പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട് തയാറാക്കാമെന്നതിനെക്കുറിച്ച് മലയാളിയോട് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു. അമിത വണ്ണം കുറയ്‌ക്കാന്‍ പച്ചപ്പയര്‍ ഒരോ ഇഞ്ച് നീളത്തില്‍ Read More…
മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ ?
കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ഹെര്‍ബല്‍ സപ്ലിമെന്റ് – ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ Read More…
പ്രമേഹരോഗികള്‍ക്കുള്ള ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഫൈബറും പ്രോട്ടീനും അടങ്ങിയ ആഹാരങ്ങള്‍ ഇതാ
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണവിഭവങ്ങളെ കുറിച്ച് അറിയാം…
തോടിന് തവിട്ടു നിറമുള്ള മുട്ടയോ വെള്ള നിറമുള്ള മുട്ടയോ കൂടുതല്‍ നല്ലത്…?
മുട്ട ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തോടിന് തവിട്ട് കളറുള്ള മുട്ടയാണോ വെള്ള കളറുള്ള മുട്ടയാണോ കൂടുതല്‍ നല്ലതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും. ഏതിലാണ് പോഷകാംശം കൂടുതലെന്ന് ചോദിച്ചാലോ ആകെ കണ്‍ഫ്യൂഷനായല്ലേ…? എന്നാല്‍ ഇനി സംശയിക്കേണ്ട രണ്ട് മുട്ടകളും ധൈര്യമായി കഴിച്ചോളു. കാരണം പുതിയ പഠനമനുസരിച്ച് വെള്ള , തവിട്ട് നിറങ്ങളുള്ള മുട്ടകള്‍ തമ്മില്‍ പോഷകാംശത്തിലും ഗുണത്തിലും യാതൊരു വ്യത്യാസവുമില്ലെന്നാണ് കണ്ടെത്തല്‍. മുട്ടത്തോടിന്റെ നിറം കോഴിയുടെ ഇനത്തെ ആശ്രയിച്ചിരിക്കും. നിറം സാധാരണയായി മുട്ടയിലെ പോഷകങ്ങളെ ബാധിക്കില്ലെങ്കിലും, Read More…
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; പച്ച പപ്പായയുടെ ഗുണങ്ങള്‍ കൂടുതല്‍ അറിയാം
നമ്മുടെ പറമ്പുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പച്ച പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പച്ച പപ്പായ. പച്ച പപ്പായ സ്ഥിരമായി കഴിച്ചാല്‍ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടല്‍വൃണം എന്നിവയെ കുറയ്ക്കും. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….
ശരീരഭാരം കുറയ്ക്കാന്‍ കഴിയ്ക്കാം മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍
ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹെല്‍ത്തിയായ ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളുടെ Read More…
ഓര്‍മശക്തി മെച്ചപ്പെടുത്തും, മെച്ചപ്പെട്ട ഉറക്കം, ഹൃദയാരോഗ്യം ; മുന്തിരങ്ങ കഴിച്ചാല്‍ പലതുണ്ട് കാര്യം
മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുന്തിരിങ്ങയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരങ്ങയിലെ റെസ്വെറാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളില്‍ നിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. നാച്വറല്‍ ഷുഗറും കലോറിയും മുന്തിരിങ്ങയില്‍ അധികമായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. മുന്തിരിങ്ങയില്‍ വിറ്റമിന്‍ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. മുന്തിരിങ്ങയുടെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ Read More…
മുട്ട കഴിച്ചാല്‍ തടി കുറയുമോ? പുഴുങ്ങിയ മുട്ട ശീലമാക്കിയാല്‍ ഗുണങ്ങള്‍ വേറെയും
നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മുട്ട കഴിച്ച് കഴിയുമ്പോള്‍ അത് നിങ്ങളുടെ വയര്‍ വേഗത്തില്‍ നിറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, നിങ്ങള്‍ക്ക് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര എനര്‍ജി നല്‍കാനും ഇത് സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍ എന്നും രാവിലെ രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ Read More…
വെണ്ണ തോല്‍ക്കുന്ന ഉടല്‍ വേണോ? പരിഹാരം ഔഷധ സമ്പുഷ്‌ടമായ വെണ്ണ തന്നെ
ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന് നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന് നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ശരീര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്. ഔഷധഗുണം പശുവിന്‍ വെണ്ണ ശിശുകള്‍ക്ക് Read More…