Crime

‘പരമ്പരാഗത മയില്‍ കറി’യുണ്ടാക്കുന്ന വീഡിയോ പങ്കുവച്ച യൂട്യൂബറിനെതിരെ കേസ്

യൂട്യൂബ് വീഡിയോ കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ പറ്റാത്ത കാലമാണ്. അതില്‍ തന്നെ കുക്കിംങ് വീഡിയോകള്‍ക്ക് പ്രത്യേകം ഫാന്‍സുണ്ട്. അത്തരത്തില്‍ മയിലിനെ കറിവച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. തെലുങ്കനയിലെ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇയാളാവട്ടെ പരമ്പരാഗത മയില്‍ കറി റെസിപ്പി എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പങ്കുവച്ചത് . പിന്നീട് ഈ യുവാവിനെ തേടിയുള്ള തിരച്ചിലായി. ഇന്ത്യയുടെ ദേശീയ പക്ഷിയും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പക്ഷിയുമാണ് മയല്‍. ഈ വീഡിയോ വൈറലായതിന് പിന്നാലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

യുട്യൂബ് പേജില്‍ നിന്നും ഈ വീഡിയോ നീക്കം ചെയ്തു. ഇതിന് പുറമെ കാട്ടുപന്നിയും പാകം ചെയ്യുന്ന വീഡിയോയും ഇയാള്‍ പങ്കുവച്ചിരുന്നു. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തെറ്റുകുറ്റമാണ് ഇയാല്‍ ചെയ്തിരിക്കുന്നത്.അതിന് പുറമോ 20000 രൂപ പിഴയും ലഭിക്കാം.