വീടുകളില്‍ സ്ഥലവിസ്തൃതിയും വായുസഞ്ചാരവും കുറഞ്ഞ ഒരിടമായിരിക്കും ബാത്റൂം. വെള്ളത്തിന്റെ സാന്നിധ്യം മൂലം തന്നെ ഇവിടെ ഈര്‍പ്പം തങ്ങിനില്‍ക്കാനും പായലും പൂപ്പലും പടരാനും സാധ്യതയുണ്ട്. അസുഖങ്ങള്‍ പിടികൂടാതെയിരിക്കാനായി ബാത്റൂം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബാത്റൂമില്‍ എന്തൊക്കെ സാധനങ്ങള്‍ വയ്ക്കാമെന്നും എന്തൊക്കെ സാധനങ്ങള്‍ വയ്ക്കരുതെന്നും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.
ടര്‍ക്കികളും ടവ്വലുകളും ബാത്റൂമില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉപയോഗത്തിന് ശേഷം കഴുകി ഉണക്കി വേണം വയ്ക്കാന്‍. എന്നാല്‍ അതിഥികള്‍ക്കായുള്ള ടവ്വലുകള്‍ അവിടെ സൂക്ഷിക്കരുത്. പൂപ്പല്‍ പിടിപ്പെടാനും സാധ്യത കൂടുതലാണ്. ബാത്ത് മാറ്റുകള്‍, ഷവര്‍ കര്‍ട്ടനുകള്‍ എന്നിവയുടെ കാര്യത്തിലും ഇത് ബാധകമാണ്. ബാത്റൂമിന് വെളിയിലായി ഒരു കബോര്‍ഡ് ഒരുക്കി സൂക്ഷിക്കുന്നതാവും നല്ലത്.
പേപ്പര്‍ ടവ്വല്‍, ടോയ്ലറ്റ് പേപ്പറുകള്‍ തുടങ്ങിയവയുടെ അധികമായി റോളുകള്‍ തുറന്ന നിലയില്‍ ബാത്റൂമില്‍ സ്റ്റോര്‍ ചെയ്യാന്‍ പാടില്ല. പൂപ്പലും പോടിയും പിടികൂടാനുള്ള സാധ്യത കൂടുതലാണ്. ചിലര്‍ അധികമായ സോപ്പുകളും സൂക്ഷിക്കാറുണ്ട്. പായ്ക്കറ്റിനുള്ളിലാണെങ്കിലും അവ അലിയാന്‍ സാധ്യതയുണ്ട്. ഷേവിങ് ക്രീമുകള്‍, റേസറുകള്‍, റീപ്ലേസ്മെന്റ് ബ്ലേഡുകള് തുടങ്ങിയവ ഈര്‍പ്പമേറ്റ് തുരുമ്പിക്കും എന്നതിനാല്‍ അവയും ബാത്റുമിന് പുറത്ത് സൂക്ഷിക്കാന്‍ സ്ഥലം കണ്ടെത്തണം.
കുളി കഴിഞ്ഞതിന് ശേഷം ധരിക്കാനുള്ള സൗകര്യത്തിന് പലവരും ജ്വല്ലറികളും ബാത്റൂമില്‍ വെക്കാറുണ്ട്. നനവ് തങ്ങിനില്ക്കുന്ന ഇടമായതിനാല്‍ ജ്വല്ലറി സെറ്റുകളുടെ നിറം വേഗത്തില്‍ മാങ്ങാനുള്ള സാധ്യതയുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ മെറ്റലില്‍ നിര്‍മ്മിക്കപ്പെടുന്നതാണ്. അതിനാല്‍ ഇവ ബാത്റൂമില്‍ സൂക്ഷിക്കരുത്. ഈര്‍പ്പമേറ്റ് ഉപകരണങ്ങള്‍ വേഗം തുരുമ്പെടുക്കാനുള്ള സാധ്യതയുണ്ട്. വെള്ളം വീഴുന്ന സാഹചര്യമുണ്ടെങ്കില്‍ ഉപകരണങ്ങള്‍ വേഗം കേടാകും. ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകാം.ഇലക്ട്രിക് ടൂത്ത് ബ്രഷ്, ബ്ലൂടൂത്ത് സ്പീക്കര്‍ തുടങ്ങിയവ ബാത്റൂമില്‍ വയ്ക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വാട്ടര്‍പ്രൂഫ് ഉല്പന്നങ്ങള് തിരഞ്ഞെടുക്കാം.
ഇനി മേക്കപ്പ് സാധനങ്ങളും ചിലരെങ്കിലും ബാത്റൂമില്‍ സൂക്ഷിക്കാറുണ്ട്.എന്നാല്‍ ഈര്‍പ്പം ബാത്റൂമിനുള്ളിലെ താപനിലയിലെ വ്യത്യാസവും മൂലം സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കാന്‍ സാധ്യതയുണ്ട്.മേക്ക്പ്പ് വസ്തുക്കളില്‍ ബാക്ടീരിയകള്‍ കടന്നു കൂടുകയും അത് മൂലം ചര്‍മ്മ പ്രശ്നങ്ങളുണ്ടാകുകയും ചെയ്യാം.