Hollywood

ഐക്കണിക് മാട്രിക്‌സ് ഫ്രാഞ്ചൈസിയ്ക്ക് അഞ്ചാം പതിപ്പ് ; വമ്പന്‍ പ്രഖ്യാപനവുമായി വാര്‍ണര്‍ ബ്രദേഴ്‌സ്

ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായ ഐക്കണിക് മാട്രിക്‌സ് ഫ്രാഞ്ചൈസിയിലേക്ക് ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ണര്‍ ബ്രദേഴ്‌സ്. സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം തരംഗമായി. ദി മാര്‍ഷ്യനിലൂടെ പേരെടുത്ത ഡ്രൂ ഗോഡ്ഡാര്‍ഡ് തിരക്കഥ എഴുതുകയും വരാനിരിക്കുന്ന ഭാഗത്തിനായി സംവിധായകന്റെ ചുമതല ഏറ്റെടുക്കാനും സന്നദ്ധമായെന്ന്് സ്റ്റുഡിയോ വെളിപ്പെടുത്തി. ഈ വരാനിരിക്കുന്ന മാട്രിക്‌സ് സംരംഭം അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. എന്നിരുന്നാലും, ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ലാനയുടെ ഇടപെടല്‍ പരമ്പരയുടെ ഉത്ഭവത്തിന് ഒരു അംഗീകാരം നല്‍കുന്നു. കീനു Read More…

Hollywood

സിനിമകള്‍പോലെ പ്രണയത്തിലും സെലക്ടീവാണ് ; റൊണാള്‍ഡോയുടെ മുന്‍ കാമുകി ഈസാ ഗോണ്‍സാല്‍വസ്

സിനിമകള്‍ എന്നപോലെ തന്നെ പ്രണയജീവിതത്തിലും കൂടുതല്‍ സെലക്ടീവായി നടി ഈസ ഗോണ്‍സാല്‍വസ്. പന്തുകളിക്കാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ മുതല്‍ യുവനഷന്‍ തിമോത്തി ഷലമേറ്റ് വരെ ഡേറ്റിംഗ് പട്ടികയിലുള്ള നടി അടുത്തിടെ പ്രണയത്തിനും ഡേറ്റിംഗിനുമുള്ള തന്റെ പുതിയ സമീപനത്തെക്കുറിച്ച് ‘ദ ഡ്രൂ ബാരിമോര്‍ ഷോ’ യില്‍ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ”ബോധപൂര്‍വമായ ഡേറ്റിംഗ്” പരിശീലിക്കുകയാണെന്ന നടി വെളിപ്പെടുത്തി. അവള്‍ പ്രണയത്തെക്കുറിച്ച് മാത്രമല്ല, ഭാവി പങ്കാളിയില്‍ അവള്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ ഗുണങ്ങളെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍. മുമ്പ് താനൊരു Read More…

Hollywood

ബോണ്ടിന്റെ പ്രണയിനികളാകാന്‍ യുവതാരങ്ങളെ തേടുന്നു ; സിഡ്‌നി സ്വീനിയോ സെന്‍ഡയോ?

ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍ അടുത്ത താരങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ്. ആരോണ്‍ ടെയ്ലര്‍ ജോണ്‍സണെ ഈ റോളിലേക്ക് പരിഗണിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ‘യൂഫോറിയ’ താരങ്ങളായ സെന്‍ഡയയെയും സിഡ്നി സ്വീനിയെയും ബോണ്ടിന്റെ റൊമാന്റിക് നായികമാരായി പരിഗണിക്കുന്നു എന്നാണ് വിവരം. ബോണ്ട് നിര്‍മ്മാതാവ് ബാര്‍ബറ ബ്രോക്കോളി, ഹോളിവുഡിലെ ചില മുന്‍നിര യുവ നടിമാരെ ബോണ്ടിന് വേണ്ടിയുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് ദ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബോണ്ടിന്റെ ഫാന്റസി Read More…

Hollywood

സഹോദരന്റെ നഷ്ടവും പെണ്‍മക്കളുടെ ജനനവും ; ഏപ്രില്‍ ഇവാ മെന്‍ഡസിന് സമ്മിശ്രമായ വികാരമാണ്

ഏപ്രില്‍ മാസത്തെക്കുറിച്ച് ഇവാ മെന്‍ഡസിന് സമ്മിശ്രമായ വികാരമാണ്. ഒരു പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, മെന്‍ഡസ് തന്റെ സഹോദരന്റെ മരണവും അവളുടെ ഒരു പെണ്‍മക്കളുടെ ജനനവും കണ്ട മാസത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മെന്‍ഡസ് തന്റെ ചിന്തകള്‍ പങ്കുവെച്ചു. രണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ‘ഓ ഏപ്രില്‍… എനിക്ക് നിങ്ങളുമായി വളരെ സങ്കീര്‍ണ്ണമായ ബന്ധമുണ്ട്,’ അവള്‍ അടിക്കുറിപ്പില്‍ എഴുതി. ഏപ്രിലില്‍ അവളുടെ ജീവിതത്തില്‍ ഒരുപാട് സുപ്രധാന തീയതികള്‍ ഉണ്ടെന്ന് മെന്‍ഡസ് വിശദീകരിക്കുന്നു. ഇത് വൈകാരികമായ ഒരു കൂട്ടം Read More…

Hollywood

ബാര്‍ബി തീരെ ഇഷ്ടപ്പെട്ടില്ലെന്ന് ഷക്കീര ; സാഷയ്ക്കും മിലാനും ബോറടിച്ചെന്ന് ഗായിക

കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളിലൊന്നായിരുന്നു ഹോളിവുഡ് മൂവിയായ ബാര്‍ബി. ഓസ്‌ക്കറില്‍ അനേകം നോമിനേഷനുകളും ബോക്‌സോഫീസില്‍ മില്യണ്‍ കണക്കിന് ഡോളറുകളുടെ കിലുക്കവും നേടിയ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകുകയും ചെയ്തു. പക്ഷേ ഒരാള്‍ ഒഴിച്ച്. സിനിമ ഇഷ്ടപ്പെടാത്ത സെലിബ്രിട്ടികളില്‍ ഒരാള്‍ നമ്മുടെ വക്കാ…വക്കാ..ഗേള്‍ ഷക്കീറയാണ്. താരത്തിന് സിനിമ ഇഷ്ടമില്ലാതിരിക്കാന്‍ ഒരു കാരണമുണ്ട്. അത് അവരുടെ മക്കളായ സാഷയും മിലാനുമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും സിനിമ തീരെ ഇഷ്ടമായില്ല. അതുകൊണ്ട് തനിക്കും ആ സിനിമ അത്ര രസിച്ചില്ലെന്ന് ഷക്കീറ പറയുന്നു. തന്റെ മക്കളായ സാഷയും Read More…

Hollywood

സ്റ്റിക്കി തൊങ്ങും നിപ്പിള്‍ പേസ്റ്റിയും; സിനിമയിലെ ലൈംഗികരംഗങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇവയാണ്

കാഴ്ചക്കാര്‍ക്ക് എല്ലാക്കാലത്തും ഹരം തന്നെയാണ് സിനിമയിലെ ലൈംഗികരംഗങ്ങള്‍. നടീനടന്മാരുടെ രസതന്ത്രവും വിശ്വസനീയമായ രീതിയിലുള്ള അഭിനിവേശവും എല്ലാം ആരാധകരെ ഉള്‍പ്പുളകം കൊള്ളിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ക്യാമറയ്ക്ക് പിന്നില്‍, ഇത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. വിചിത്രമായ വ്യാപാരരഹസ്യങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചാകും ഇത്തരം രംഗം കടത്തിവിടുക. നെറ്റ്ഫ്‌ലിക്‌സ് സീരീസ് ബ്രിഡ്ജര്‍ടണ്‍ പുറത്തിറങ്ങിയപ്പോള്‍ കാഴ്ചക്കാരുടെ സംസാരം സീരീസിലെ ലൈംഗികരംഗങ്ങളെക്കുറിച്ച് ആയിരുന്നു. അത്രമാത്രം ഉണ്ടായിരുന്നു അതിലെ രംഗങ്ങള്‍. ആദ്യ പരമ്പരയില്‍, ഡാഫ്നി ബാസെറ്റായി അഭിനയിച്ച പ്രധാന അഭിനേതാക്കളായ ഫീബ് ഡൈനെവോറും ഭര്‍ത്താവ് ഡ്യൂക്ക് Read More…

Hollywood

80 കളിലെ സെക്‌സ്‌ബോംബ് ബാര്‍ബെറെല്ല പുന:സൃഷ്ടിക്കുന്നു ; ജെയ്ന്‍ ഫോണ്ടിന്റെ വേഷത്തില്‍ സിഡ്‌നി സ്വീനി

കൗമാര നാടകമായ യൂഫോറിയയിലെ കാസി ഹോവാര്‍ഡ് എന്ന കഥാപാത്രത്തെ ചെയ്ത സിഡ്‌നി സ്വീനിയ്ക്ക് നഗ്നത ഒരു പുതിയകാര്യമല്ല. അതുകൊണ്ടു തന്നെയാണ് 1968 ലെ ബാര്‍ബറല്ല സിനിമ വീണ്ടും ചെയ്യുമ്പോള്‍ താരത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സിനിമാ ഐക്കണ്‍ ജെയ്ന്‍ ഫോണ്ടയുടെ ആദ്യ രംഗത്തില്‍തന്നെ നഗ്‌നനായി എത്തുന്ന പ്രശസ്തമായ ഭാഗം ഏറ്റെടുക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് സിഡ്‌നി പറയുന്നു. മനുഷ്യരാശിയെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു ആയുധം സൃഷ്ടിച്ച ദുഷ്ട ശാസ്ത്രജ്ഞനായ ഡുറാന്‍ഡ് ഡ്യൂറാന്‍ഡിനെ പരാജയപ്പെടുത്താന്‍ പോരാടുന്നതിനിടയില്‍ ഫോണ്ടയുടെ കഥാപാത്രം നിരവധി പുരുഷന്മാരുടെ Read More…

Hollywood

ജോണി ഡെപ്പ് തിരിച്ചുവരവിനൊരുങ്ങുന്നു ; സ്വിഡ്‌നിസ്വീനി നായികയാകുന്ന ഡേ ഡ്രിങ്കര്‍

ഹോളിവുഡ് സുന്ദരി സിഡ്നി സ്വീനിക്ക് തന്റെ സമീപകാല പ്രോജക്റ്റുകള്‍ക്ക് ജാക്ക്പോട്ട് അടിച്ചതായി തോന്നുന്നു. ഏറെ നാളായി കാത്തിരുന്ന ചിത്രമായ ഇമ്മാക്കുലേറ്റില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ ശേഷം, പ്രതിഭാധനയായ നടി ഇപ്പോള്‍ മറ്റൊരു പ്രധാന പ്രോജക്റ്റില്‍ ഹോളിവുഡ് ഐക്കണ്‍ ജോണി ഡെപ്പിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഡേ ഡ്രിങ്ക്കര്‍ എന്ന സൂപ്പര്‍നാച്ചുറല്‍ ത്രില്ലറിനായിട്ടാണ് ഇരുവരും ഒരുമിക്കുന്നത്. 500 ഡേയ്സ് ഓഫ് സമ്മര്‍, ദി അമേസിങ് സ്പൈഡര്‍മാന്‍ എന്നീ ചിത്രങ്ങളുടെ പിന്നിലെ മനുഷ്യന്‍ മാര്‍ക്ക് വെബ് ആണ് ഈ പ്രൊജക്റ്റ് Read More…

Hollywood

ഹോളിവുഡിലെ ഗ്‌ളാമര്‍ഗേള്‍ കെന്‍ഡല്‍ ജന്നറുമായി ഒരുമിച്ചിരിക്കുന്ന ഈ ഇന്ത്യന്‍ യുവാവ് ആരാണ്?

മുമ്പ് ജാന്‍വികപൂറും സാറാ അലി ഖാനും ഉള്‍പ്പെടെയുള്ള സെലിബ്രിട്ടികളുമായി ഗോസിപ്പില്‍ പ്രത്യക്ഷപ്പെട്ട ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയുടെ ഹോളിവുഡ്താരം കെന്‍ഡല്‍ ജെന്നറുമായി ഒരുമിച്ചിരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ കെന്‍ഡലിന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നു. ചിത്രം വൈറലായി മാറിയതോടെ ഓറി ആരാണെന്ന് അറിയാന്‍ ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ശക്തമായി. ഓറി ഇന്ത്യാക്കാരനാണെന്ന് കൂടി അറിഞ്ഞതോടെ അമ്പരപ്പ് കൂടി. ഫോട്ടോയില്‍, അവര്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം. ചിത്രം വൈറലായി മാറിയെങ്കിലും, ‘യഥാര്‍ത്ഥത്തില്‍ അവന്‍ ആരാണ്?’ എന്ന് ചിലര്‍ ആശ്ചര്യപ്പെട്ടു. ഏകദേശം ഒരു പതിറ്റാണ്ട് Read More…