സംഗീതത്തിന് അല്ലെങ്കിലും ഒരു വലിയ പവറുണ്ട്. മാനസികാരോഗ്യത്തില്‍ പോലും സംഗീതം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ വികാരങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ചിലവരുടെ കണ്ണുങ്ങള്‍ ഈറനണിഞ്ഞേക്കാം. ദുഃഖഗാനങ്ങള്‍ കേള്‍ക്കാനായി ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്ത്കൊണ്ടെന്ന് ചിന്തിച്ചട്ടുണ്ടോ? ഇതിന് ഒരു ശാസ്ത്രീയ വിശദീകരണമുണ്ട്.നല്ല മൂഡിലിരിക്കുമ്പോഴും ദു:ഖഗാനങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ സങ്കടകരമായ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും യഥാര്‍ഥ്യബോധം ഉണ്ടാക്കാനും സഹായിക്കും. ദുഃഖഗാനങ്ങളിലെ വരികള്‍ക്ക് നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം തോന്നിക്കാം. നമ്മുടെ കഷ്ടപാടിലും പ്രയാസത്തിലും നമ്മള് ഒറ്റയ്ക്കല്ലയെന്ന് നമ്മള് മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള Read More…
വരുമോ ലോകത്തെ വിറപ്പിച്ച് മറ്റൊരു മഹാമാരി? അറിയാം പുതിയ ബാറ്റ് വൈറസിനെ പറ്റി
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായി എച്ച് കെ യു 5 – കോവി 2 മറ്റൊരു മഹാമാരിക്ക് കാരണമാകുമോയെന്ന ആശങ്ക പങ്കുവച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഇപ്പോള്‍ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു കൂട്ടം ഗവേഷകര്‍ പുറത്ത് വിട്ട പുതിയ പഠനഫലമാണ്. ഗവേഷണം നടത്തുന്നത് ബാറ്റ് വുമന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഖ്യാത വൈറോളജിസ്റ്റ് സെങ്- ലീ ഷീയുടെ നേതൃത്വത്തിലാണ്. സാര്‍സ് മഹാമാരി, മെര്‍സ്, കോവിഡ് എന്നിവയുടെ ഉത്ഭവം Read More…
ദിവസം 3എനര്‍ജി ഡ്രിങ്ക്, ധാരാളം കോഫി; ഫിറ്റ്നസ് ക്യൂനിന്റെ മരണത്തിന് പിന്നിലെന്ത്? കഫീന്‍?
അമേരിക്കയിലെ ഫിറ്റ്നസ് റാണി കാറ്റി ഡോണലിന്റെ മരണകാരണം എനര്‍ജി ഡ്രിങ്കുകളാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. ഹൃദയാഘാതത്തിനെ തുടര്‍ന്ന് 28ാം വയസ്സിലാണ് കാറ്റി മരിച്ചത്.ഇവര്‍ ദിവസവും മൂന്ന് എനര്‍ജി ഡ്രിങ്കുകളെങ്കിലും കുടിക്കുമായിരുന്നുവെന്നും ജിമ്മില്‍ പോകുന്നതിന് മുമ്പ് കഫീന്‍ സപ്ലിമെന്റ് കഴിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021ലാണ് കാറ്റി കുഴഞ്ഞ് വീണത്. പക്ഷാഘാതം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത് . വേഗം ആശുപത്രിയിലെത്തിച്ചു. ഓക്സിജന്‍ ലഭ്യത കുറവ് തലച്ചോറിനെ ബാധിച്ച് കോമയിലേക്ക് പോവുകയായിരുന്നു.10 ദിവസത്തിന് ശേഷം നില വഷളായി. Read More…
ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുവോ? സ്ത്രീകള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം
ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഏത് സ്ത്രീയും തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം. ഒരു കുഞ്ഞിനെ കൊതിയ്ക്കുന്ന നിരവധി സ്ത്രീകളാണ് ഇന്നുള്ളത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 10 മുതല്‍ 14 ശതമാനം വരെ സ്ത്രീകള്‍ക്കു വന്ധ്യത ബാധിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ ഇത് കൂടുതലാണ്. ചില കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമായിരിക്കാം അല്ലെങ്കില്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പ്രത്യുല്പാദനശേഷിയെ ഗുരുതരമായി ബാധിക്കാറുണ്ട്. ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് Read More…
മെഷീന് കോഫി കുടിക്കാറുണ്ടോ? സൂക്ഷിക്കുക! പഠനം പറയുന്നത് ഇങ്ങനെ
രാവിലെയും വൈകിട്ടും ഒരു ചായ അല്ലെങ്കില്‍ കാപ്പി അധികം ആളുകള്‍ക്കും പതിവായിരിക്കും. ചിലര്‍ക്ക് കാപ്പി കുടിച്ചാല്‍ മാത്രമേ ഉന്മേഷം ലഭിക്കുവെന്നും പറയാറുണ്ട്. എന്നാല്‍ അധികം കോഫി ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോഫിയില്‍ കഫിന് അടങ്ങിയിരിക്കുന്നു. അമിത അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്ക് വരെ കാരണമാകാം. ചിലരില്‍ അസിഡിറ്റിയും കാണാറുണ്ട്. പ്രത്യേകിച്ചും മെഷീന് കോഫി കുടിക്കുന്നവർക്ക്. കോഫിയിലാവട്ടെ കൃത്രിമമായി മധുരം, പ്രസര്‍വേറ്റിവുകള്‍ തുടങ്ങി ദോഷകരമായ പല വസ്തുക്കളും ചേര്‍ക്കുന്നു. ഇത് പൊണ്ണത്തടി, Read More…
ലൈംഗികബന്ധം ഇല്ലാതെയും എസ് ടി ഐകള്‍ പകരും; ഈ വസ്തുക്കള്‍ ഒരിക്കലും പങ്കുവയ്ക്കരുത്
സെഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്ഫെക്ഷനുകള് ലൈംഗികബന്ധത്തിലൂടെ മാത്രമാണ് പകരുന്നതെന്നാണ് നിങ്ങള്‍ കരുതിരിക്കുന്നതെങ്കില് അത് തെറ്റായ ധാരണയാണ്. ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തിലെത്തുന്ന സംഭോഗത്തിലൂടെ അല്ലാതെയും ചില എസ്ടി ഐകള്‍ പകരാം എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഹെര്‍പസും , സിഫിലിസും എച്ച് പി വിയും ശരീരത്തിലെ രോഗബാധിതമായി ഒരിടത്തിലൂടെ ചര്‍മത്തില്‍ നിന്ന് ചര്‍മത്തിലേക്ക് പടരാമെന്നും ന്യൂയോര്‍ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വ്യക്തമാക്കുന്നു. പരസ്പരം സ്വയം ഭോഗത്തിന് സഹായിക്കുമ്പോള്‍ ശരീരത്തിലെ സ്രവങ്ങള്‍ സ്പര്ശിച്ചും ഇങ്ങനെ സംഭവിക്കാം. ഗൊണേറിയ, ക്ലമൈഡിയ Read More…
ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടും; പതിവാക്കിയാല്‍ 15 ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് തുല്യമായ പ്ലാസ്റ്റിക്ക് അകത്താകും
ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നു പഠനം. ച്യൂയിങ് ഗം ഉപയോഗിക്കുന്നതുവഴി വലിയ അളവില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ സഞ്ജയ് മൊഹന്തി മുന്നറിയിപ്പ് നല്കി. അഞ്ച് മില്ലിമീറ്ററില്‍ കുറവ് നീളമുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങളാണു മൈക്രോപ്ലാസ്റ്റിക്കുകള്‍. വായു, ജലം, ഭക്ഷണം, ച്യൂയിങ് ഗം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാറ്റിലും അവയുടെ സാന്നിധ്യമുണ്ട്. ശരീരത്തില്‍ പ്രവേശിച്ചാല്‍ അവ കോശങ്ങളെയും ഡി.എന്‍.എയെയും തകരാറിലാക്കും. അതു ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ച്യൂയിങ് ഗം മൈക്രോപ്ലാസ്റ്റിക്കുകളെ ഉമിനീരിലേക്കക്ക കടത്തിവിടും. Read More…
മാറിടവലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ; യുവതിക്ക് കുത്തിവെച്ചത് കന്നുകാലികളുടെയും ഗൊറില്ലകളുടെയും DNA
മാറിടം വലിപ്പപ്പെടുത്താന് നടത്തിയ ശസ്ത്രക്രിയ വിനയായി മാറിയ യുവതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഇംപ്ലാന്റുകളില്‍ കന്നുകാലികളുടെ ഡിഎന്‍എ. സ്തനവളര്‍ച്ചാ ശസ്ത്രക്രിയയിലൂടെ ഗുരുതരമായി വൈകല്യം സംഭവിച്ചതിനെ തുടര്‍ന്ന് അവര്‍ ഇപ്പോള്‍ നീതി തേടുകയാണ്്. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ നിന്നുള്ള ലിങ്ലിംഗ് എന്ന ചൈനീസ് സ്ത്രീയ്ക്കാണ് തിരിച്ചടി കിട്ടിയത്. ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍ക്കും തുടര്‍ ചികിത്സകള്‍ക്കുമായി ലിങ്ലിംഗ് ഏകദേശം 2.8 കോടി രൂപ (2.4 ദശലക്ഷം യുവാന്‍) ചെലവഴിച്ചു. നൂതനമായ ഒരു എന്‍ഹാന്‍സ്മെന്റ് ടെക്നിക് എന്ന് പ്രചരണം നല്കിയ ചികിത്സയുടെ Read More…
‘മസില് ഗ്രാന്‍ഡ്മാ’; 55 കാരി ഇപ്പോള്‍ ശരീരസൗന്ദര്യ മത്സര വിജയി, 20 വര്‍ഷത്തെ ജിമ്മിലെ കഠിനാദ്ധ്വാനം
പതിറ്റാണ്ടുകളുടെ പരിശീലനത്തിന് ശേഷം ‘മസില് മുത്തശ്ശി’ ബോഡിബില്‍ഡിംഗ് കിരീടം നേടി. 20 വര്‍ഷത്തെ പരിശീലനം കൊണ്ട് 30 കാരിയുടെ ശരീരഘടന നേടിയ 55 കാരിയാണ് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിച്ചത്. പ്രായത്തെക്കുറിച്ചുള്ള മുന്‍ധാരണകളെ വെല്ലുവിളിക്കാന്‍ താന്‍ വ്യായാമം ചെയ്തുവെന്ന് ചൈനക്കാരി വാങ് ജിയാന്റോങ് പറഞ്ഞു. മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വാങ് മറ്റ് ചെറുപ്പക്കാരെ പിന്തള്ളി വിജയിച്ചു. മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ‘മസില് ഗ്രാന്‍ഡ്മാ’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി ഷാങ്ഹായില്‍ സ്വന്തമായി ജിമ്മും Read More…