നിരവധി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് ശ്വാസകോശ കാന്‍സര്‍. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. രോഗം അധികമായതിന് ശേഷമായിരിക്കും ലങ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍പുറത്തുകാട്ടുന്നത്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സവും ഇതിന്റെ ഒരു ലക്ഷണമാണ്.
ചില കേസുകളില്‍ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരാനുള്ള സാധ്യതയുണ്ട്.ലങ് കാന്‍സര്‍ ട്യൂമര്‍ അടുത്തുള്ള നാഡികളില്‍ പ്രഷര്‍ ചെലുത്തുന്നത് കാരണമാണ് വേദന വരുന്നത്. പലപ്പോഴും തോള്‍ വേദന പോലുള്ള ലക്ഷണങ്ങൾ പലരും ഗൗനിക്കാറില്ല.
ട്യൂമര്‍ എല്ലുകളുടെ മുകള്‍ഭാഗത്തായി ഉണ്ടായതായും അത് നാഡികളിലും കൈകളിലേക്കുള്ള രക്തക്കുഴലുകളിലും പ്രഷര്‍ ചെലുത്തുന്നതു മൂലം കൈകള്‍ക്ക് ബലക്കുറവും വേദനയും കഴുത്തിന്റെ ചുറ്റുമോ തോളുകളിലോ വേദനയും വരാം. തുടര്‍ച്ചയായി സൂചി കുത്തുന്നത് പോലെ വേദന തോന്നിയാലും വരാം. ഇതിന് പുറമേ തലയിലേക്കുള്ള രക്തപ്രവാഹം ട്യൂബര്‍ തടസ്സപ്പെടുത്തുന്നു.ഇത് മൂലം മുഖത്തിന് വീക്കം ഉണ്ടായേക്കാം.
ചികിത്സിച്ചതിന് ശേഷവും ചുമയോ ന്യൂമോണിയയോ വന്ന് കൊണ്ടിരിക്കുകയാണെങ്കില്‍ അത് ലങ് കാന്‍സറിന്റെ ആരംഭമായിരിക്കാം. തുടര്‍ച്ചായായി വിട്ടുമാറാത്ത ചുമ, തൊണ്ടയടപ്പ്, ശരീരഭാരം കുറയുക, ഇതെല്ലാം ലക്ഷണങ്ങളാകാം. ശ്വാസകോശത്തിന്റെ എവിടെയാണ് കാന്‍സര്‍ ആരംഭിക്കുന്നത് എന്നത് അനുസരിച്ച് ലക്ഷണങ്ങള്‍ ഒരുപക്ഷെ നേരത്തെ പ്രകടമാകും.
കോശങ്ങള്‍ വിഭജിക്കുകയോ മ്യൂട്ടേറ്റ് ചെയ്യുകയോ ചെയ്യുന്നതാണ് ലങ് കാന്‍സറിന് കാരണം.കാന്‍സര്‍ കോശങ്ങള്‍ ലിംഫ് നോഡുകളിലേക്ക് കടക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ലങ് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ 80 ശതമാനവും പുകവലികാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഇതിന് പുറമേ പുകവലിക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്നത് മൂലം പുക ശ്വസിക്കുന്നത് കാരണം ഈ രോഗം വരാം. വായുമലിനീകരണം, റഡോണ്‍, ആസ്ബസ്‌റ്റോസ്, യുറേനിയം, സില്‍ക്ക, കല്‍ക്കരി ഉല്‍പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. സ്താനാര്‍ബുദം, ലിംഫോമ, കുടുംബത്തിലാർക്കെങ്കിലും ശ്വാസകോശാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ നമ്മളില്‍ ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.