാജാവിന്റെ മൂത്തമകള്‍ മാര്‍ത്ത ലൂയിസ് രാജകുമാരി ഹോളിവുഡ് ആത്മീയഗുരുവുമായി ഷാമന്‍ ഡ്യൂറെക് വെരെട്ടിനെയാണ് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹം അടുത്ത വേനല്‍ക്കാലത്ത് നടക്കുമെന്ന് ദമ്പതികള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഹരാള്‍ഡ് അഞ്ചാമന്‍ രാജാവ് ഇരുവരെയും അഭിനന്ദിച്ചു. വെരറ്റിനെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. ആറാം തലമുറയിലെ മന്ത്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് കാലിഫോര്‍ണിയക്കാരനായ വെരെട്ട്. വിവാദ വിശ്വാസങ്ങള്‍ കൊണ്ട് നോര്‍വേയില്‍ തരംഗം Read More…

Oddly News

ശക്തമായ വെള്ളപ്പൊക്കം; 10,000 പേരെ കാണാതായി, അണക്കെട്ട് തകര്‍ന്ന് നഗരത്തിന്റെ കാല്‍ഭാഗം പോയി

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയുടെ കാല്‍ഭാഗം തകര്‍ന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 10,000 പേരെ കാണാനില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ പേമാരിയിലും കൊടുങ്കാറ്റിലും അണക്കെട്ടുകള്‍ പൊട്ടി നഗരത്തിന്റെ നാലിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്നും അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഒരു മന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തില്‍ ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയന്‍ കടലിലൂടെ ആഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലിബിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശക്തമായ കാറ്റും കനത്ത വെള്ളപ്പൊക്കവും Read More…

Oddly News

ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതത്തില്‍ 2000 അടി താഴ്ചയിലേക്ക് വീണ പര്‍വതാരോഹകന്‍ രക്ഷപ്പെട്ടു…!!

ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതം നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കിയില്‍ നിന്നും 2000 അടി താഴേയ്ക്ക് വീണ പര്‍വ്വതാരോഹകന്‍ രക്ഷപ്പെട്ടു. ഒരു വശത്ത് നിന്നും മഞ്ഞിലൂടെ തെന്നി 600 മീറ്റര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ മയപ്പെട്ട വസന്തകാല കാലാവസ്ഥയാണ് രക്ഷയായത്. നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കി പര്‍വതം ന്യൂസിലന്റിലെ ഏറ്റവും അപകടകാരിയായിട്ടാണ് അറിയപ്പെടുന്നത്. ശനിയാഴ്ച മഞ്ഞുമൂടിയ തരാനകി പര്‍വതത്തിന്റെ കൊടുമുടിയിലേക്ക് പര്‍വതാരോഹക സംഘം അടുക്കുമ്പോഴായിരുന്നു ഇയാള്‍ കാല്‍ തെറ്റി തെന്നി വീണതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. പര്‍വതാരോഹകന്‍ വീണ ദൂരം, Read More…

Oddly News

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…