Good News

ഈ ഗ്രാമത്തില്‍ ആകെയുളള ത് 75 വീടുകള്‍; 51 വീട്ടിലും ഐഎഎസുകാര്‍, ഒരു വീട്ടില്‍ നാലു സഹോദരങ്ങള്‍ വരെ

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളിലെ യുവതീയുവാക്കളുടെ അതുല്യ സ്വപ്‌നനേട്ടങ്ങളിലാണ് ഐപിഎസും ഐഎഎസും. യുപിഎസ്സി പരീക്ഷയില്‍ വിജയം നേടുക എന്നത് പലരുടെയും ആഗ്രഹമാണെങ്കിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മത്സരാധിഷ്ഠിത പരീക്ഷ വിജയിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയും വര്‍ഷങ്ങളുടെ സമര്‍പ്പിത പരിശ്രമവും ആവശ്യമായ കാര്യവുമാണ്.

എന്നാല്‍ ഉത്തര്‍പ്രദേശിലെ മധോപട്ടി ഗ്രാമത്തില്‍ ശ്രദ്ധേയമായ ഒരു പ്രതിഭാസം അരങ്ങേറുന്നുണ്ട്. 75 കുടുംബങ്ങള്‍ മാത്രമുള്ള ഇവിടെ 51 ലധികം ഐഎഎസ്, പിസിഎസ് ഓഫീസര്‍മാര്‍ ജനിച്ചനാടാണ്. ‘ഐഎഎസ് ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രാമം വര്‍ഷാവര്‍ഷം സ്ഥിരമായി ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നു. ഇതിന് കോച്ചിംഗ് സെന്ററുകളൊന്നും ഇല്ലാത്തി ഇവിടെ ഒരു വീട്ടില്‍ നാലു ഐഎഎസുകാര്‍ വരെയുണ്ട്്.

വിനയ് കുമാര്‍ സിംഗ്, ഛത്രപാല്‍ സിംഗ്, അജയ് കുമാര്‍ സിംഗ്, ശശികാന്ത് സിംഗ് എന്നീ നാല് ഐഎഎസ് സഹോദരങ്ങളുടെ വീടെന്ന നിലയിലും ഈ ഗ്രാമം പ്രശസ്തമാണ്. വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം, ഈ ഗ്രാമത്തില്‍ നിന്നുള്ള ഒട്ടുമിക്ക ഉദ്യോഗസ്ഥരും ബഹിരാകാശം, ആറ്റോമിക് ഗവേഷണം, ജുഡീഷ്യല്‍ സേവനങ്ങള്‍, ബാങ്കിംഗ് എന്നിവയിലുടനീളം ഉയര്‍ന്ന ജോലിയുള്ളവരാണ്.

ഈ ഗ്രാമത്തിന്റെ നേട്ടത്തിന് വിശദീകരണത്തിനായി ഭൂതകാലത്തിലേക്ക് നോക്കുമ്പോള്‍, സ്വാതന്ത്ര്യ സമര സേനാനി താക്കൂര്‍ ഭഗവതി ദിന്‍ സിങ്ങും ഭാര്യ ശ്യാംരതി സിംഗും 1917-ല്‍ ഗ്രാമത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയെന്ന് പറയപ്പെടുന്നു. തുടക്കത്തില്‍, ശ്യാമരതി പെണ്‍കുട്ടികളെ പഠിപ്പിച്ചു തുടങ്ങി, താമസിയാതെ ആണ്‍കുട്ടികളും ആരംഭിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് വിതച്ച പഠിത്തം ഈ ഗ്രാമത്തിലെ ആളുകളുടെ ജീവിതശൈലിയില്‍ ഇടംപിടിച്ചതാകാം കാരണമെന്നാണ് വിലയിരുത്തല്‍.