ന്യൂയോര്‍ക്ക് ആക്ടിവിസ്റ്റും കവിയുമായ റയാന്‍ കാര്‍സണ്‍ തിങ്കളാഴ്ച ബ്രൂക്ലിനില്‍ കാമുകിക്ക് മുന്നില്‍ മാരകമായി കുത്തേറ്റു മരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ കാമുകിക്കൊപ്പം തെരുവില്‍ നില്‍ക്കുമ്പോള്‍ 32 കാരനായ കാര്‍സണ് ക്രൗണ്‍ ഹൈറ്റ്സ് പരിസരത്ത് വെച്ച കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ലോംഗ് ഐലന്‍ഡിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുന്ന കാര്‍സണും കാമുകിയും ഒരു ബസ് സ്റ്റോപ്പ് ബെഞ്ചില്‍ ഇരിക്കുന്നതായി കാണാം. തുടര്‍ന്ന് ഇരുവരും എഴുന്നേറ്റ് ബ്ലോക്കിലൂടെ നടക്കാന്‍ തുടങ്ങി. അവര്‍ക്ക് തൊട്ടുമുമ്പിലായി Read More…
ഹിജാബ് ധരിച്ചില്ല; ടെഹ്റാനില്‍ 16 കാരിയെ ഇറാനിലെ മതപ്പോലീസ് തല്ലിച്ചതച്ചു; കൗമാരക്കാരി കോമയില്‍
പാരീസ്: കടുത്ത യാഥാസ്ഥിതരായ ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ ടെഹ്റാന്‍ സബ്വേയില്‍ കനത്ത ആക്രമണത്തിന് ഇരയായ 16 കാരി ഇറാനിയന്‍ പെണ്‍കുട്ടി കോമയില്‍. ഇവര്‍ കനത്ത സുരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുയാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കുപ്രസിദ്ധമായ സദാചാര പോലീസിനെ കുറ്റപ്പെടുത്തി ഒരു അവകാശ സംഘടന ചൊവ്വാഴ്ച പറഞ്ഞു. ടെഹ്റാന്‍ മെട്രോയില്‍ വനിതാ പോലീസുകാര്‍ ഗുരുതരമായി മര്‍ദ്ദിച്ച അര്‍മിത ഗരാവന്ദ് എന്ന കൗമാരക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതായി കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞു. അതേസമയം മര്‍ദ്ദന വാര്‍ത്ത Read More…
മെക്കയിലേക്കുള്ള തീര്‍ത്ഥാടനം; സൗദിയിലേക്ക് പോയ 16 അംഗ യാചകസംഘത്തെ തടഞ്ഞു
ഉംറ വിസ ഉപയോഗിച്ച് മെക്കയിലേക്കുള്ള ഇസ്‌ളാമിക തീര്‍ത്ഥാടകര്‍ എന്ന വ്യാജേനെ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച യാചകസംഘത്തെ തടഞ്ഞു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനായി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാകിസ്താന്‍കാരായ 16 വ്യക്തികളാണ് പിടിയിലായത്. സംഘത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഈ യാചകരെ നീക്കം ചെയ്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഇമിഗ്രേഷന്‍ പ്രക്രിയയിലാണ് ഇവര്‍ ഭിക്ഷാടനത്തിനായിട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇവര്‍ സമ്മതിച്ചു. ഭിക്ഷാടനത്തിലൂടെ Read More…
ഭാര്യ ബംഗ്‌ളാദേശി, ഇന്ത്യയില്‍ കഴിയുന്നത് വ്യാജമായി; ഭര്‍ത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം
വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷം ഭാര്യ ഇന്ത്യാക്കാരിയല്ലെന്നും വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെത്തിയ ബംഗ്‌ളാദേശി പൗരയാണെന്നും ആരോപണവുമായി ഭര്‍ത്താവ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നിയമോപദേശം തേടി. തില്‍ജലയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്‍ ഭാര്യയ്‌ക്കെതിരേ കേസും കൊടുത്തിട്ടുണ്ട്. വിവാഹമോചനത്തിനായി ഗാര്‍ഹികപീഡനത്തിന് ഭാര്യ തനിക്കെതിരെ കേസ് കൊടുത്തപ്പോഴാണ് ഇക്കാര്യം ഭര്‍ത്താവും അറിഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. പങ്കാളിയില്‍ നിന്നും ഏറ്റ പീഡനത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ഫലമായി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം അലസിയതായി അവള്‍ തന്റെ നിയമവ്യവഹാരത്തില്‍ പറഞ്ഞിരുന്നു. അതേസമയം വെസ്റ്റ് ബര്‍ദ്വാന്‍ Read More…
രാജ്യത്തെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്ന് ; 18 കിലോ സ്വര്‍ണ്ണവും വജ്രവുമായി 25 കോടിയുടെ മോഷണം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നില്‍ മൂന്ന് പ്രതികളെ ഛത്തീസ്ഗഡില്‍ നിന്നും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ബോഗല്‍ ഏരിയയിലെ ഒരു ആഭരണക്കടയില്‍ നിന്നും 25 കോടിയുടെ കവര്‍ച്ചയാണ് നടന്നത്. പ്രതികളില്‍ നിന്നും പോലീസ് വന്‍തോതില്‍ സ്വര്‍ണ്ണം കണ്ടെത്തി. ലോകേഷ് ശ്രീവാസ്തവ, ശിവ ചന്ദ്രവംശി, പേര് വെളിപ്പെടുത്താത്ത വ്യക്തി എന്നിങ്ങനെ പ്രതികളെ തിരിച്ചറിഞ്ഞതായി ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു. 12.50 ലക്ഷം രൂപ പണമായും 18 കിലോയിലധികം സ്വര്‍ണവും വജ്രവും പ്രതികളില്‍ Read More…
ആദ്യ കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല ; ഷക്കീറയ്ക്ക് എതിരേ നികുതി വെട്ടിപ്പിന് അടുത്ത കേസും
നികുതിവെട്ടിപ്പിന് ബാഴ്‌സിലോണയില്‍ നിയമനടപടി നേരിടുന്ന ഗായിക ഷക്കീറയ്ക്ക് എതിരേ നികുതിവെട്ടിപ്പിന് മറ്റൊരു കേസും. 6.7 ദശലക്ഷം യൂറോയുടെ നികുതിവെട്ടിപ്പാണ് പുതിയതായി ആരോപിക്കപ്പെട്ടിരിക്കുന്നത്. രണ്ട് കേസുകളും മുന്‍ പങ്കാളിയും ബാഴ്‌സിലോണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ താരവുമായ ജെറാര്‍ഡ് പിക്കെയ്‌ക്കൊപ്പം നഗരത്തില്‍ താമസിക്കുന്ന സമയത്ത് ഉണ്ടായതാണ്. ആദ്യകേസില്‍ പോപ്പ് താരം ബാഴ്സലോണയില്‍ വിചാരണ നേരിടുകയാണ്. 2012 – 14 കാലയളവില്‍ 14.5 മില്യണ്‍ യൂറോ നികുതി അടച്ചില്ലെന്ന ആരോപണത്തില്‍ നവംബര്‍ മുതല്‍ കുരുക്കിലാണ്. അതിന് പിന്നാലെ പുതിയ കേസില്‍, 2018 ലെ Read More…
കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം രഹസ്യമാക്കി വെച്ചു; കണ്ടുപിടിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു
കോളേജില്‍ നിന്ന് പുറത്താക്കിയ രഹസ്യമാക്കി വെച്ചിരുന്ന കാര്യം കണ്ടുപിടിച്ചതിന് 50 വയസ്സുള്ള അമ്മയെ 23 കാരി അമ്മയെ കഴുത്തില്‍ 30 തവണ കുത്തിയും ഇരുമ്പ് പാത്രം കൊണ്ട് അടിച്ചും കൊലപ്പെടുത്തി. അമേരിക്കയില്‍ ഒഹായോയിലെ അക്രോണിലെ സിഡ്നി പവല്‍ എന്ന യുവതി 50 വയസ്സുള്ള തന്റെ മാതാവും ആരോഗ്യ പ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, ക്രൂരമായ ആക്രമണം എന്നിവയില്‍ സിഡ്‌നി പവലിനെതിരേ കുറ്റം ചുമത്തി. മൗണ്ട് യൂണിയന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് പവല്‍. Read More…
ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു; മാതാപിതാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു. സെപ്തംബര്‍ 13 ന് ഇന്ത്യാനയില്‍ നടന്ന സംഭവത്തില്‍ തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിനെ എലികള്‍ 50 തവണ കടിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിനും അവഗണിച്ചതിനും മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചല്‍ ഷോനാബോം എന്നിവരെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാര്‍ വിളിച്ചത് അനുസരിച്ച് എത്തിയപ്പോള്‍ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായരുന്നു ആറുമാസം പ്രായമുള്ള കുട്ടിയെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ Read More…
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതത്തെ തുടര്‍ന്ന് 18 ല്‍ കുറയാത്ത വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നോര്‍ത്ത് വെയില്‍സിലെ എച്ച്എംപി ബെര്‍വിന്‍ ജയില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍. തടവുകാരുമായി ജീവനക്കാരിലെ ചിലര്‍ പ്രണയത്തിലാകുകയും ലൈംഗികതയിലും മറ്റും ഏര്‍പ്പെടുകയും അവര്‍ക്ക് ആവശ്യമായ ലഹരി വസ്തുക്കള്‍ അടക്കമുള്ളവ ജയിലില്‍ എത്തിച്ചു കൊടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ ഗാര്‍ഡ് 28 കാരിയായ ജോവാന്‍ ഹണ്ടര്‍ ഒരു തടവുകാരനുമായി ബന്ധം പുലര്‍ത്തി ജയിലിലേക്ക് കഞ്ചാവ് കടത്തിയതിന് മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത് കഴിഞ്ഞയാഴ്ചയാണ്. യുകെയിലെ ഏറ്റവും Read More…