9.75 സെന്റീമീറ്റർ നീളമുള്ള നാക്കുമായി ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഹാനെൽ ടാപ്പർ. ഹാനലിന്റെ അവിശ്വസനീയമാംവിധം നീളമുള്ള നാവ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയിരിക്കുകയാണ്.
അവളുടെ ചുണ്ടിന്റെ അറ്റം മുതൽ മധ്യഭാഗം വരെ 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) ആണ് നാവിന്റെ നീളം. ഇതോടെ ഏറ്റവും നീളമുള്ള നാവുള്ള സ്ത്രീ എന്ന ഗിന്നസ് വേൾഡ് യുവതി സ്വന്തമാക്കി. എട്ടാം വയസ്സിൽ അമ്മയ്ക്കൊപ്പം ഒരു ഹാലോവീൻ ചിത്രമെടുക്കുന്നതിനിടെയാണ് ടാപ്പർ തന്റെ പ്രത്യേകത കണ്ടെത്തിയത്.
“ഹാലോവീനിൽ നിന്നുള്ള ചിത്രങ്ങളിൽ എനിക്ക് നീളമുള്ള നാവ് ഉണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു, എന്നാൽ മിഡിൽ സ്കൂളിൽ ആളുകൾ ഇക്കാര്യം എടുത്തു പറഞ്ഞപ്പോഴാണ് ഈ കാര്യം കൂടുതൽ ശ്രദ്ധിച്ചത്”. അവൾ വിശദീകരിച്ചു.
നാവിന്റെ നീളം, ചുരുക്കിപ്പറഞ്ഞാൽ ഒരു ഐഫോണിന്റെ അത്രയുണ്ട്, സാധാരണ മനുഷ്യന്റെ നാവിന്റെ ഇരട്ടി വലുതാണ് ഇത്. തന്റെ നാവ് കാണുമ്പോഴുള്ള ആളുകളുടെ പ്രതികരണവും ടാപ്പർ ഇഷ്ടപെടുന്നു.
ഏതായാലും ടാപ്പറിന്റെ ഏറ്റവും നീളമേറിയ നാവ് അവളെ ഒരു ഇന്റനെറ്റ് സെൻസേഷനാക്കി മാറ്റികഴിഞ്ഞു. ഇതോടെ തന്റെ ശ്രദ്ധേയമായ കഴിവ് അവൾ മിക്ക പ്ലാറ്റ്ഫോമുകളിലും അവതരിപ്പിച്ച് തുടങ്ങി.