ഹോട്ടലുകളില്‍ ഭക്ഷണം പായ്ക്ക് ചെയ്യാനായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ റീസൈക്കില്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതാണ് ഇത്തരത്തിലുള്ള പാത്രങ്ങള്‍. ഇവയില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. ചിരാഗ് ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം ഐ ഡി പുറത്ത് വിട്ട വീഡിയോണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ബ്ലാക്ക് പ്ലാസ്റ്റിക്കിന്റെ ഉപയോഗം അര്‍ബുദം, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നയിക്കുമെന്ന ആശങ്കയാണ് ചര്‍ച്ചകളില്‍ നിറഞ്ഞത്. ബ്ലാക്ക് പ്ലാസ്റ്റിക്കിനെ അര്‍ബുദവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ലഭ്യമല്ലെന്നും എന്നാലും കരുതിയിരിക്കണമെന്നും ഗുരുഗ്രാം മെദാന്ത ബ്രസ്റ്റ് കാന്‍സര്‍ ആന്‍ഡ് കാന്‍സര്‍ കെയറിലെ സീനിയര്‍ ഡയറക്ടര്‍ ഡോ കാഞ്ചന്‍ കൗര്‍ എന്‍ഡിടിവിയില്‍ എഴുതിയ ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.
ബ്ലാക്ക് പ്ലാസ്റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ ചൂടുള്ളതും എണ്ണമയമുള്ളതുമൊക്കെയായ ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങി ശരീരത്തിനുള്ളിലെത്താമെന്ന് ഡോ കാഞ്ചന്‍ പറയുന്നു. ഇത് എന്‍ഡോക്രൈന്‍ സംവിധാനങ്ങളെ താളം തെറ്റിക്കുന്നു. ഇത് അര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. അര്‍ബുദത്തിന് പുറമേ ഹൃദ്രോഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നും ലേഖനം ചൂണ്ടികാണിക്കുന്നു.
പ്രോസ്‌റ്റേറ്റ് അര്‍ബുദം, സ്താനാര്‍ബുദം തുടങ്ങിയവയ്ക്ക് കാരണമാകാം. കുട്ടികളിലാവട്ടെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അവരിലെ ഐക്യൂവിനെ താഴ്ത്താനായി ഈ രാസപദാര്‍ത്ഥങ്ങള്‍ക്ക് കഴിയുമെന്നും ലേഖനം പറയുന്നു. ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ചൂടാക്കാനും മൈക്രോവേവ് ചെയ്യാനുമൊന്നും ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കരുതെന്നും ഡോ കാഞ്ചന്‍ വ്യക്തമാക്കുന്നു.
Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. Hashtgonline does not claim responsibility for this information.