ജയ്പൂര്‍: പരപുരുഷബന്ധം ആരോപിച്ച് രാജസ്ഥാനില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ണ്ണ നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് അപമാനിക്കപ്പെട്ടു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരു പുരുഷന്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് 21 കാരിയായ യുവതിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുന്നതും പൂര്‍ണ നഗ്നയാക്കി ഗ്രാമീണരുടെ മുന്നിലൂടെ Read More…
എന്ന അസ്വാഭാവിക കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു; സഹനടന്‍ ബലാത്സംഗം ചെയ്തതായി ഭോജ്പുരി നടി
ബലാത്സംഗത്തിന് ഇരയാക്കിയെന്നും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ചെന്നും ആരോപിച്ച് നടനെതിരേ നടി. പ്രശസ്ത ഭോജ്പുരി നടി പ്രിയാന്‍സു സിംഗ് നടന്‍ പുനീത് സിംഗ് രാജ്പുത്തിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രിയാന്‍സുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് താന്‍ പുനീത് സിംഗ് രാജ്പുത്തിനെ പരിചയപ്പൈട്ടത്. അക്കാലത്ത് താന്‍ കരിയറില്‍ നന്നായി നിലനില്‍ക്കുന്ന സമയമായിരുന്നു. അദ്ദേഹം ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടു, തുടക്കത്തില്‍ വളരെ മധുരമായും മാന്യമായും മര്യാദയായും ആയിരുന്നു പെരുമാറ്റം. അവന്‍ ആഗ്രഹിച്ചതുപോലെ എന്റെ കോണ്‍ടാക്റ്റുകള്‍ വെച്ച് സിനിമാ വ്യവസായത്തില്‍ അവസരങ്ങള്‍ നേടിയെടുത്തു. Read More…
കൗമാരക്കാരായ ഇരട്ട സഹോദരന്മാരെ ബലാത്സംഗത്തിന് ഇരയാക്കി; രണ്ടു കുട്ടികളുടെ അമ്മയായ 38 കാരി അറസ്റ്റില്‍
ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ സ്ത്രീയ്ക്ക് എതിരേ കൗമാരക്കാരായ ഇരട്ടസഹോദരന്മാരെ ബലാത്സംഗത്തിന് ഇരയാക്കിയതിന് കേസ്. വിര്‍ജീനിയയിലെ ചെസാപീക്കിലെ ആഷ്ലീ വാട്ട്‌സ് എന്ന യുവതിയാണ് കുടുക്കിലായിരിക്കുന്നത്. ഇരട്ടക്കുട്ടികളില്‍ ഒരാളെ കാണാതായെന്ന കേസില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ വീട്ടില്‍ നിന്നും 15 കാരനെ കണ്ടെത്തി. മൂന്നാഴ്ചയായി കാണാതായ കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന പോലീസ് അജ്ഞാതസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടില്‍ തിരച്ചിലിനായി വന്നത്. തുടര്‍ന്ന് ഒളിച്ചിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചെസാപീക്ക് ജുവനൈല്‍ സര്‍വീസസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. Read More…
സ്വവര്‍ഗ്ഗ വിവാഹത്തില്‍ പോലീസ് റെയ്ഡ് ; നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ
ഡെല്‍റ്റ: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരേ പോലീസ് നടത്തിയ റെയ്ഡില്‍ നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ. തെക്കന്‍ ഡെല്‍റ്റയിലെ എക്‌സ്പാന്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. പ്രാഥമിക അന്വേഷണത്തിന് ശേഷം 67 പേരെ കസ്റ്റഡിയില്‍ എടുത്തതായി സംസ്ഥാന പോലീസ് വക്താവ് ബ്രൈറ്റ് എഡാഫെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൈജീരിയയില്‍ സ്വവര്‍ഗരതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണവിധേയമായി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുമെന്നും എഡാഫെ പറഞ്ഞു. തങ്ങള്‍ ആഫ്രിക്കയിലാണ്, ഞങ്ങള്‍ നൈജീരിയക്കാരാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സംസ്‌ക്കാരം ഉണ്ടെന്നും പാശ്ചാത്യ ലോകത്തെ പകര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും Read More…
പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ
പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ പോലീസ് പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്യുകയായിരുന്നു ഇവരുട പതിവ്. അടിവാരത്ത് ഇത്തവണ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് Read More…
ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി ഭാര്യയുടെ മൊഴി ; മൃതദേഹം കണ്ടെത്താനാകാതെ പോലീസ്
പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴിയില്‍ വട്ടംചുറ്റി പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് അഫ്‌സാന നല്‍കിയതെന്ന് പൊലീസ് പറയുന്നു. Read More…
പുതിയ വീട്ടിലേക്കുള്ള മകന്റെ ക്ഷണം നിരസിച്ച് വയോധിക ദമ്പതികള്‍; കാത്തുനിന്നത് കൊച്ചുമകന്റെ കൊടും ക്രൂരത
പുന്നയൂര്‍ക്കുളം: നാടിനെ നടുക്കി വീണ്ടും ലഹരിക്കൊലപാതകം. മകളുടെ ആദ്യവിവാഹത്തിലെ മകനായതുകൊണ്ട് വളരെ കരുതലോടെയും സ്നേഹത്തോടെയും വളര്‍ത്തിയ കൊച്ചുമകന്‍ വൃദ്ധദമ്പതികളെ അതിക്രൂരമായി കഴുത്തറത്തു കൊന്നു. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍അക്മല്‍ കുറ്റം സമ്മതിച്ചു. ലഹരി വസ്തുക്കള്‍ക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. Read More…