Oddly News

രണ്ടുലക്ഷം ഡോളര്‍ ഉപയോഗിച്ച് ബാര്‍ബിഡോളായി ; കൂടുതല്‍ ലുക്ക് കിട്ടാന്‍ അമീറ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തു…!

വന്‍തുക ചെലവഴിച്ച് ബാര്‍ബിഡോളിനെ പോലെ രൂപമാറ്റം നടത്തിയ സ്ത്രീ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ബാര്‍ബിയാകാന്‍ തന്റെ ശരീരത്തിലെ ടാറ്റൂകളും നീക്കം ചെയ്തു. 31 കാരിയായ സ്വീഡിഷ് സ്ത്രീ അലീഷ്യ അല്‍മിറയാണ് ബാര്‍ബിയുടെ ലുക്കിന് പുര്‍ണ്ണത കിട്ടാന്‍ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ള ഇവര്‍ ടാറ്റൂ നീക്കംചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഇട്ടു. ഇതില്‍ ശരീരത്തുടനീളം ഉണ്ടായിരുന്ന പച്ചകുത്ത് ചിത്രങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. രണ്ടുലക്ഷം ഡോളര്‍ മുടക്കിയാണ് അലീഷ്യ ബാര്‍ബിഡോളായത്. ഇതിനായി ഇവര്‍ അനേകം ശസ്ത്രക്രിയകളും നടത്തി.ഫില്ലറുകള്‍, ബോട്ടോക്‌സ്, രണ്ട് Read More…

Oddly News

ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോയുടെ ശവകുടീരം കണ്ടെത്തി; 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞിന്റെ പാത്രവും

ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോയെന്ന് കരുതുന്ന ഒരു സ്ത്രീയുടെ ശവകുടീരത്തില്‍ നിന്ന് 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഞ്ഞിന്റെ സീല്‍ ചെയ്ത പാത്രങ്ങള്‍ കണ്ടെത്തി. അബിഡോസിലെ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ ഖനനം നടത്തുന്നതിനിടെയാണ് വൈന്‍ ജാറുകള്‍ കണ്ടെടുത്തത്. വിയന്ന സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകയായ ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള ഒരു ജര്‍മ്മന്‍-ഓസ്ട്രിയന്‍ സംഘമായിരുന്നു ഗവേഷകര്‍. ഏകദേശം 3,000 ബിസി. 18-ആം രാജവംശത്തിലെ ഹാറ്റ്‌ഷെപ്‌സുട്ട് രാജ്ഞിയുടെ മുന്‍ഗാമിയായിരുന്നു മെററ്റ്-നീത്ത്. ലിഖിതങ്ങളെ അടിസ്ഥാനമാക്കി, ട്രഷറി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഉത്തരവാദിത്തം അവള്‍ക്കാണെന്ന് ഗവേഷകര്‍ Read More…

Oddly News

2000 വര്‍ഷം പഴക്കമുള്ള ചുരുളിലെ വാക്ക് വായിച്ചു; എ.ഐ. ഉപയോഗിച്ച് 21 കാരന്‍ വിദ്യാര്‍ത്ഥി ചരിത്രമെഴുതി…!

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സുമായി (എ.ഐ) ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍ ലോകം. ഹോളിവുഡില്‍ അടക്കം വന്‍ സമരങ്ങള്‍ക്ക് കാരണമായ എ.ഐ. ഉപയോഗിച്ച് ഒരു 21 കാരന്‍ വിദ്യാര്‍ത്ഥി പക്ഷേ ചരിത്രമെഴുതിയിരിക്കുകയാണ്. 2000 വര്‍ഷം പഴക്കമുള്ള ചുരുളിന്റെ ഒരു ഭാഗം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വായിച്ചാണ് നെബ്രാസ്‌ക സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി ചരിത്രം സൃഷ്ടിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുരാതന പാപ്പിറസ് ചുരുളുകളിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനുള്ള മത്സരമായ വെസൂവിയസ് ചലഞ്ചില്‍ ലൂക്ക് ഫാരിറ്റര്‍ വിജയിച്ചു. നെബ്രാസ്‌ക-ലിങ്കണ്‍ സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സിലെ Read More…

Oddly News

കരടിയുമായുള്ള ഏറ്റുമുട്ടലില്‍ നായ ഇടുങ്ങിയ വിടവിലൂടെ 40 അടി താഴ്ചയിലേക്ക് വീണു; മൂന്ന് ദിവസം കഴിഞ്ഞ് രക്ഷപ്പെടുത്തി

കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ 40 അടി താഴ്ചയിലേക്ക് വീണ നായയെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ടെന്നീസില്‍ നടന്ന സംഭവത്തില്‍ 200 പൗണ്ടുള്ള ഒരു കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു നായ ഗുഹയ്ക്കകത്തേക്ക് വീണുപോയത്. തുടര്‍ന്ന് ടെന്നീസിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തി ഗുഹയിലേക്ക് ഇറങ്ങി നായയെ രക്ഷിച്ചു. നായ 40 അടി താഴ്ചയുള്ള ഗുഹയില്‍ വീണെന്ന് രക്ഷാപ്രവര്‍ത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും നായയ്‌ക്കൊപ്പം ഒരു കരടിയെക്കൂടി കണ്ടതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കരടി Read More…

Oddly News

വിവാഹമോചിതയായി മരിക്കാനാകില്ലെന്ന് 82 കാരി; 89 കാരന്റെ വിവാഹമോചനഹര്‍ജി സുപ്രീംകോടതി തള്ളി

വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന 82 കാരിയുടെ ആഗ്രഹം മാനിച്ച് 89 കാരനായ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹമോചനം ആവശ്യപ്പെട്ട് 89കാരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, ഒക്ടോബര്‍ 10 ന് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. വിവാഹമോചന നടപടികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, വിവാഹ സ്ഥാപനം ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭക്തിയും ആത്മീയവും അമൂല്യവുമായ വൈകാരികതമായി കണക്കാക്കപ്പെടുന്നതായി 24 Read More…

Oddly News

ഹൊറര്‍ നോവല്‍ ‘ഇറ്റി’ ലെ വേഷമിട്ടു നാട്ടുകാരെ പേടിപ്പിച്ചു ; വില്ലന്‍ കോമാളിയെ പോലീസ് കയ്യോടെ പൊക്കി…!!

ഹോളിവുഡ് ത്രില്ലര്‍ സിനിമകളിലെ പോലെ സര്‍ക്കസിലെ കോമാളിവേഷം ധരിച്ച് ഗ്രാമത്തിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ കോമാളിയെ സ്‌കോട്‌ലന്റ് പോലീസ് കയ്യോടെ പൊക്കി. യു.കെയില്‍ നടന്ന സംഭവത്തില്‍ പിടികൂടിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെന്നിവൈസ് ഡാന്‍സിംഗ് ക്ലൗണ്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ച വ്യക്തി, നോര്‍ത്ത് അയര്‍ഷയറിലെ സ്‌കെല്‍മോര്‍ലിക്ക് ചുറ്റും ചുവന്ന ബലൂണുകള്‍ ഉപേക്ഷിച്ചിരുന്നു. കോള്‍ ഡീമോസ് എന്ന പേരില്‍ ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു അക്കൗണ്ടും തുറന്നിരുന്നു. പിന്നീട് ആള്‍ക്കാരെ ഭയപ്പെടുത്തുന്ന വിധം ഇരുണ്ട തെരുവുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും Read More…

Oddly News

75 അടി ഉയരത്തില്‍ ആടിയിരുന്ന റൈഡ് പെട്ടെന്ന് നിശ്ചലമായി; ആള്‍ക്കാര്‍ തലകീഴായി കിടന്നത് 30 മിനിറ്റോളം…!

ഒരു കനേഡിയന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് ചലിച്ചുകൊണ്ടിരിക്കെ യന്ത്രത്തകരാറിനെ തുടര്‍ന്ന്ആള്‍ക്കാരെ തലകീഴായി നില്‍ക്കുന്നരീതയില്‍ പെട്ടെന്ന് പവര്‍ത്തനം നിശ്ചലമായി. 75 അടി ഉയരത്തില്‍ ആടിയിരുന്ന റൈഡ് ഏകദേശം 30 മിനിറ്റോളം ആ നിലയില്‍ നിന്നു. ഒന്റാറിയോയിലെ വോഗനിലുള്ള കാനഡയിലെ വണ്ടര്‍ലാന്‍ഡ് തീം പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ലംബര്‍ജാക്ക് റൈഡായിരുന്നു നിന്നത്. അച്ചുതണ്ടിന്റെ ആകൃതിയിലുള്ള 360-ഡിഗ്രി മുഴുവനായും ചലിക്കുന്ന രണ്ട് ഹൈഡ്രോളിക് ആയുധങ്ങള്‍ അടങ്ങിയ റൈഡാണിത്. പ്രാദേശിക സമയം10:40 ന് ആ രണ്ട് അക്ഷങ്ങളുടെയും ചലനം നിലയ്ക്കുകയായിരുന്നു. റൈഡ് പെട്ടെന്ന് Read More…

Oddly News

‘ദി നണ്‍’ ഒറിജിനല്‍ പ്രേതം ഡല്‍ഹിയിലെ തെരുവില്‍ ഇറങ്ങി ; വീഡിയോ വൈറലാകുന്നു

ലോകത്തുടനീളം സിനിമാപ്രേമികളെ ഞെട്ടിച്ചു കൊണ്ട് പണം വാരിയ സിനിമയാണ് ‘ദി നണ്‍’. എന്നാല്‍ സിനിമയിലെ പ്രേതം നേരിട്ട് മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തുചെയ്യും? നണ്‍ സിനിമയിലെ വില്ലത്തി പ്രേതം ഡല്‍ഹിയിലെ തെരുവുകളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് ആള്‍ക്കാരെ ഞെട്ടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനകം ഏഴു ദശലക്ഷം വ്യൂവേഴ്‌സാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. ഒരു കാറിന്റെ വിന്‍ഡോയില്‍ നിന്ന് പുറത്തേക്ക് നോക്കുകയും തെരുവില്‍ ഇറങ്ങുകയും ചെയ്ത കന്യാസ്ത്രീയുടെ പ്രേതമായത് മേക്കപ്പ് ആര്‍ടിസ്റ്റായ ഇസ സെറ്റിയ ആയിരുന്നു. ജനപ്രിയ ഹൊറര്‍ ചിത്രമായ നണ്ണിലെ കന്യാസ്ത്രീയുടെ Read More…

Oddly News

ഒരു പാട്ടിന് പ്രതിഫലം ഒരു കോടി വാങ്ങിയ ഗായിക ! പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടിക്കാലം വേശ്യാലയത്തിൽ, കൊടും ദാരിദ്ര്യത്തില്‍ മരണം

ഗൗഹര്‍ ജാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ പുതിയ ഉയരങ്ങളിലെത്തിച്ച, 13 വയസ്സുള്ളപ്പോള്‍ ലൈംഗികാതിക്രമം നേരിട്ട, ഒരോ ഗാനത്തിനും കോടികള്‍ മൂല്യമുള്ള പ്രതിഫലം വാങ്ങിയ, ഒടുവില്‍ ഒരു പൈസപോലും ഇല്ലാതെ ദരിദ്രയായി മരിച്ച ഇന്ത്യയിലെ ആദ്യ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ്. റെക്കോര്‍ഡിംഗ് സൂപ്പര്‍സ്റ്റാറാകുന്ന ആദ്യ ഇന്ത്യന്‍ ഗായികയിയിരുന്ന ഗൗഹര്‍ജാനാണ് 78 ആര്‍പിഎമ്മില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗായികയും. 1873 ജൂണ്‍ 26 ന് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ജനിച്ച ഗൗഹര്‍ ജാന്റെ റെക്കോഡ് ചെയ്യപ്പെട്ട ആദ്യഗാനം ഇന്ത്യയിലെ Read More…