Oddly News

ലൈംഗികത അറിയാൻ മാതാപിതാക്കൾ ‘പ്രണയക്കുടില്‍’ ഒരുക്കി നല്‍കും; പങ്കാളിയെ തെരഞ്ഞെടുക്കാം, പറ്റില്ലെങ്കില്‍ പിരിയാം

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം അംഗീകരിക്കാത്തവരാണ് അധികവും. എന്നാല്‍ ഈ ചിന്താഗതികളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നതാണ് കമ്പോഡിയയിലെ ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി അവര്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനായി ഇവിടുത്തെ മാതാപിതാക്കള്‍ അവസരം ഒരുക്കി കൊടുക്കുന്നു.

മാത്രമല്ല, അവരുടെ സ്വകാര്യത ഉറപ്പുവരുത്താനായി പ്രണയക്കുടിലുകള്‍വരെ നിര്‍മ്മിച്ച് നല്‍കുന്നു. രത്താനാകിര എന്ന പ്രദേശത്തെ ക്രോയുങ് ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് പെണ്‍കുട്ടികളുടെ ലൈംഗിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായി ‘ലവ് ഹട്ടു’കള്‍ നിര്‍മിച്ച് കൊടുക്കുന്നത് . ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെയാണ് ഇവിടെ കുട്ടികള്‍ വളർന്നു വരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

വളരെ ലളിതമായ ജീവിതശൈലിയാണ് ഇക്കൂട്ടരുടേത്. പുറംലോകം എന്തുകരുതിയാലും ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ലൈംഗിക ശാക്തീകരണം നേടിയിരിക്കണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമാണ്. പെണ്‍കുട്ടികള്‍ക്ക് 13- 15 വയസ്സാകുമ്പോള്‍ തന്നെ അവര്‍ക്കായി മുളകള്‍കൊണ്ട് ഒരു പ്രത്യേകകുടിലുകള്‍ പിതാവ് നിര്‍മിച്ച് നല്‍കും. ഇവിടെ വച്ച് പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുമായി ഇഷ്ടമുള്ളരീതിയില്‍ ഇടപഴകാം.

തങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതിനായി പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അനിവാര്യമാണെന്നാണ് ഇവരുടെ കാഴ്ച്ചപ്പാട്. ഇവിടെയുള്ളവര്‍ പങ്കാളിയെ കണ്ടെത്തുന്നതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പെണ്‍കുട്ടികള്‍ക്കാണ്. പ്രണയകുടിലുകള്‍ അവർ പരസ്പരം തുറന്നു സംസാരിക്കുന്നതിനും മനസിലാക്കുന്നതിനും ഉപയോഗിക്കുന്നു.