Healthy Food

ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാം ; ഈ ഭക്ഷണങ്ങളിലൂടെ

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം.

* ഗ്രീന്‍ ടീ – ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണം കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്‌നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ.

* ആപ്പിള്‍ – ഉയര്‍ന്ന ഡയറ്ററി ഫൈബര്‍ അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. യൂറിക് ആസിഡിനെ വലിച്ചെടുക്കുന്ന ഫൈബര്‍ അമിതമായ യൂറിക് ആസിഡ് ശരീരത്തില്‍നിന്ന് പുറന്തള്ളുകയും ചെയ്യും. യൂറിക് ആസിഡിന്റെ സ്വാധീനം ശരീരത്തില്‍ കുറയ്ക്കാന്‍ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡും കാരണമാകും.

* സിട്രസ് പഴങ്ങള്‍ – ഓറഞ്ച്, നാരങ്ങ എന്നിവ പോലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ സിട്രസ് പഴങ്ങള്‍ യൂറിക് ആസിഡ് തോത് നിയന്ത്രിക്കും. ഇവയിലെ വൈറ്റമിന്‍ സി അമിതമായ യൂറിക് ആസിഡിനെ ശരീരത്തില്‍നിന്ന് പുറന്തള്ളാന്‍ സഹായിക്കും.

* കാപ്പി – ഗൗട്ട് ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഭക്ഷണക്രമത്തില്‍ കാപ്പി ഉള്‍പ്പെടുത്തും മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

* വാഴപ്പഴം – ദിവസവും വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായകമാണ്.