2024 ന്റെ തുടക്കം മുതല്‍ ഹ്രസ്വമായി ഡേറ്റിംഗ് നടത്തിയ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ മൂന്ന് മാസം കൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജോയും സ്റ്റോമിയും അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചു. വെറും മൂന്ന് മാസം കൊണ്ടാണ് ഇരുവര്‍ക്കും പ്രണയം മടുത്തത്. മാര്‍ച്ചില്‍ ഇരുവരും ചുംബനം പങ്കിടുന്ന ഫോട്ടോ എടുത്തപ്പോഴാണ് അവരുടെ ബന്ധത്തിന്റെ സ്ഥിരീകരണം വന്നത്. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം ദമ്പതികള്‍ വേറിട്ട വഴിക്ക് പോകാന്‍ തീരുമാനിച്ചതായി Read More…
അമ്മയാകാനുള്ള നീക്കത്തില്‍ സെലീനഗോമസ് ; കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ ദത്തെടുക്കുമെന്ന് താരം
സെലീന ഗോമസും ബെന്നി ബ്ലാങ്കോയും ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ദമ്പതിമാരില്‍ ഒരാളാണ്. രണ്ട് കലാകാരന്മാരും അവരവരുടെ മേഖലകളില്‍ യഥാക്രമം വിജയിക്കുകയും സ്വന്തം സൃഷ്ടികളാല്‍ പ്രേക്ഷകരുടെ മനസ്സിനെ വിസ്മയിപ്പിക്കുകയും ചെയ്തു. അപൂര്‍വ സുന്ദരിയെ ടൈം മാഗസിന്‍ ഈ മാസം തങ്ങളുടെ മുഖചിത്രമായി ആദരിച്ചിരുന്നു. ഇതില്‍ നടി അമ്മയാകാനുള്ള പദ്ധതിയെക്കുറിച്ച് പറഞ്ഞു. മുമ്പ് അമ്മയാകാനുള്ള പദ്ധയിയെക്കുറിച്ച് നടി പറഞ്ഞത് അഞ്ച് വര്‍ഷമായി ഡേറ്റിംഗില്‍ ഏര്‍പ്പെടാത്തതിനാല്‍ ശേഷം അവിവാഹിതയായി ശീലിച്ചതായിട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ്. തനിച്ചായിരിക്കാന്‍ പലര്‍ക്കും ഭയമാണെന്നും Read More…
ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളക്കും പിരിയാന്‍ കാരണം സാമ്പത്തിക തര്‍ക്കം
ജെന്നിഫര്‍ ലോപ്പസിന്റെയും ബെന്‍ അഫ്‌ലെക്കിന്റെയും വിവാഹമോചന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ഹോളിവുഡ് മാധ്യമങ്ങളുടെ ഇഷ്ടവിഷയം. കൊട്ടിഘോഷിക്കപ്പെട്ട പ്രണയത്തിന് ശേഷം ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവരുടെ വേര്‍പിരിയലിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും ജീവിതത്തിലെ തിരക്കുകളോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ എന്നിവ കാരണം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഹോളിവുഡ് ജോഡികള്‍ തമ്മിലുള്ള പിരിമുറുക്കം ആരംഭിച്ചത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ ”സാമ്പത്തിക” വിഷയത്തില്‍ തര്‍ക്കം തുടങ്ങിയതോടെയാണ്. ജെ ലോ അവരുടെ Read More…
അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; ആക്ഷന്‍ഹീറോയുടെ ഏറ്റവും വലിയ പ്രതിമ
ഒടിടി സീരീസായ ‘ഫ്യൂബര്‍’ ന്റെ പുതിയ സീസണില്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതുവരെ ഇടംപിടിച്ച ഏറ്റവും വലിയ ആക്ഷൻ ചിത്രമാണിത്. ഷോയുടെ പ്രചരണാര്‍ത്ഥം താരത്തിന്റെ പടുകൂറ്റന്‍ പ്രതിമ കാലിഫോര്‍ണിയയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഫ്യൂബറില്‍ നിന്നുള്ള ആര്‍ണിയുടെ കഥാപാത്രമായ ലൂക്ക് ബ്രണ്ണറുടെ ലുക്കിലുള്ള പ്രതിമയ്ക്ക് 6.748 മീറ്റര്‍ (22 അടി 1.68 ഇഞ്ച്) ഉയരമുണ്ട്. കാലിഫോര്‍ണിയയിലെ സാന്താ ഫെ സ്പ്രിംഗ്സില്‍ നടന്ന ഷോഎഫ്എക്സില്‍ ആര്‍ണിയുടെ ഏറ്റവും വലിയ Read More…
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സംവിധായകന്റെ ചിത്രം ; പ്രധാനവേഷത്തില്‍ ഇന്ത്യന്‍നടന്‍ മൃദുള്‍ ദാസും മലയാളി വേരുള്ള നവീന്‍ ആന്‍ഡ്രൂസും
ലോകത്തെ പ്രശസ്ത ഫ്രാഞ്ചൈസികളില്‍ ഒന്നായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സംവിധായകന്‍ ജസ്റ്റിന്‍ ലിന്‍ ‘ലാസ്റ്റ് ഡേയ്‌സ്’ സിനിമയുടെ തിരക്കിലാണ്. സിനിമയുടെ കാസ്റ്റിംഗ് ഒക്കെ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് അടുക്കുകയാണ്. ബെന്‍ റിപ്ലിയാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയായി കഴിയുകയും ചെയ്തു. സിനിമയ്ക്ക് ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു സര്‍പ്രൈസുണ്ട്. സിനിമയില്‍ നേരത്തേ നടത്തിയ കാസ്റ്റ് ആന്റ് ക്രൂവിനൊപ്പം അഞ്ച് പുതിയ നടീനടന്മാരെക്കൂറി ഉള്‍പ്പെടുത്തിയത് ടോബി വാലസ്, കെയ്‌റാ ബ്രാവോ, ക്‌ളെയര്‍ പ്രൈസ്, ഡ്യൂഡണ്‍ ഗാബോ, Read More…
കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍
1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്. 1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും Read More…
മോഷണശ്രമം തടയുന്നതിനിടെ അമേരിക്കന്‍ ടെലിവിഷന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു
ജനറല്‍ ഹോസ്പിറ്റലിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ ജോണി വാക്ടര്‍ ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചല്‍സില്‍ വെടിയേറ്റ് മരിച്ചു. മോഷണശ്രമം തടയുന്നതിനിടയിലാണ് നടനെ മൂന്ന് കള്ളന്മാരില്‍ ഒരാള്‍ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ താരത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ 3:30 ഓടെ, 37 കാരനായ നടനും ഒരു സഹപ്രവര്‍ത്തകനും വെസ്റ്റ് പിക്കോ ബൊളിവാര്‍ഡിലും സൗത്ത് ഹോപ്പ് സ്ട്രീറ്റിലും ഇരിക്കുമ്പോള്‍, മുഖംമൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ കാറില്‍ നിന്ന് ഒരു കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് Read More…
തിരക്ക്, പരസ്പരം കാണാനാകുന്നില്ല; 65 കാരി മഡോണയും 30 വയസ്സുകാരന്‍ കാമുകനും വേര്‍പിരിഞ്ഞു…!
ഒരു വര്‍ഷമായി ഡേറ്റിംഗിലായിരുന്ന 65 കാരി പോപ്പ് സംഗീതകാരി മഡോണയും അവരുടെ 30 വയസ്സുള്ള കാമുകന്‍ ജോഷും വേര്‍പിരിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലെ ബ്രെഡ്വിന്നേഴ്സ് ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പോപ്പ് റാണി തന്നെ വ്യക്തമാക്കുകയായിരുന്നു. തിരക്കേറിയ ഷെഡ്യൂളും പരസ്പരം കാണാന്‍ കഴിയാത്തതുമാണ് പിരിയുന്നതെന്നാണ് സൂചനകള്‍. 2022-ല്‍ അഹ്ലാമാലിക് വില്യംസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമാണ് ജോഷുമായി ഡേറ്റിംഗില്‍ ആയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജോഷ് പോപ്പറിന്റെ ന്യൂയോര്‍ക്കിലെ ഒരു ബോക്‌സിംഗ് മത്സരത്തില്‍ ആവേശം കൊള്ളുന്ന മഡോണയുടെ Read More…
ഈ ഹോളിവുഡ് സൂപ്പര്‍നായികയ്ക്ക് രാംചരണ്‍ തേജയുടെയും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കണം
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഉണ്ടാകുമെന്ന് ഉറപ്പ. ഇന്ത്യന്‍ പ്രേക്ഷകരെ പിടിച്ചുകുലുക്കിയ സിനിമ ജെയിംസ് കാമറൂണും എഡ്ഗര്‍ റൈറ്റും ഉള്‍പ്പെടെ എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ മനസ്സില്‍ വരെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ സിനിമയുടെ വിഖ്യാത ആരാധികയായി മാറിയിരിക്കുന്ന ഒരാള്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍പീസുകളായ ദി ഡാര്‍ക്ക് നൈറ്റ് റൈസസ്, ഇന്റര്‍സ്റ്റെല്ലാര്‍ എന്നിവയിലെ ചലനാത്മക വേഷങ്ങള്‍ക്ക് പേരുകേട്ട ഒരു പ്രശസ്ത ഹോളിവുഡ് Read More…













