അനുഷ്‌ക ശര്‍മ്മയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. എന്നാല്‍ ദമ്പതികള്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അവര്‍ അത് നിരസിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിന് തെളിവായി പറയുന്നത്. വെള്ളം വസ്ത്രം ധരിച്ചു കാറിന് ഉള്ളില്‍ ഇരിക്കുകയായിരുന്ന അനുഷ്‌ക ഫോട്ടോ എടുക്കരുതെന്ന ഫോട്ടോഗ്രാഫര്‍മാരെ താക്കിത് ചെയ്യുന്നത് കാണാമായിരുന്നു. അനുഷ്‌ക രണ്ടാമതും Read More…
കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്
മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഹണി പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിയ്ക്കുന്നത്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് മലയാളി ചന്തത്തില്‍ ഗ്ലാമറായാണ് താരം Read More…
ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം കൗമാരകാലത്ത്; പതിനഞ്ചാം വയസ്സില്‍ കന്യകാത്വം നഷ്ടമായെന്ന് കോള്‍ കര്‍ദാഷിയാന്‍
പതിനഞ്ചാം വയസ്സില്‍ തന്റെ കന്യകാത്വം നഷ്ടമായതായി നടിയും റിയാലിറ്റി താരവും വ്യവസായിയുമൊക്കെയായ കോള്‍ കര്‍ദാഷിയാന്‍. അത് തനിക്ക് വേദനാജനകമായ അനുഭവമായിരുന്നെന്നും നടി പറഞ്ഞു. തന്റെ കൗമാരകാലത്തെ ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം അനുസ്മരിച്ചുകൊണ്ട് കോള്‍ പറഞ്ഞു. ”എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാത്ത പ്രായത്തില്‍ കന്യകാത്വം നഷ്ടപ്പെടുന്നത് തമാശയല്ല. വിചിത്രമായ കാര്യമാണ്. അത് ആസ്വാദ്യകരമായ ഒന്നല്ല. ഭയവും വേദനിപ്പിക്കുന്നതുമായ അനുഭവമാണ്. കന്യാകാത്വം നഷ്ടപ്പെടുമ്പോള്‍ തനിക്ക് 15 വയസ്സായിരുന്നു. അവന്‍ ലൈംഗികതയില്‍ മുന്‍ പരിചയമുള്ള ഒരു Read More…
ഷക്കീറ അഹങ്കാരിയും മറ്റുള്ളവരെ ബഹുമാനിക്കാത്തവളും, പ്രതിഫലം തരില്ല; ആരോപണവുമായി സഹനര്‍ത്തകി
പാട്ടുകാരിക്ക് ഒന്നിനുപുറകേ ഒന്നായി ഒഴിയാബാധകള്‍ പോലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സ്‌പെയിനില്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഒരു നര്‍ത്തകിയും രംഗത്ത് വന്നു. നടി തന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരോടും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും മോശമായി പെരുമാറുന്നയാളാണെന്ന് ആരോപണം ഉയര്‍ത്തി ജെന്നി ഗാര്‍സിയ എന്ന നര്‍ത്തകിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഷക്കീറയ്‌ക്കൊപ്പം 12 പരിപാടികളില്‍ പങ്കെടുത്ത താരമായ തനിക്ക് ഒരു രൂപ പോലും ഷക്കീറ പ്രതിഫലം തന്നില്ലെന്നാണ് ആരോപണം. പ്രതിഫലം കിട്ടാതെയും Read More…
ഹോളിവുഡ് താരം ജീന്‍ ക്ലോഡ് വാന്‍ ഡാമിനൊപ്പമുള്ള ജാക്വിലിന് ഫെര്‍ണാണ്ടസ്; വൈറലായി ചിത്രം
ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഇറ്റലിയില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഞെട്ടി നില്‍ക്കുകയാണ് ബോളിവുഡ്. ഇത് താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാനും കാരണമായിരിക്കുകയാണ്. ചിത്രത്തോട് അനേകം ബോളിവുഡ് സെലിബ്രിറ്റികളാണ് പ്രതികരിച്ചത്. ഹോളിവുഡിലെ ആക്ഷന്‍ ഇതിഹാസം ജീന്‍ ക്ലോഡ് വാന്‍ ഡാമിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. യുഎസ് പോപ്പ് താരം സെലീന ഗോമസിനൊപ്പം ടസ്‌കാനിയില്‍ ജാക്വലിന്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം പുറത്തുവരുന്നത്. കരോലിന്‍ ഫ്രാങ്ക്‌ലിന്‍ എന്നയാള്‍ പങ്കിട്ട സെലീനയ്‌ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പ് Read More…
ആരാധ്യയുടെ കൈ മുറുകെ പിടിച്ച് ഐശ്വര്യ, വിമര്‍ശനം
നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും മുംബൈയില്‍ നിന്ന് യാത്ര തിരിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പത്രക്കാര്‍ കണ്ടു. അവര്‍ നടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം പോസ് ചെയ്യുകയും ഒപ്പം ഐശ്വര്യ മകള്‍ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ ദൃശ്യമെടുത്തവരുടെ നേരെ കൈവീശി ടേക്ക് കെയര്‍ ഗോഡ് ബ്ലസ് എന്ന് ഐശ്വര്യ പറയുന്നുണ്ടായിരുന്നു. എപ്പോഴും മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം Read More…
വിവാഹവും വിവാഹമോചനവുമൊന്നും ആരാധകര്‍ക്ക് വിഷയമല്ല; സാമന്തയ്ക്ക് ഇന്‍സ്റ്റയില്‍ 30 മില്യണ്‍ ഫോളോവേഴ്‌സ്
വിവാഹവും വേര്‍പിരിയലുമൊന്നും താരാരാധനയുടെ കാര്യത്തില്‍ നടിമാര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സുകളില്‍ തെളിഞ്ഞു നില്‍ക്കുകയാണ് നടി സാമന്തും കാജല്‍ അഗര്‍വാളുമൊക്കെ. സിനിമാതാരങ്ങള്‍ ആരാധകരുമായി സംവദിക്കാന്‍ ഏറ്റവും ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ നടി സാമന്തയ്ക്ക് ഫോളോവേഴ്‌സ് 30 ദശലക്ഷം കടന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെയായെങ്കിലും കാജല്‍ അഗര്‍വാളിനും ആരാധകര്‍ ഇപ്പോഴും കുറവല്ല. താരത്തിന് 26 ദശലക്ഷമാണ് ഫോളോവേഴ്‌സ്. കഴിഞ്ഞ ദിവസമാണ് മകനുമായി വിമാനത്താളവത്തിലൂടെ വരുന്ന ചിത്രം കാജല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം ദക്ഷിണേന്ത്യന്‍ നടിമാരില്‍ Read More…
തങ്കലാന് മുമ്പായി ഇടിവെട്ട് പോസില്‍ മാളവികാ മോഹന്‍ വീണ്ടും; ഇത്തവണ താരത്തിന്റെ പോസ് ജിമ്മില്‍ നിന്നും
മലയാളസിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് തുടങ്ങിയതെങ്കിലും തമിഴ് സൂപ്പര്‍താരം വിജയ് യുടെ നായികയായി മാസ്റ്ററില്‍ എത്തിയതിന് ശേഷം നടി മാളവികാമോഹന്റെ ആരാധകരുടെ എണ്ണം അല്‍പ്പം കൂടി കൂടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളില്‍ ഗ്‌ളാമറസായുള്ള തന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്തും നടി ആരാധകര്‍ക്കിടയില്‍ സജീവമാണ്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്ന ഗ്‌ളാമര്‍ സ്‌നാപ്പ് ജിം വസ്ത്രത്തില്‍ നില്‍ക്കുന്നതാണ്. ചുവന്ന സ്‌പോര്‍ട്‌സ്‌വേറില്‍ മേക്കപ്പ് ഇല്ലാതെ ജിമ്മിലെ ഉപകരണങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന ഫോട്ടോയ്ക്കും മികച്ച പ്രതികരണമാണ് Read More…
അനുഷ്‌ക ശര്‍മ്മ വീണ്ടും ഗര്‍ഭിണി? അച്ഛനാകാനൊരുങ്ങി വിരാട്?
നടി അനുഷ്‌ക ശര്‍മയ്ക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ശര്‍മ്മ തന്റെ ഗര്‍ഭകാലത്തിന്റെ രണ്ടാം ട്രൈമാസ്റ്ററിലാണ് എന്ന് ( 4-6 മാസം) ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ അനുഷ്‌കയ്ക്കും വിരാടിനും വാമിക എന്ന ഒരു മകളുണ്ട്. 2021 ജനുവരിയിലായിരുന്നു വാമിക ജനിച്ചത്. കുറച്ചു നാളുകളായി അനുഷ്‌കയെ മുംബൈയില്‍ നടക്കുന്ന പരിപാടികള്‍ക്ക് കാണാത്തതിന്റെ കാരണമായി പലരും ഈ വിവരം ചൂണ്ടിക്കാണിക്കുന്നു. എല്ലായിപ്പോഴും Read More…