Healthy Food

ഗര്‍ഭിണികള്‍ക്കു് ഉത്തമം, ഭാരം കുറയ്ക്കും; അറിയാം വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

സാധാരണ നമ്മളെല്ലാം ഉപയോഗിയ്ക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സിയുടെ കലവറയായ വെണ്ടയ്ക്ക ശരീരത്തിന് നിരവധി പോഷക ഗുണങ്ങളും നല്‍കുന്നുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം തുടങ്ങിയവയുടെ കലവറ തന്നെയാണ് വെണ്ടയ്ക്ക. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. വെണ്ടയ്ക്കയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അറിയാം…. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും – ഫ്ളാവനോയ്ഡുകള്‍, പോളിഫെനോളുകള്‍ പോലുള്ള Read More…

Healthy Food

സ്ത്രീകള്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണമെന്ന പഠനങ്ങള്‍. കാരണം

ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ സ്ത്രീകളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് അവര്‍ക്ക് വരാറുള്ളതെന്ന് പഠനം. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ Read More…

Healthy Food

ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ Read More…

Featured Healthy Food

പത്ത് ദിവസം കൊണ്ട് തടി കുറയ്ക്കാം; സൗന്ദര്യം നിലനിര്‍ത്തി അമിതവണ്ണം കുറയ്ക്കാനുള്ള 55 മാര്‍ഗ്ഗങ്ങള്‍

സ്ലിം, ട്രിം ആന്‍ഡ് സെക്‌സി- കേള്‍ക്കുമ്പോള്‍ ഏതൊരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടം തോന്നുന്ന ഒരു ശരീരപ്രകൃതമാണിത്. പക്ഷേ പത്തു ദിവസം കൊണ്ട് അതൊക്കെ സാധ്യമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടാകും. എന്നാല്‍ അമിതതൂക്കത്തിന്റെ ആദ്യപടി കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊഴുപ്പും വെള്ളവും നിലനിര്‍ത്തുന്നതാണ് ശരീരവണ്ണം കൂടാനുള്ള കാരണം. കൃത്യമായ ഡയറ്റും, വ്യായാമവുമുണ്ടെങ്കില്‍ പത്തു ദിവസം കൊണ്ട് അഞ്ചു കിലോ വരെ ഈസിയായി കുറയ്ക്കാം. ചില ടിപ്‌സുകളിലൂടെ ശരീരപ്രകൃതി പൂര്‍ണ്ണമായും മാറ്റിയെടുക്കാം… 41 . തടി കുറയ്ക്കാന്‍ ക്യാബേജ്, മത്തങ്ങ Read More…

Healthy Food

പരിപ്പിനു മുന്നില്‍ പ്രോട്ടീന്‍ ടോണിക്കുകള്‍ നിസാരം; രോഗപ്രതിരോധത്തിന് പരിപ്പ്

മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ പ്രധാനിയാണ് പരിപ്പ്. വൃത്തിയുള്ള തൂശനിലയിലെ ചോറില്‍ വേവിച്ച പരിപ്പും നെയ്യുമാണ് തുടക്കം കുറിക്കുക. പ്രാദേശികമായി സദ്യയില്‍ ഒരു പരിപ്പുകറിയുടെ വരവുതന്നെയുണ്ട്. ഇങ്ങനെ നമ്മുടെ അടുക്കളയിലെ പ്രധാനിയാണ് മഞ്ഞ നിറത്തില്‍ സൗന്ദര്യമുള്ള പരിപ്പ്. മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പ്രോട്ടീനൊപ്പം ധാരാളം Read More…

Healthy Food

വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍…

ബദാം കഴിക്കാത്തവര്‍ വളരെക്കുറവായിരിക്കും. ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോള്‍ഡ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, സിങ്ക്, മഗ്നീഷ്യം, ഓമേഗ-3 ഫാറ്റി ആസിഡുകള്‍ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ബദാം. എന്നാല്‍ ബദാം രണ്ട് രീതിയിലാണ് ആളുകള്‍ ഉപയോഗിക്കുന്നത് വെള്ളത്തില്‍ കുതിര്‍ത്തും അല്ലാതെയും. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ? വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാമിന്റെ തൊലിയിലുള്ള ഫാറ്റിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ഇരുമ്പ്, സിങ്ക്, കാാല്‍സ്യം, തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിനെ ഫാറ്റിക് Read More…

Healthy Food

ഇടയ്ക്കിടയ്ക്ക് മോമോ കഴിക്കാറുണ്ടോ? എങ്കില്‍ അറിയുക

വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് മോമോ. നമ്മുടെ നാട്ടിലും മോമോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ തോന്നുമ്പോള്‍ എല്ലാം പോയി മേമോ കഴിക്കുന്നത് ആരോഗ്യകരമാണോ? ആവിയില്‍ വേവിച്ചതും പച്ചകറികളും മാംസവും നിറച്ചതും ആണെങ്കിലും മോമോയ്ക്ക് പോഷകഗുണം കുറവാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മോമോ ഉണ്ടാക്കുന്നതിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ കഴക്കുന്നത് ആരോഗ്യകരമാണ് എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മോമോയുടെ പുറം ഭാഗം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത് മൈദയാണ് എങ്കില്‍ പതിവായി ഈ ആഹാരം ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം, Read More…

Featured Healthy Food

ഒരു മാസം മൈദ ഉപയോഗിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും ?

മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏെറയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ മൈദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…