നമ്മളുടെ വിഷമ ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്നുള്ള തലോടല്‍, അല്ലെങ്കില്‍ തോളില്‍ തട്ടി എല്ലാം ശരിയാകുമെന്നുള്ള വാക്ക് വളരെ അധികം ഗുണപ്രദമാകും. വിവിധ തരത്തിലുള്ള ഇത്തരത്തിലെ സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്സിലെയും ഗവേഷകരുടെ കണ്ടെത്തല്‍.
13000 മുതിര്‍ന്നവരുടെയും കുട്ടികളുടയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഇവരെല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ശാരീര സ്പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ്.
ഇതിലെ ഒരു പഠനം ചൂണ്ടികാണിക്കുന്നത് ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത്
മറവിരോഗം ബാധിച്ച പ്രായമായവരിലെ ആക്രമണോത്സുകതയും സമര്‍ദ്ദവും കുറയ്ക്കുന്നതായിയാണ്.മസാജിന് സ്താനാര്‍ബുദരോഗികളുടെ മുഡ് മെച്ചപ്പെടുത്താനായി കഴിയുമെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്.
നവജാതശിശുക്കള്‍ക്ക് തന്റെ മാതാപിതാക്കളുടെ സ്പര്‍ശനത്തില്‍ നിന്നാണ് കൂടുതല്‍ ഗുണം ലഭിക്കുന്നത്.മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ സ്പര്‍ശനം വളരെ ഗുണം ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം.
പുരുഷന്മാരെക്കാള്‍ കൂടുതല്‍ ഗുണം സ്പര്‍ശനത്തില്‍ നിന്ന് ലഭിക്കുന്നത് സ്ത്രീകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്പര്‍ശനത്തിന്റെ ആവര്‍ത്തനങ്ങളും പ്രധാനാണെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കോവിഡ് കാലത്ത് നമ്മള്‍ക്ക് പ്രിയപ്പെട്ടവരെ സ്പര്‍ശിക്കാനോ കാണാനോ സാധിക്കാത്തപ്പോള്‍ നമ്മളില്‍ ഉത്കണ്ഠ ഉണ്ടായതായും ഗവേഷകര്‍ പറയുന്നു
ഉടലില്‍ തൊടുന്നതിനെക്കാള്‍ പ്രയോജനം ലഭിക്കുന്നത് തലയില്‍ തൊടുമ്പോഴാണ്. കാരണം മുഖത്തും തലയോട്ടിയിലുമൊക്കെയുള്ള നാഡീവ്യൂഹ തുമ്പുകളുടെ എണ്ണം അധികമാണ്.