Health

ഹൃദയാഘാതം ഉണ്ടായോ? എങ്ങനെ കെണ്ടത്താന്‍ കഴിയുമോ?

ഹൃദയാഘാതം ഒരു മെഡിക്കല്‍ അടിയന്താരാവസ്ഥയാണ്. ഏറ്റവും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ട ഒരു അവസ്ഥ കൂടിയാണ്. അല്ലാത്ത പക്ഷം അത് രോഗിയുെട ജീവനെടുത്തേക്കാം. ഹൃദ്രോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊളസ്‌ട്രോള്‍. രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം.

നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിയര്‍പ്പ്, നെഞ്ചെരിച്ചില്‍, ഓക്കാനം, ശ്വാസതടസ്സം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ വൈദ്യസഹായം തേടേണ്ടതാണ്.

ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായോ എന്ന് തിരിച്ചറിയാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് ഇലക്‌ട്രോകാര്‍ഡിയോഗ്രാം അല്ലെങ്കില്‍ ഇസിജി ഇത് ഹൃദയത്തില്‍ നിന്നുള്ള വൈദ്യതസിഗ്നല്‍ രേഖപ്പെടുത്തുകയും ഹൃദയാഘാതം കണ്ടെത്തുകയും ചെയ്യും. എല്ലാം ഹൃദയാഘാതങ്ങളും ആദ്യത്തെ ഇസിജിയില്‍ കാണിക്കില്ല. എന്നാല്‍ മുമ്പത്തെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇസിജിയിന്‍ കാണിക്കാനാകും.

എക്‌സ്‌റേയിലൂടെ ഹൃദയാഘാതത്തിന്റെ സാധ്യത നിര്‍ണയിക്കാവുന്നതാണ്. കൂടതെ രക്ത പരിശോധനയിലൂടെ ഹൃദയാഘാതം നിര്‍ണയിക്കാവുന്നതാണ്. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ കേടായ പേശികളില്‍ നിന്ന് പേശി പ്രോട്ടിനുകള്‍ രക്തത്തിലേയ്ക്ക് എത്തുന്നു. ഇത് വിവിധ രക്ത പരിശോധനകളിലൂടെ കണ്ടെത്താന്‍ സാധിക്കും.