Healthy Food

അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണ ക്യാന്‍സറിന് കാരണമാകുമോ? പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

ലോകത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കുടല്‍ ക്യാന്‍സര്‍ കൂടുന്നുവെന്ന് പുതിയ പഠനം.. 25 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരാകുന്നവരില്‍ അധികവും എന്നതാണ് അമ്പരപ്പിക്കുന്ന സത്യം. ഇതിന് നമ്മുടെ ആഹാര ശീലത്തിന് എന്തെങ്കിലും പങ്കുണ്ടോ? നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. യുവാക്കള്‍ രോഗബാധിതരാകുന്നു
എന്ന മുന്നറിയിപ്പും ഈ പഠനം നല്‍കുന്നു.

സൂര്യകാന്തി എണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. യു എസ് സര്‍ക്കാര്‍ ഫണ്ട് ചെയ്ത പഠനം അമേരിക്കക്കാര്‍ക്കിടയിലാണ് നടത്തിയത്. സൂര്യകാന്തി, മുന്തിരി, കനോല, ചോളം തുടങ്ങിയ വിത്തുകില്‍ നിന്നും ലഭിക്കുന്ന എണ്ണകളുടെ ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ക്യാന്‍സറിലേക്ക് എത്തുന്നത്.

ഗട്ട് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുടല്‍ ക്യാന്‍സറുള്ള 80 പേരിലാണ് പഠനം നടത്തിയത്. വിത്ത് എണ്ണകളിലൂടെ ശരീരത്തിലെത്തുന്ന ബയോ ആക്റ്റീവ് ലിപിഡുകള്‍ കൂടിയ അളവില്‍ ഇത്തരക്കാരില്‍ കണ്ടെത്തിയതെന്ന് പഠനം പറയുന്നു.30 നും 85 നും ഇടയില്‍ പ്രായമുള്ളവരുടെ ട്യൂമര്‍ സാംപിളില്‍ കണ്ട ഉയര്‍ന്ന അളവിലുള്ള ലിപിഡ് കണ്ടന്റിന് കാരണം വിത്ത് എണ്ണകളാണ് . ഇതിന്റെ അമിതമായ ഉപയോഗം ക്യാന്‍സര്‍ വളര്‍ച്ചയ്ക്ക് കാരണമാകുന്നാണ് പഠനം.

ബയോആക്ടീവ് ലിപിഡുകള്‍ കുടല്‍ ക്യാന്‍സറിനുള്ള സാധ്യതയെ വേഗത്തിലാക്കുന്നു. ശരീരത്തിലുണ്ടാകുന്ന മുഴകളോട് പോരാടുന്നതില്‍ വീഴ്ചയുണ്ടാക്കുന്നു എന്നിങ്ങനെയാണ് പഠനത്തിലെ കണ്ടെത്തലുകള്‍. എണ്ണകളില്‍ ഒമേഗ -6, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് ശരീരത്തിന് പ്രധാനവെല്ലുവിളി. ഇതിന് പകരമായി ഓമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ എണ്ണകള്‍ ഉപയോഗിക്കാനാണ് പഠനം പറയുന്നത്.ഭക്ഷ്യ എണ്ണ ഉപയോഗം ശരീരത്തില്‍ വണ്ണം കൂടാനും ഷുഗര്‍, ഹൃദ്യോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *